Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ഛന്റെ മണം
അനുഭവം കഥ ജീവിതം പ്രണയം വീട്

അച്ഛന്റെ മണം

By VimithaDecember 6, 2023Updated:December 13, 20233 Comments5 Mins Read153 Views
Bookmark Now
Please login to bookmark Close

No account yet? Register

“നീ ഇന്ന് ഈട നിക്ക്. ഓൻ മാത്രം പോട്ട്. എനിക്കെന്തോ ഒരു പേടി പോലെ.”

അമ്മയാണ്. ഏട്ടനും ഞാനും ഏടത്തിയമ്മയുടെ ആങ്ങളയുടെ കല്യാണം കൂടാൻ വേണ്ടി വന്നതാണ്. വൈകിട്ട് തിരിച്ചു പോകാൻ കരുതിയിട്ട്

അച്ഛൻ കിടപ്പിലാണ്. അരക്ക് താഴേക്ക് തളർന്നു. വൃക്ക തകരാറിൽ ആയത് കൊണ്ട് ആഴ്ചയിൽ രണ്ട് ദിവസം മുടങ്ങാതെ ഉള്ള ഡയാലിസിസ്.

അച്ഛന് ഉച്ച മുതലേ ഒരു അസ്വസ്ഥത ഉള്ളത് പോലെ എന്ന് പറഞ്ഞ് അമ്മക്ക് ഒരു പേടി പോലെ.

ഞാൻ ആലോചിച്ചു.

ഏട്ടൻ എന്തായാലും രാത്രിയിലെ വണ്ടിക്ക്‌ തൃശൂർക്ക് പോകും . പിന്നെ ഫ്ലാറ്റിൽ ഞാൻ തനിച്ചാണ്

ചേട്ടനും ഏടത്തിയമ്മയും മോളും കല്യാണം ആയത് കൊണ്ട് ഇനി എന്തായാലും കുറച്ചു ദിവസം കഴിഞ്ഞേ വരികയുള്ളു. ഏടത്തിയമ്മ അവരുടെ ഒരേയൊരു സഹോദരി ആണ്. ഇട്ടെറിഞ്ഞു പെട്ടെന്ന് വരാനും പറ്റില്ലല്ലോ.

അമ്മ ഇവിടെ ഒറ്റക്ക് ആയിപ്പോകും. ഞാൻ ഉണ്ടെങ്കിൽ അവർക്കും അവിടെ സമാധാനത്തിൽ നിൽക്കാം.

അമ്മയുടെ മുഖം തെളിഞ്ഞു.

അച്ഛന്റെ മുറിയിലേക്ക് നടന്നു.

കട്ടിലിന്റെ ഓരത്തായി ഇരിക്കുകയാണ്. കാലിനു ഇടയിലൂടെ മൂത്രം പോകാനുള്ള ട്യൂബ്. അറ്റത്തായി പ്ലാസ്റ്റിക് ബാഗിൽ മഞ്ഞദ്രാവകം.

അച്ഛന്റെ മുഖം ഇന്നലെ കണ്ടതിനേക്കാൾ നീര് വെച്ചിരിക്കുന്നു. ഡയാലിസിസ് നാളെയാണ്.

ചിരിച്ചു.

“പോന്നില്ലേ. . ” ഒരു ചോദ്യം

” ഇല്ല” മറുപടി

” എന്നെ ടിവി കാണാൻ ആക്കാമോ?

കട്ടിലിനു അടുത്തേക്കായി വീൽ ചെയർ വെച്ചാൽ അച്ഛന്റെ നിരങ്ങി അതിലേക്ക് ഇരുന്നോളും. അതുരുട്ടി ടിവിയുടെ മുന്നിലേക്ക് കൊണ്ടുപോയി. പൌഡറിന്റെ മണം. പോണ്ട്സ്

“കുളിച്ചു കുട്ടപ്പനായി പൌഡർ ഒക്കെ ഇട്ടിനി അല്ലേ ”

“വൈകിട്ട് ഓള്  കുളിപ്പിച്ചിനി. അച്ഛന് ഒറ്റക്ക് കുളിക്കാൻ കൂടി ആവില്ലല്ലോ. ഓള് ഇട്ടു തന്നതാ. ”

അച്ഛന്റെ പുറത്ത് വ്രണം ഉണ്ട്. ഏറെ നാളായിട്ടുള്ള കിടപ്പ് അല്ലേ. കുളി കഴിഞ്ഞാലും മേല് തുടച്ച് കൊടുത്താലും രണ്ട് നേരം അമ്മ ദേഹത്തു മുഴുവനായി പൌഡർ ഇട്ടു കൊടുക്കും.

