Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൊള്ളിത്തിണർക്കുന്നോർ
ഓർമ്മകൾ കഥ ബന്ധങ്ങൾ

പൊള്ളിത്തിണർക്കുന്നോർ

By SHAMNA N MDecember 2, 2023Updated:December 4, 20236 Comments4 Mins Read77 Views
Bookmark Now
Please login to bookmark Close

No account yet? Register

തീ കൊളുത്തി മരിക്കുവാൻ ശ്രമിച്ച ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വന്നതിൽ പിന്നെ ഞാൻ കടുത്ത വിഷാദത്തിലേക്ക് വഴുതി വീഴുകയായിരുന്നു. അവളുടെ പാതി കരിഞ്ഞ മുഖം ഇടക്കിടെ സ്വപ്നത്തിൽ കടന്നു വന്നെന്നെ ഞെട്ടിച്ചു.

ഹരിത കെട്ട്യോന്റെ നാട്ടുകാരിയാണ്.

വിവാഹം കഴിഞ്ഞ നാളിൽ പുതിയ നാടും വീടും തീർത്ത അങ്കലാപ്പിലേക്ക് കടന്ന് വന്ന് അവിടെ വേരുകളാഴ്ത്തുവാൻ സഹായിച്ച കൂട്ടുകാരി.

അന്ന്,എനിക്ക് മുമ്പിൽ നിറഞ്ഞ മിഴികളോടെ കിടക്കുന്ന ഹരിതയ്ക്ക് അരികിലായി ഇരിക്കുമ്പോൾ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥപ്പെട്ടു.

ഇത്രയും പൊള്ളിപ്പിടഞ്ഞൊരു മരണം സ്വയം വിധിക്കുവാൻ മാത്രം അവൾ തന്നെ അത്രമേൽ വെറുത്തുപോയെന്നോ?

ഞാൻ ഉള്ളിൽ പിറുപിറുത്തു.

“നീ വരേണ്ടിയിരുന്നില്ല…”

എണ്ണ മിനുപ്പുള്ള നുണക്കുഴി മുഴുക്കെ വെന്തുമാഞ്ഞു പോയ കവിൾ പൊത്തി അവൾ വിതുമ്പി.

വരേണ്ടിയിരുന്നില്ല.

എനിക്കും തോന്നി.

തൊലി പൊളിച്ച നാവുമത്സ്യം പോലെ തോന്നിച്ച മൂക്കിലെ വജ്രമൂക്കുത്തിയുടെ തുള പോലും കാണുവാനില്ല.

“കിരണേട്ടൻ പണിയിച്ചു തന്നതാ…” വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ വെട്ടിത്തിളങ്ങുന്ന വലിയ കല്ല് പതിച്ച മൂക്കുത്തി ചൂണ്ടി അവൾ പറഞ്ഞത് ഓർത്തു.

അവളുടെ എള്ളെണ്ണനിറമുള്ള മുഖത്തിന്‌ ആ മൂക്കുത്തി വല്ലാതെ ശോഭ നൽകി.

“നല്ല രസംണ്ട്…” അവളുടെ മൂക്കിൻതുമ്പിൽ പറ്റിക്കിടന്ന സിന്ദൂരധൂളികൾ തുടച്ച് കൊടുത്തു കൊണ്ട് സത്യസന്ധമായി അഭിപ്രായം രേഖപ്പെടുത്തി.

ഞങ്ങളുടെ ഇരുവരുടെയും വിവാഹം നടന്നത് ഏതാണ്ട് ഒരേ സമയം തന്നെയായിരുന്നു.

ഭർത്താവിന് ബാംഗ്ലൂരിൽ ജോലിയായതിനാൽ അവൾ തനിച്ചങ്ങനെ ഭർതൃഗൃഹത്തിൽ നിൽക്കാറില്ല.

മിക്കവാറും സ്വന്തം വീട്ടിൽ തന്നെ ഉണ്ടാകും.

