Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വർഗത്തിലേക്കുള്ള വിലാസം അറിഞ്ഞിരുന്നെങ്കിൽ നിനക്കു ഞാനൊരു കത്തെഴുതുമായിരുന്നു.
ഓർമ്മകൾ പ്രണയം ബന്ധങ്ങൾ സ്ത്രീ

സ്വർഗത്തിലേക്കുള്ള വിലാസം അറിഞ്ഞിരുന്നെങ്കിൽ നിനക്കു ഞാനൊരു കത്തെഴുതുമായിരുന്നു.

By Anu NazeerNovember 6, 20232 Comments2 Mins Read85 Views
Bookmark Now
Please login to bookmark Close

No account yet? Register

നവംബർ 5, ഞായർ

സ്വർഗത്തിലേക്കുള്ള വിലാസം അറിഞ്ഞിരുന്നേൽ ഞാൻ ഇന്ന് നിനക്കൊരു കത്തെഴുതുമായിരുന്നു…

നോവേറെയെങ്കിലും നാളുകൾക്കു ശേഷം ഞാനീ ഡയറി താളുകൾ തുറന്നത് മനസ് കൊണ്ടെങ്കിലും നിന്നോടൊന്നു സംസാരിക്കാൻ വേണ്ടി മാത്രമാണ്.

കാരണം നമ്മൾ കാത്തിരുന്ന ആ ദിവസമായിരുന്നു  ഇന്ന്. നിന്റെ കൈകൾ കൊണ്ട് ഏറ്റു വാങ്ങേണ്ട നമ്മുടെ പൊന്നു മോൻ. ഭൂമിയിലേക്ക് പിറന്ന ദിവസം. എനിക്കറിയാം സ്വർഗത്തിൽ നിന്നും അവനെ എന്നരികിലേക്ക് പറഞ്ഞു വിടുന്ന നേരം അവന്റെ നെറുകയിൽ നീ ചുംബിച്ചിരുന്നുവെന്ന്.

പേറ്റു നോവിന്റെ മയക്കത്തിലും അവനെ എന്നരികിൽ കൊണ്ട് വന്ന നേരം നിന്റെ സാന്നിധ്യം ഞാൻ അനുഭവിച്ചറിഞ്ഞു. അവനു നിന്റെ മണമായിരുന്നു

ചുവന്ന മന്ദാരത്തിന്റെ  മണം…

ഞാൻ എപ്പോഴും പറയാറില്ലേ. നിനക്ക്‌  ചുവന്ന മന്ദാരത്തിന്റെ മണമാണെന്ന്. നിനക്കോർമ്മയുണ്ടോ

നീ ആദ്യമായി എനിക്ക് സമ്മാനിച്ചത്  ആ  പൂക്കളായിരുന്നു.. അന്ന് നീ എനിക്കാ പൂക്കൾ സമ്മാനിച്ചപ്പോൾ ഞാൻ ചിരിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. നീ എന്നോട് പിണങ്ങിയതും. പിന്നീടെപ്പോഴും നീ എന്നരികിലേക്ക് വരുമ്പോൾ എനിക്കു ആ മണം കിട്ടാറുണ്ട്.

നിന്റെ പ്രിയപ്പെട്ട മണം!

പക്ഷെ അന്ന് നീ നൽകിയ ചുവന്ന പുഷ്പത്തിന് രക്തത്തിന്റെ ഗന്ധമായിരുന്നെന്ന് തിരിച്ചറിയാൻ ഈ ദിവസം വേണ്ടി വന്നു.

കാത്തിരിക്കുന്നുണ്ട് ഞാൻ നിന്നോടുള്ള പ്രണയത്തിനാലല്ല. പ്രണയത്തിനപ്പുറം ജീവിച്ചു കൊതി തീരാത്ത നിന്നോടൊപ്പമുള്ള എന്റെ ജീവിതത്തിന്. നിന്നരികിൽ എത്തി ചേരാനുള്ള എന്റെ മരണത്തിന്. മരണത്തിനപ്പുറമുള്ള അനശ്വരമായ ജീവിതത്തിന്.

ചിതറി തെറിക്കുന്ന മഴത്തുള്ളിക്കൊപ്പം അലിഞ്ഞു ചേരാൻ കൊതിക്കുന്ന മണ്ണ് പോലെ നിന്നിൽ അലിഞ്ഞൊന്നാവാൻ എത്ര ഞാൻ  കൊതിക്കുന്നുണ്ടെന്നറിയാമോ . കൊരുത്തു പിടിച്ച കൈകൾക്കൊപ്പം നമ്മുടെ സ്വപ്നങ്ങൾക്കൊപ്പം ഒരു പട്ടം പോലെ പറക്കുവാൻ കൊതിച്ചവരല്ലേ നമ്മൾ.