അച്ഛൻ കടയിൽ പോകുന്ന സമയത്തും രാവിലേ കുളി കഴിഞ്ഞാൽ മുഖത്തും കഴുത്തിനു പിറകിലുമൊക്കെ പൌഡർ ഇടുന്നത് കാണാം.

” നല്ല മണം. ചെറിയ ചെക്കൻ ആണെന്ന വിചാരം ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഞാനെല്ലാം തൊണ്ടൻ (വയസൻ) ആയില്ലേ മോളെ. ഇനിയിപ്പോ പൌഡർ ഇട്ടാൽ എന്ത് ഇട്ടില്ലേൽ എന്ത്. അറുപതാം വയസിൽ ചത്തു പോകും ”

അച്ഛനെ നോക്കി. ചിരിക്കുന്നു.

“തളർന്നു. ജീവിക്കാൻ തോന്നുന്നില്ല”

മൗനം.

തളർന്നാൽ പിന്നേ ജീവിക്കാൻ തോന്നില്ല, ശരീരം ആയാലും മനസ് ആയാലും. കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്ന കാലം തൊട്ടേ അച്ഛൻ പറയുന്നത് കേൾക്കാറുണ്ട്, അറുപതാം വയസിൽ മരിച്ചു പോകുമെന്ന്. അന്നൊക്കെ ശാസിക്കുമായിരുന്നു. കിടപ്പിൽ ആയ ശേഷം അച്ഛൻ അത് പറയാറില്ല.

ഒരിക്കലും നടക്കാത്ത കാര്യം ഒരുപാട് തവണ നടക്കും എന്ന് പറഞ്ഞാൽ അത് സംഭവിക്കും എന്നാണ്.

ടിവിയുടെ ശബ്ദം പിറകിൽ കൂടിയും കുറഞ്ഞും കൊണ്ടേയിരുന്നു. മുറിയിലേക്ക് വന്നു.

ഫാനിന്റെ തണുപ്പിൽ കുറച്ചു സമയം ഇരുന്നു. കുളിച്ചു താഴേക്ക് വരുമ്പോഴേക്കും അച്ഛൻ ടിവി കാണുന്നത് നിർത്തിയിരുന്നു.

അമ്മ അച്ഛന്റെ അടുത്ത് ഇരുന്നു സംസാരിക്കുന്നു. കുളിച്ച് മുടി വിടർത്തിയിട്ട്.. നെറുകയിൽ കുങ്കുമം അണിഞ്ഞ്.. നെറ്റിയിൽ ഭസ്മം… സംസാരമാണ്. അമ്മയുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി കാണാം. അവര് തമ്മിലുള്ള പ്രണയം നമുക്ക് പോലും അസൂയ ജനിപ്പിക്കുന്നത് ആണ്.

പരസ്പരപൂരകങ്ങളായി ജീവിക്കുന്ന രണ്ടുപേർ. ഒരാളുടെ അഭാവം എത്രത്തോളം മറ്റേ ആൾക്ക് വേദനാജനകമാണെന്ന് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല.

അച്ഛൻ കിടപ്പിലായിട്ട് കുറച്ചധികം മാസങ്ങൾ ആയി. ഇതുവരെ ഒരു നോട്ടത്തിലൊ പ്രവൃത്തിയിലോ അച്ഛനെ ശുശ്രൂഷിക്കുന്നതിൽ അമ്മ മടുപ്പ് പ്രകടിപ്പിച്ചിട്ടില്ല.

നിനക്ക് ബുദ്ധിമുട്ട് ആയല്ലേ എന്ന അച്ഛന്റെ ചോദ്യങ്ങൾക്ക് ചിലപ്പോൾ അമ്മ മൗനി ആകുന്നത് കാണാം. അല്പം കഴിഞ്ഞ് ചിരിച്ചു കൊണ്ട് നേരെ മറിച് ഞാൻ ആണ് കിടപ്പിൽ ആയത് എങ്കിലോ എന്ന് കള്ള ചിരിയോടെ അമ്മ ചോദിക്കും. നിനക്ക് മക്കളില്ലേ എന്ന മറുചോദ്യത്തിൽ അച്ഛൻ അമ്മയെ ദേഷ്യം പിടിപ്പിക്കും.