അയാൾ നാട്ടിൽ വരുന്ന ദിവസങ്ങളിൽ അവൾ ഏറെ നിറങ്ങൾ ഒന്നിച്ചു തുന്നിച്ചേർത്തൊരു പൂമ്പാറ്റയായി പാറിപ്പറക്കും.

നെറുകയിൽ നിറയെ സിന്ദൂരമിട്ട് ചുരുളൻ മുടി നീളത്തിൽ പിന്നിയിട്ട് സിൽക്ക് സാരി വൃത്തിയായി ഞൊറിഞ്ഞു ചുറ്റി കെട്ട്യോനൊപ്പം പുറത്ത് പോകുവാനിറങ്ങുന്ന ഹരിതയുടെ ചന്തം നോക്കി നിൽക്കുവാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു!

പ്രണയ വിവാഹമായിരുന്നുവെങ്കിലും ഞങ്ങളുടെ ജീവിതം അത്രയേറെ വർണശബളമായിരുന്നില്ല.

അപ്രതീക്ഷിത സമ്മാനങ്ങൾ തന്ന് അമ്പരപ്പിക്കുവാനോ കെട്ടിയൊരുക്കി നാടുനീളെ കൊണ്ട് നടക്കുവാനോ എന്റെ കെട്ട്യോൻ മിനക്കെടുകയുണ്ടായില്ല.

പക്ഷേ ഏറെ മധുരിച്ചില്ലെങ്കിലും അധികം കയ്ക്കാത്ത ആ ദാമ്പത്യവുമായി ഞാൻ വളരെ വേഗത്തിൽ സമരസപ്പെട്ടു.

ആത്മാവിൽ അത്രയേറെ ഒറ്റപ്പെട്ടൊരു ജീവിതം കടന്നു വന്നയെനിക്ക് സ്നേഹിക്കുവാനും പരിഭവിക്കുവാനും ഒരു കൂട്ടുണ്ടായെന്നതിൽ വല്ലാതെ ആനന്ദവും സ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നുവെന്നതാണ്, യാഥാർത്ഥ്യം!

“ഒഹ്… നിന്റെ കാര്യം കഷ്ടം തന്നെ… സൺ‌ഡേ കിരണേട്ടൻ നാട്ടിലുണ്ടെങ്കിൽ ഞങ്ങള് സിനിമയ്ക്കോ ഷോപ്പിംഗ് നോ ഒക്കെ പോയിട്ടുണ്ടാകും.” ഒരാഴ്ചത്തെ ജോലിക്ഷീണം ഞായറാഴ്ച കിടന്നുറങ്ങി തീർക്കുന്ന എന്റെ കെട്ട്യോനെയും അരികിൽ വല്ല തടിയൻപുസ്തകങ്ങളിലും മുഖം പൂഴ്ത്തിയിരിക്കുന്ന എന്നെയും കാണുമ്പോൾ അവൾ സഹതപിക്കും.

പറയത്തക്ക നിരാശകളേതുമില്ലാതെ ഞാൻ പുഞ്ചിരിക്കും.

“ഈ റിലേഷനിൽ എനിക്ക് ആവശ്യം ട്രസ്റ്റ് ആണ്… എന്റെ എന്ന് 100% വിശ്വസിക്കാനും ആശ്വസിക്കാനും പറ്റണം.നിലവിൽ അതൊള്ളോണ്ട് ഞാൻ ഓക്കേയാണെടോ…” ഹരിതയുടെ സഹതാപം സഹിക്കുവാനാകാതെ വന്ന ഒരു ഘട്ടത്തിൽ ഞാൻ തുറന്നു പറഞ്ഞു.

ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഓരോ മനുഷ്യരിൽ നിന്നും എന്തുവേണമെന്ന് എനിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു.

അത് ലഭിക്കില്ലെന്ന് തോന്നുന്ന ബന്ധങ്ങൾ വളരെ തുടക്കത്തിൽ തന്നെ ഒഴിവാക്കുവാനും ഞാൻ തനിയെ പഠിച്ചിരുന്നു.