പക്ഷെ, വിധി…

വിധി എന്നിൽ നിന്നും നിന്നെ അടർത്തി മാറ്റിയ അന്നു മുതൽ നിന്നിലേക്കെത്തിച്ചേരാൻ ഞാൻ എത്ര മാത്രം കൊതിച്ചിട്ടുണ്ട് എന്നറിയാമോ.

നിനക്ക് തന്ന വാക്ക്. അത് കൊണ്ട് മാത്രമാണ് ഒരു മൈലാഞ്ചി കൊമ്പിന്റെ തണലിൽ നിന്റെ ചാരത്തു വന്നു ചേരാൻ ഞാൻ ഇത്ര വൈകുന്നത്.

ആയിരം നക്ഷത്രങ്ങൾക്കൊപ്പം ചന്ദ്രിക പൂനിലാവ് പൊഴിക്കുന്ന ഈ രാവിൽ  എന്നിൽ പൊതിയുന്ന നിന്റെ ഓർമ്മകൾക്ക് നിന്റെ പ്രിയപ്പെട്ട മണമാണ് . എന്റെ മനസ്സിൽ നഷ്ടങ്ങളുടെ കരിന്തിരി കത്തിച്ച് കടന്നുപോയ നീയെന്നിൽ ഇപ്പോൾ ഓർമ്മകളുടെ മഞ്ഞായി പൊഴിയുകയാണ്.നീയും ഒരു നക്ഷത്രമായ് എന്നെ കാണുന്നുണ്ടെന്ന് എനിക്കറിയാം.

കാണാമറയത്ത് എവിടെയോ എന്റെ ഓർമ്മകൾക്കുമപ്പുറം നീ രമിക്കുമ്പോൾ നിന്നെത്തേടി അലയുന്ന എന്റെ മനസ്സിന്റെ ദ്രുതതാളങ്ങളുടെ വിറയലുകൾ നീയറിയുന്നുവോ?

ഹൃദയം നുറുങ്ങുന്ന വേദനയാണെങ്കിലും അങ്ങു ദൂരെ  നീ എന്നുമെന്നെ ചേർത്തു പിടിക്കും എന്ന എന്റെ വിശ്വാസത്തിനു  മഴവില്ലിന്റെ ഏഴഴകായിരുന്നു.

നീ ഒരിക്കലും എന്നിൽ നിന്നും അകലുന്നില്ല. എന്നിലൂടെ തന്നെയാണ് നിന്നെ ഞാൻ ഇനി കാണുന്നത്. നിന്റെ ഓർമ്മകൾ എന്നിൽ അലയടിക്കുന്ന നേരമെല്ലാം ആകാശത്തെ ഒരു തിളങ്ങുന്ന നക്ഷത്രമായി നീ എന്റെ മുന്നിലുണ്ടാകും.

നീ എന്നെ കാത്തിരിക്കുക. നിന്നരികിൽ ഞാൻ എത്തുന്ന നാൾ വരെ…

മോൻ കരയുന്നുണ്ട്.  നിന്നോട് മിണ്ടി കൊതി തീർന്നില്ലെനിക്ക്.

നിന്നോട് മിണ്ടാൻ കൊതിക്കുമ്പോഴെല്ലാം ഞാൻ ഈ ഡയറി താളുകളിൽ കുറിച്ചിടും. ഒരു  ഇളം കാറ്റായ് നീ എന്നെ വന്നു പുണരുമെന്നു  എനിക്കറിയാം . നിന്റെ സാന്നിധ്യമറിയിക്കാൻ.

നിന്റെ മാത്രം… മന്ദാരപ്പൂ…..

അനു ✍️

Post Views: 26
1
Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

2 Comments

  1. Joyce Varghese on November 7, 2023 8:40 AM

    നന്നായി എഴുതി.

    Reply
  2. Sabira latheefi on November 6, 2023 7:15 PM

    നോവ്, പറഞ്ഞറീക്കാൻ പറ്റാത്ത നോവ്, മറക്കാൻ ശ്രമിക്കും തോറും ആഴത്തിൽ വേര് പടർത്തുന്ന ഓർമ്മകൾ. പക്ഷെ ജീവിതം മുന്നോട്ട് പോയല്ലേ പറ്റു.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.