രാത്രിയിൽ അച്ഛന്റെ മുറിയിൽ ഒരു ഇരുത്തം പതിവ് ഉള്ളതാണ്. നിലത്തു തണുപ്പിൽ. കാലു വേദനിക്കുമെന്ന് പറഞ്ഞു അച്ഛൻ വിലക്കും. പക്ഷെ അച്ഛന്റെ പക്ഷം ചേർന്ന് അമ്മയെ കളിയാക്കി കുറച്ചു സമയം ഓഫിസിലെ വിശേഷങ്ങൾ പറഞ്ഞു എണീറ്റു പോകും.

അച്ഛന് അതൊക്കെ വലിയ കാര്യമാണ്. അപ്പോഴാണ് അച്ഛന്റെ പഴയ വീരസാഹസകഥകൾ ഒക്കെ എനിക്കു പറഞ്ഞു തരുന്നത്. അമ്മയെ പെണ്ണ് കാണാൻ ചെന്നതും കല്യാണം കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നടത്തിയ ഗാനമേളയും അച്ഛന്റെ ബുള്ളെറ്റിനെ പറ്റിയും.

അക്കൂട്ടത്തിൽ എപ്പോഴോ ആണ് വളരെ പണ്ട് കശുവണ്ടിത്തോട്ടത്തിൽ മരുന്ന് അടിക്കാൻ വന്ന ഹെലികോപ്റ്ററുകളെ പറ്റിയും അച്ഛൻ പറഞ്ഞത്. അന്ന് അത്ഭുതം പോലെയാണ് ഹെലികോപ്റ്ററുകളെ നോക്കി നിന്നത് എന്ന്. ആകാശത്തേ കാഴ്ചകൾ എന്നും അതിശയം തന്നെയല്ലേ. അച്ഛൻ പറഞ്ഞത് അക്കാലത്തു നാട്ടിലൊന്നാകെ മരുന്നിന്റെ മണം ആയിരുന്നെന്ന്, കശുവണ്ടിക്ക് വെള്ളം ചേർത്ത് അടിക്കാറുള്ള കീടനാശിനിയുടെ അതേ മണം.

ആദ്യമൊന്നും അച്ഛൻ ഒരുപാട് സംസാരിക്കില്ലായിരുന്നു. സന്ധ്യക്ക്‌ വീട്ടിൽ വന്നാൽ കുളിച്ചു ഭക്ഷണം കഴിച്ചു അമ്മയോട് വല്ലതും പറഞ്ഞു കിടക്കും. ഞായറാഴ്ചയും വീട്ടിൽ കാണില്ല.

പിന്നീട്‌ എപ്പോഴോ അച്ഛൻ ഒരുപാട് സംസാരിച്ചു തുടങ്ങി. ഇടക്ക് വായ അടച്ചു വെക്കെന്ന് പറഞ്ഞു അമ്മ വഴക്ക് പറയുന്നത് കേൾക്കാം.

“നീ കുറച്ചു ദിവസം ഇവിടെ ഉണ്ടാകുമോ?

“ഇല്ല. നാളെ ഡ്യൂട്ടി ഉണ്ട്. കഴിഞ്ഞിട്ട് നേരത്തെ ഇറങ്ങാൻ പറ്റുമെങ്കിൽ ഇങ്ങോട്ട് വരാം.”

“വന്നോളൂ. അച്ഛൻ എത്ര നാളേക്ക്‌ ഇനി ഇണ്ടാകും എന്ന് അറിയില്ല. ”

മൗനം. ഞാൻ കണ്ണടച്ചു. ഇരുട്ട്.

ചുമരിൽ വെളുത്ത ഷർട്ട് തൂങ്ങുന്നു. തൊട്ടു നോക്കി.

“അലക്കാൻ ഉള്ളതാ. തൊടണ്ട. മിനിയാന്ന് ആശുപത്രിയിൽ പോമ്പം ഇട്ടിനി അത്.”
അമ്മയാണ്

“ഈ അച്ഛൻ അവിടെ ഏതേലും നഴ്സിനെ വളച്ചു വെച്ചിട്ടുണ്ടോ. എത്രയാ പൗഡർ ഇടുന്നെ. അച്ഛന്റെ സാധനങ്ങൾക്ക് എല്ലാം പോണ്ട്സിന്റെ മണം. സ്റ്റൈലൻ സുമ്ലൻ ആയിട്ടാണ് ആശുപത്രിയിൽ വരെ പോന്നത് ”

ഞാൻ അച്ഛനെ നോക്കി. മുഖത്ത് കള്ളച്ചിരി

” അച്ഛന്റെ കാലം എല്ലാം കഴിഞ്ഞില്ലേ. പണ്ടെല്ലാം ഞാൻ ബുള്ളറ്റും എടുത്ത് ഗൾഫിലെ സ്പ്രെയും അടിച്ചു പോയ്കൊണ്ടിരുന്ന ഒരു കാലം ഉണ്ടായിനി. ഇവളെയൊന്നും ഞാൻ കെട്ടേണ്ടതേ അല്ല. പിന്നേ തലവിധി. ”
അച്ഛൻ തമാശ പറഞ്ഞു ചിരിക്കുകയാണ്. അമ്മ കിറുവിച്ചു അടുത്ത് ഇരിക്കുന്നുണ്ട്

ഞാൻ മെല്ലെ നീങ്ങി.

