“നിങ്ങക്കൊരു കാര്യം അറിയോ ഇക്കാ.. ഈ സ്നേഹോം സന്തോഷോമൊക്കെ പങ്ക് വച്ചാ ഇരട്ടിക്കുംന്നാ. പിന്നെന്നാത്തിനാ പിശുക്കുന്നേ. പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവ് പിടിച്ച നാണയം പോലെന്നാ കമലാസുരയ്യ പോലും പറഞ്ഞിട്ടുള്ളത്.”
***********************
“ഒരുമ്മ താടീ.. അങ്ങനല്ല, ദേ ഇങ്ങനെ. ന്തൊരു പിശുക്കിയാടി നീയ്”
പടച്ചോനെ!
ഈ പട്ടാപ്പകല്‍ ഇങ്ങേരിത് ഏതവളോടാ ഉമ്മ ചോദിക്കണ്. എനിക്കിത് തന്നെ വേണം. സ്നേഹം പ്രകടിപ്പിക്കണോന്നും പങ്കുവച്ചാൽ ഇരട്ടിയാവും ന്നൊക്കെ മോട്ടിവേഷൻ ചെയ്യേണ്ട വല്ല കാര്യംണ്ടാർന്നാ. എന്നാലും പിള്ളേര് സ്ക്കൂളിലും ഞാനൊന്ന് പറമ്പിലേക്കും ഇറങ്ങിയ നേരത്ത്.. ഇത്രേം ധൈര്യത്തില്‍. നെഞ്ചൊന്ന് കാളിയെങ്കിലും പതുക്കെപ്പതുക്കെ വീടിന്റെ പിന്നാമ്പുറത്തെ കോലായിലേക്ക് നിറകണ്ണുകളോടെ ഞാനൊന്ന് എത്തി നോക്കി. അവിടെയതാ പുതിയതായി വാങ്ങിയ തത്തമ്മയെ ഉമ്മ വയ്ക്കാൻ പഠിപ്പിക്കുന്ന പാവം ഇക്ക. തത്തമ്മക്ക് പകരം ഏതോ പാത്തുമ്മയാണെന്ന് തെറ്റിദ്ധരിച്ച എന്റെ നിഷ്ക്കളങ്ക മനസ്സിനെ ഞാനൊന്ന് ശകാരിച്ചു. അല്ലേലും പിശുക്കനായ ൻറിക്ക അങ്ങനൊന്നും ചെയ്യൂല.😌
✍️ഫാബി നിസാർ