മഞ്ഞിൻ മൂടുപടമണിഞ്ഞ
വർഷാന്തരാത്രി തൻ യവനിക
മെല്ലെ വകഞ്ഞുമാറ്റി,
പൊൻകതിരൊളി ചൂടി
പ്രഭാതം വിടർന്നിടവേ,
മനമിതിൽ നിറയുന്നിതാ
ശുഭപ്രതീക്ഷ തൻ മുകുളങ്ങൾ.
വാടിക്കരിയാതെ,
കൊഴിയാതെയവ
വിരിഞ്ഞു സുഗന്ധം പരത്തിടാനായ്
പകർന്നു നൽകേണം,
നിരന്തരപരിശ്രമത്തിൻ ഊർജ്ജം.
തണലായ് കൂടെ വേണം
ആത്മവിശ്വാസം പകർന്നിടും
സ്നേഹബന്ധങ്ങൾ.
ഓരോ പുതുവത്സരപ്പിറവിയും
മനുഷ്യനുള്ളിൽ നിറയ്ക്കുന്നു
ആഹ്ലാദത്തിൻ, ഉത്സവലഹരി തൻ
താളമേളങ്ങൾ.