മുറിയിൽ അച്ഛന്റെ ഇടങ്ങളിലെല്ലാം ടാൽക്കം പൌഡറിന്റെ മണമാണ്.

നല്ല കാലത്ത് എത്രയധികം സന്തോഷത്തോടെ ജീവിച്ചിരിക്കുന്നു.

മറ്റന്നാൽ അച്ഛന്റെ പിറന്നാൾ ആണ്. അന്നേ ദിവസം അറുപതു മെഴുകുതിരി കത്തിക്കണം. ഒരുപാട് മുൻപേ അച്ഛൻ പറഞ്ഞ ഒരു ആഗ്രഹം ആണ്. നാളെ വരുമ്പോൾ മെഴുകുതിരി വാങ്ങിക്കണം. വീട് മുഴുവൻ കത്തിക്കണം. മെഴുകുതിരി പ്രഭയിൽ അച്ഛന്റെ ഫോട്ടോ എടുക്കണം.

കാലം മയ്ക്കാത്ത ഓർമ്മകൾ ആണ് മൊബൈലിൽ പകർത്തുന്ന ചിത്രങ്ങൾ.

രാത്രി കിടന്നിട്ടും ഉറക്കം വരുന്നില്ല.

അമ്മയുടെ വിളി കേൾക്കുന്ന പോലെ.

ഫാൻ ഓഫ്‌ ചെയ്തു ലൈറ്റ് ഇട്ടു. താഴേക്ക് ഓടി. മിന്നായം പോൽ ക്ളോക്കിൽ സമയം കണ്ടു. ഒരു മണി

അച്ഛന്റെ മുറിയിൽ വെളിച്ചം ഉണ്ട്. അമ്മ കട്ടിലിൽ ഇരിക്കുന്നു. അച്ഛന്റെ തല നെഞ്ചോട് ചെത്ത് പിടിയ്ച്ചട്ടിയുണ്ട്.

“എന്ത് പറ്റി?” കിതപ്പ് കൊണ്ട് വാക്കുകൾ പുറത്തേക് വരുന്നില്ല

“അച്ഛൻ വിളിച്ചിട്ട് മിണ്ടുന്നില്ല.”

അച്ഛനെ നോക്കി. കണ്ണുകൾ മുകളിലോട്ട് മറിയുന്നു. ഒരു നോട്ടം നോക്കി, എന്നെ. വികാരങ്ങൾ ഏതുമില്ലാത്ത വെളുത്ത ഒരു നോട്ടം.

“അച്ഛാ…”

വീണ്ടും നോക്കി. കണ്ണ് മുകളിലേക്ക് നിയന്ത്രണം ഇല്ലാത്ത വിധം മറിഞ്ഞു പോകുന്നു. ശ്വാസം നേർത്തു വരുന്നു.

“ഒന്നുല്ലാട്ടോ. ആശുപത്രിയിൽ പോകാം.”

അമ്മ അടുത്ത് മേശപ്പുറത്തു വെച്ച ഗ്ലാസ്‌ ചൂണ്ടി അതിൽ നിന്ന് വെള്ളമെടുത്ത് അച്ഛന് കൊടുക്കാൻ പറഞ്ഞു

ചുണ്ട് വിറക്കുന്നു. തൊണ്ട വറ്റുന്നു.

ഗ്ലാസ്‌ എടുത്തു. കൈയ്ക്ക് വിറയൽ. സ്പൂണിൽ വെള്ളം വായിലേക്ക് ഒഴിച്ചു. കവിളിലൂടെ അത് ഒലിച്ചിറങ്ങി കഴുത്തിനു പിറകിലൂടെ അമ്മയുടെ നൈറ്റി നനച്ചു.

ഒരു മൂളൽ..

ഒരു നോട്ടം.

അച്ഛന് വയ്യ എന്ന് പറയാതെ പറയുന്നത് പോലെ.

കാലൊന്നു അനങ്ങി. അമ്മയെ നോക്കി.

