മനസ്സിൽ നിന്നും മനസ്സിലേക്കു
തുറന്നിടുമൊരു ജാലകമുണ്ടെന്നാൽ,
മാറിമറിഞ്ഞിടും മനുഷ്യബന്ധങ്ങൾ തൻ ഗതിവിഗതികൾ നിശ്ചയം.
ആത്മാർത്ഥമാം ഹൃദയങ്ങളെയും
കപടബന്ധങ്ങളെയും
വേർതിരിച്ചറിഞ്ഞിടാം,
മനസ്സിലാക്കിടാം ദുഷ്ടബുദ്ധികളെ.
എല്ലാം പകൽവെളിച്ചം പോലെ
സ്പഷ്ടമയെന്നാൽ
ലോകത്തിൽ മനുഷ്യബന്ധങ്ങൾ
നീർക്കുമിള പോൽ ക്ഷണികമായിടും.