വീഞ്ഞ് പോൽ ലഹരി നൽകും
ജീവിതം ചിലപ്പോൾ,
ഹൃദയം തൊടും സ്നേഹത്തിൻ ലഹരിയുള്ളിൽ,
എന്നും വീര്യം തെല്ലും കെടാതെ
സൂക്ഷിയ്ക്കും
ബന്ധങ്ങൾ താങ്ങായ് കൂടെയുണ്ടെന്നാൽ
ജീവിതമെന്നും നുരയും വീഞ്ഞു പോൽ
ലഹരി പകർന്നിടും.
സ്നേഹവസന്തം ഹൃദയത്തിൽ
മരിയ്ക്കുകിൽ,
ജീവിതത്തിൻ ലഹരിയും താനേ
നഷ്ടമായിടും.