നോക്കൂ ഭാഗ്യവാൻ. അമ്മയുടെ കൈയിൽ കിടന്ന് അവസാനത്തേ കാഴ്ച അമ്മയുടെ മുഖം മുഴുവനായി മനസിലേക്ക് ഏറ്റെടുത്ത് മരണത്തെ പുൽകുന്നു. നിശ്ചലമായ ആ ശരീരം അമ്മ കുറച്ചു നേരം ഇറുകെ പിടിച്ചു.

പിന്നീട്‌ മെല്ലെ കട്ടിലിലേക്കു കിടത്തി.
ഞാനും ഒരു മരണത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ. മരണം എന്നാൽ നിസ്സഹായത ആണ്. പ്രിയപ്പെട്ടവരുടെ വേർപാടിന് നേർസാക്ഷ്യം വഹിക്കേണ്ടി വരുന്ന അത്രയും വലിയ നിസഹായത.

കരയാൻ പറ്റുന്നില്ല.

മരിക്കട്ടെ. മാസങ്ങളായി കട്ടിലിൽ തന്നെ കിടന്നും തളർന്ന ശരീരം ചുമന്നും ജീവിക്കുന്നു. വേദന കടിച്ചമർത്തി നിരന്തരം കണ്ണുനീരിനെ പിടിച്ചു കെട്ടിയ ഒരു ജന്മം ഇവിടെ അവസാനിക്കുന്നു. അച്ഛനുമായി ബന്ധപ്പെട്ട എല്ലാം അച്ഛനോടെ ഒടുങ്ങുന്നു. അല്ലാത്തത് കുറച്ചു ഓർമ്മകൾ മാത്രം ആയിരിക്കും.

കുറച്ചു കാലം ഓർമ്മിക്കപ്പെടും. ചില കാഴ്ചകളും, വസ്തുക്കളും ചില മണങ്ങളും ഇനിയും ചില ഓർമകളും അച്ഛനെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും. ശേഷം എല്ലാം മറവിലേക്ക് നീങ്ങും.

മരണം.

അച്ഛൻ മരിച്ചു.

എങ്ങും നിശബ്ദത മാത്രം.

നോക്കൂ, മരണത്തിന്റെ ശബ്ദം നിശബ്ദമാണോ? അല്ലെങ്കിൽപിന്നേ ഒരുപക്ഷെ അടക്കി പിടിച്ച തേങ്ങലുകളുടേത് ആയിരിക്കും അല്ലേ

Post Views: 39
5
Vimitha

3 Comments

  1. Shreeja R on December 18, 2023 8:01 AM

    ഹൃദയം തൊടുന്ന നോവ് ❤️

    Reply
  2. Nishiba M on December 18, 2023 12:02 AM

    അച്ഛനെന്ന തണൽ. ആഴത്തിലുള്ള സ്നേഹം.. നന്നായി എഴുതി..

    Reply
  3. Sabira latheefi on December 7, 2023 7:30 AM

    വിമി.. ഓർമകളിൽ ഇന്നും ടാൽകം പൌഡറിന്റെ മണം, ഓരോ മനുഷ്യനെയും നമ്മൾ ഓർമിക്കുക പല വിധത്തിൽ ആയിരിക്കും ലെ, ചില വസ്തുക്കളോട്, ചില സംഭവങ്ങളോട് ചേർത്ത് വെച്ചു.വല്ലാതെ സ്നേഹിച്ചു കടന്നു പോയ മനുഷ്യരെല്ലാം ചില രുചികളായോ, ചില സുഗന്ധമായോ ഓർമകൾ മായും വരെ ഇടയ്ക്കിടെ നമ്മെ തേടി വരും. ചെറിയ ഒരു ടൈപ്പ് മുറുക്ക് ഉണ്ട് അതു കാണുമ്പോ എല്ലാം ഞാനെന്റെ ഉമ്മാമയെ ഓർക്കും. എപ്പോ നോക്കിയാലും ഉമ്മാമയുടെ അടുത്ത് സ്റ്റോക്ക് ഉണ്ടാവും അത്.

    നന്നായി എഴുതി വിമി. അച്ഛനെപറ്റി എഴുതുമ്പോ എന്തെല്ലാം ഓർമ്മകൾ വിമിയെ ഭരിച്ചു കാണും. പക്ഷെ വായ്നക്കാരന്റെ മനസിൽ പോണ്ട്സ് ന്റെ മണം കൊണ്ടു അച്ഛന്റെ രൂപം മനോഹരമായി തീർത്തു. 😍😍.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.