(ചിലതിൽ മാത്രം എമ്പതിയുടെ അളവ് കൂടിപ്പോയി ചേർത്ത് പിടിച്ചു മുറിവുകൾ വാങ്ങിയിട്ടുണ്ടെങ്കിലും!)

“കെട്ട് കഴിഞ്ഞാ പിന്നെ അധികം ആരും അങ്ങനെ വഞ്ചിക്കൊന്നും ഇല്ല്യ…” അവൾ ശുഭാപ്തിവിശ്വാസിയായി.

“ശരിയായിരിക്കും”, ഞാൻ അവളുടെ നുണക്കുഴിക്കവിളിൽ കുത്തി പുഞ്ചിരിച്ചു.

പതിയെ പതിയെ ഹരിതയുടെ മുഖത്തെ ചിരി മാഞ്ഞു തുടങ്ങി.

“ഞങ്ങളിപ്പോ ഏറിയ സമയോം വഴക്കാ…” അവൾ കണ്ണ് നിറച്ചു.

“സാരോല്ല… എല്ലാം ശരിയാകും…” ഞാൻ അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

അവൾക്ക് അത് ദഹിച്ചതായി തോന്നിയില്ല.

“കിരണേട്ടന് ന്നോട് ഇപ്പോ ഒരു സ്നേഹോം ല്ല്യ…”

അവൾ ഇടക്കിടെ പരാതി പറയും.

ഒന്നൊരവയസ്സുകാരിയെ നെഞ്ചോട് ചേർത്തു വിങ്ങിക്കരയും.

“കിരണേട്ടന് ജോലിസ്ഥലത്തെ ആരോടോ ബന്ധം ണ്ട്… അവളെ കൂടെ താമസിപ്പിച്ചിരിക്കുന്നെന്നാ കേട്ടത്.അതാണ് ന്നോട് ഇഷ്ടം ഇല്ല്യാത്തത്.”

ഒരിക്കൽ അവൾ മടിച്ചു മടിച്ച് കൊണ്ട് പറഞ്ഞു.

ഡിവോഴ്സ് നോട്ടീസ് കൈപറ്റും വരെ അയാൾ പുതിയ കാമുകിയെ ഉപേക്ഷിക്കുമെന്നും വീണ്ടും തന്നെ സ്നേഹിച്ചുതുടങ്ങുമെന്നും അവളുള്ളിൽ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നതായി എനിക്ക് തോന്നിയിരുന്നുവെങ്കിലും ഞാൻ നിരുത്സാഹപ്പെടുത്തിയില്ല.

ഒരു ബന്ധത്തിൽ ഇരിക്കുമ്പോൾ ഒരു വ്യക്തി മറ്റൊന്നിലേക്ക് പോകുന്നത് അബദ്ധം പറ്റുന്നതല്ല എന്നും അതൊരിക്കലും മാപ്പർഹിക്കുന്ന തെറ്റല്ലെന്നും അവളെ പറഞ്ഞു മനസ്സിലാക്കുവാൻ ആഗ്രഹിച്ചിരുന്നെങ്കിലും അവൾക്ക് പ്രിയമുള്ള മനുഷ്യനെ ഒരുവേള തിരിച്ചു കിട്ടുമെങ്കിൽ ഞാനായിട്ട് അതിന് വിഘാതം സൃഷ്ടിക്കേണ്ടെതില്ലെന്ന് മാത്രം ചിന്തിച്ചു.

ഒന്നും നടന്നില്ല.

അവർ രണ്ടും പിരിഞ്ഞു പോയി.

അധികം താമസിയാതെ ഹരിത പുതുതായി ജോലിക്ക് ചേർന്ന ഇടത്തെ ഒരു പയ്യനുമായി പ്രണയത്തിലായി.

രാവേറെ ചെല്ലുവോളം അവർ നഗരത്തിൽ ചുറ്റിക്കറങ്ങി.

വീക്കെന്റുകളിൽ ടൂർ പോയി.

“ഒഹ്… നീഹാറിന് മുമ്പിൽ കിരണേട്ടൻ ഒന്നുമല്ല…” ഹരിതയുടെ തുടുത്ത മുഖത്തേക്ക് നോക്കിയിരുന്നപ്പോൾ എനിക്ക് സന്തോഷം തോന്നി.

അവൾ ആഹ്ലാദവതിയായിരിക്കുന്നല്ലോ.

ഉമ്മറത്തെ വീട്ടിത്തൂണിൽ ചാരി അമ്മയെ കാത്തുനിൽക്കുന്ന അഞ്ചുവയസ്സുകാരി മാത്രം എന്റെയുള്ളിൽ ഒരു നോവുതുള്ളിയായി.

അമ്മയുടെ സാമീപ്യം അവളുടെ അവകാശമാണ്.

പക്ഷേ ആ കുഞ്ഞിന്റെ അച്ഛനെ പോലെത്തന്നെ സ്വന്തം ഇഷ്ടങ്ങൾക്ക് പുറകെ പോകുവാനും ആഹ്ലാദം കണ്ടെത്തുവാനും ഹരിതയ്ക്കും അവകാശമുണ്ടല്ലോ എന്നോർത്ത് സമാധാനപ്പെട്ടു.

എന്നാൽ ഒരു വർഷം തികയും മുമ്പ് അവൾ വാടിയ മുഖത്തോടെ എന്റെയരികിൽ വന്നു.

“നീഹാറിന്റെ മാര്യേജ് ഫിക്സ് ചെയ്തു…” അവൾ വിതുമ്പി.

“അപ്പോ അവൻ നിന്നെ വിവാഹം കഴിച്ചോളാം എന്ന് പറഞ്ഞിരുന്നോ? നീ അങ്ങനെ ചോദിച്ചിരുന്നോ?”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“അതൊക്കെ അങ്ങനെ തുറന്നു പറയുന്നതും ചോദിക്കുന്നതും എന്തിനാ?

കൂടെ കൊണ്ടു നടക്കുമ്പോ… കിടക്ക പങ്കിടുമ്പോ കെട്ടിക്കോളുംന്ന് കരുതീട്ടല്ലേ പെണ്ണുങ്ങൾ എതിർക്കാതിരിക്കുന്നത്?” അവൾ എന്നെ പുച്ഛത്തോടെ നോക്കി.

“ചോദിക്കണം.

ഇനി ചോദിച്ചില്ലെങ്കിലും ഉള്ളിലുള്ളത് ഒരു വ്യക്തി തുറന്നു പറയണം. ഒരു ബന്ധത്തിൽ അപ്പുറത്തുള്ളത് വെറും ഇറച്ചിക്കൂട് മാത്രം അല്ലല്ലോ.

അതിനുള്ളിൽ ഒരു മനസ്സ് കൂടിയുണ്ട്.”

ഞാൻ അസഹ്യതയോടെ പിറുപിറുത്തു.

അവൾ എന്റെ വേദാന്തം കേൾക്കുവാനുള്ള മാനസികാവസ്ഥയിൽ അല്ലെന്ന് അറിയാവുന്നത് കൊണ്ട് ചുമലിൽ തഴുകി ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.

ഒരു വിവാഹബന്ധം മുറിഞ്ഞതിന്റെ നോവാറുവാൻ അവൻ ഇടയായല്ലോ എന്നോർക്കൂവെന്ന് പറഞ്ഞു തലയിൽ തലോടി.

പക്ഷേ ഉള്ളിൽ അവൾ നൂറായി ചിന്നിച്ചിതറിപ്പോയിരുന്നുവെന്ന് മുമ്പിലെ പാതി വെന്ത ഉടൽ കണ്ടപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്.

ഏതോ പെൺകുട്ടിയോടൊപ്പം മധുവിധു ആഘോഷിച്ച് നടക്കുന്ന ഒരു ചെറുപ്പക്കാരന് വേണ്ടി ഉയിര് കളയുവാൻ ഉടലെരിച്ചു വികൃതയായ അവളെ നോക്കിയിരിക്കുന്തോറും എനിക്ക് ഉള്ള് പൊള്ളി.

മനുഷ്യരെ എളുപ്പം വിശ്വസിക്കാത്ത…

ഉള്ളിലേക്കെടുക്കാത്ത ഒരുത്തിയായി ജനിച്ചതിൽ എനിക്ക് ആദ്യമായി ആശ്വാസം തോന്നി.

വഞ്ചിക്കപ്പെട്ട മനുഷ്യരുടെ കരളിലെ മുറിവുകൾ ഒരിക്കലും ഉണങ്ങുകയില്ല.

അത്തരം മുറിവുകൾ ഏറ്റുവാങ്ങാതിരിക്കാൻ…

പകർന്ന് നൽകാതിരിക്കാൻ…

ഓരോ ബന്ധത്തിലേക്കും എടുത്തുചാടും മുമ്പ് തനിക്ക് അതിൽ നിന്ന് എന്ത് വേണമെന്ന് സ്വയം ചോദിച്ചു ബോധ്യപ്പെട്ടതിന് ശേഷം അത് മറുവശം ഉള്ള വ്യക്തിയോട് തുറന്നു പറയുകയോ ചോദിച്ചുറപ്പു വരുത്തുകയോ ചെയ്താൽ ജീവിതം കുറേക്കൂടി ആയാസരഹിതമായി തീരും.

ഒരുപക്ഷേ ബന്ധങ്ങൾ യാദൃശ്ചികമായി സംഭവിക്കുന്നതിലെ ആ സ്വാഭാവിക ഭംഗി നഷ്ടപ്പെട്ടേക്കാം.

എന്നാൽ സ്വയം മുറിവുണക്കാൻ കെല്പില്ലാത്തവർ ആ സവിശേഷ ചാരുത അങ്ങ് വേണ്ടെന്ന് വെച്ചേക്കണം,അത്ര തന്നെ!

മുറികൂടിയ… ഉള്ളുറച്ച ഒരുവളായി ഹരിത ജീവിതത്തിലേക്ക് തിരിച്ചു കയറി വരുമെന്നും ഇനി പൊള്ളിയുരുകുവാൻ സ്വയം വിട്ടുകൊടുക്കില്ലെന്നും പ്രത്യാശിക്കുന്നു.

Post Views: 51
2
SHAMNA N M

ഓർമകളുടെ കാവൽക്കാരി

6 Comments

  1. Nafs nafs on December 5, 2023 4:24 PM

    നല്ല രചന👌👌💔💔

    Reply
  2. Dr. Nazreen on December 5, 2023 12:40 PM

    ഹരിതയെ പോലുള്ളവർ സമൂഹത്തിലെ ഒരു നേര്കാഴ്ച ആണ്..

    Reply
  3. Shreeja R on December 5, 2023 9:45 AM

    എഴുത്ത് നന്നായിട്ടുണ്ട്. എങ്കിലും ഹരിതയോട് സഹതാപം തോന്നുന്നില്ല. പറ്റിക്കപ്പെടാൻ നിന്നു കൊടുക്കുന്ന, ആളുകളെ വിലയിരുത്താൻ അറിയാത്ത, സ്വന്തം കുഞ്ഞിനോട് ഉത്തരവാദിത്വം ഇല്ലാത്ത ഒരുവൾ.

    Reply
  4. Manna Mereeza on December 3, 2023 9:50 AM

    ഹൊ… എന്ത് നല്ല എഴുത്ത്!!🥰

    Reply
    • Nisha Pillai on December 5, 2023 11:22 AM

      നല്ല രചന,

      Reply
  5. Manna Mereeza on December 3, 2023 9:49 AM

    ഹൊ… എന്ത് നല്ല എഴുത്ത്!!

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.