Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെണ്ണുയിർപ്പുകൾ
അനുഭവം കഥ സ്ത്രീ

പെണ്ണുയിർപ്പുകൾ

By SHAMNA N MJanuary 6, 2024Updated:January 11, 20245 Comments4 Mins Read170 Views
Bookmark Now
Please login to bookmark Close

No account yet? Register

വർഷങ്ങൾക്ക് മുമ്പ് കെട്ട്യോൻ കടുത്ത പനി ബാധിച്ച് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ പുലർച്ചെ രണ്ടുമണിയ്ക്ക് ലബോറട്ടറിയുടെ മുമ്പിൽ വെച്ചാണ് ഞാൻ ബിൽക്വിസ്ത്തയെ വീണ്ടും കാണുന്നത്.

നിയോൺ ലാംപിന്റെ മങ്ങിയ വെട്ടത്തിൽ ഇരുന്ന് തൊഴിൽവാർത്തയുടെ കൂടെയുള്ള ഹരിശ്രീ കരണ്ടു തിന്നുകൊണ്ടിരിക്കുകയായിരുന്നു, ഞാൻ.

അടുത്തയാഴ്ച എച്ച്.എസ്.എ എക്സാമാണ്.

കെട്ട്യോന് ഡെങ്കിപ്പനിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം.

ബ്ലഡ് റിസൾട്ട്‌ വരുവാൻ സമയമെടുക്കും.

ഉള്ളിൽ മൂപ്പരെ ചൊല്ലി കടുത്ത ആധിയുണ്ട്.

പക്ഷേ പഠിക്കാതെ വയ്യ.

“ന്നെ മനസ്സിലായോ?” കാണുവാൻ ഏറെ അഴകുള്ള ഒരു സ്ത്രീ എന്റെ അരികിൽ അരികിൽ വന്നുനിന്നു.

ബിൽക്വിസ്ത്ത!

ഉവ്വെന്ന് ഞാൻ ചിരിച്ചു.

വെളുത്ത ചുരിദാറിൽ നിന്ന അവർക്ക് പ്രേതസിനിമകളിൽ കണ്ടു പരിചയിച്ച യക്ഷിയുടെ ഛായയുണ്ടെന്ന് തോന്നി.

അവരുടെ ഉമ്മ ഐ.സിയുവിലാണെന്നും പുറത്തെ ബെഞ്ചിൽ ഇരുന്നിട്ട് ഉറക്കം വരാതിരുന്നപ്പോൾ എഴുന്നേറ്റു നടന്നതാണെന്നും പറഞ്ഞു.

ഇരുളും വെളിച്ചവും കെട്ടിപ്പുണരുന്ന കോറിഡോറിലെ സ്റ്റീൽ ബെഞ്ചിൽ പരസ്പരം തൊടാതെ, മൗനത്തിന്റെ അദൃശ്യഭിത്തിയിൽ മുഖം ചേർത്തുവെച്ച് അപരിചിതരെപ്പോലെ ഞങ്ങൾ ഇരുന്നു.

അഞ്ചാറുവർഷത്തിന് മുമ്പ് എന്റെ നിക്കാഹ് കഴിഞ്ഞയുടനെയാണ് തൊട്ടടുത്തുള്ള വാടകവീട്ടിലേക്ക് പുതിയ താമസക്കാർ എത്തുന്നത്. സാമാന്യം പ്രായം തോന്നിക്കുന്ന പുരുഷനും ചെറുപ്പക്കാരിയായ സ്ത്രീയും ഇരട്ട പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബം.

“ങ്ങളറിഞ്ഞോ ആമിനത്താ… ആ പെണ്ണ് അയാള്ടെ രണ്ടാംകെട്ടിലുള്ളതാത്രേ…” അയൽക്കാരിയായ കദീശുമ്മ ഉമ്മയോട് കുശുകുശുക്കുന്നത് കേട്ടു.

അതോടെ പുതിയ വാടകക്കാരിയോട് എനിക്ക് വെറുപ്പായി.

മറ്റേതോ സ്ത്രീയുടെ കുടുംബം തകർത്തവളെന്ന് ഞാൻ ചിറികോട്ടി.

“നമ്മക്കൊന്നവ്ടം വരെ പോയി വരാം…” വൈകിട്ട് ഉമ്മ കൂട്ടുവിളിച്ചെങ്കിലും ഞാൻ പോയില്ല.

“അന്റെ കല്യാണം ഇങ്ങെത്തി… ഇങ്ങനെ അമ്മായ്മ്മ വിളിക്കുമ്പോഴും എവ്ടേം ചെല്ലാണ്ടിരുന്നാ സംഗതി കുലുമാലാകും ട്ടോ…” ഉമ്മ ഭീഷണിപ്പെടുത്തി.

ഓ… കല്യാണം കഴിയുവാൻ പോകുന്നത് തന്നെയാണ് പ്രശ്നം.

എനിക്ക് ഒരു സപത്നിയുണ്ടാകുന്നതിനെ കുറിച്ച് ചിന്തിക്കുവാൻ പോലും വയ്യ.

ഞാൻ കെട്ട്യോന്റെ പേര് കൊത്തിയ മഹറിൽ തിരുപ്പിടിപ്പിച്ചു കൊണ്ട് ഉള്ളിൽ പിറുപിറുത്തു.

“കൈ കഴുകി തൊടാൻ തോന്നുംപോലത്തെ പെണ്ണ്…! പട്ടുപോലത്തെ സ്വഭാവം.

കണ്ടാല് ആരും കൊത്തിക്കൊണ്ടോകും. ഇന്നിട്ടും തല നരച്ച മുതുക്കന്റെ രണ്ടാമത്തോള് ആയതെങ്ങന്യാണാവോ…” ഉമ്മയടക്കമുള്ള നാട്ടുകാർ തല പുകച്ചു.

ബിൽക്വിസ്…

നല്ല ഉയരവും ഒത്ത വണ്ണവുമുള്ളൊരു സ്ത്രീ.

കാണുന്ന മാത്രയിൽ ആർക്കും ഒരു മതിപ്പൊക്കെ തോന്നും.

എന്നിട്ടും ഒരു രണ്ടാംകെട്ടിന് ഒരുങ്ങിയെങ്കിൽ തക്കതായ എന്തെങ്കിലും കാരണം കാണും.

എന്റെ മനസ്സ് മന്ത്രിച്ചു.

അവരോട് തോന്നിയ അനിഷ്ടം പതിയെ കുറഞ്ഞ് വരുന്നത് പോലെ തോന്നി.

ഒരു ദിവസം വാടകവീട്ടിൽ നിന്ന് ആരോ ആക്രോശിക്കുന്ന ശബ്ദം ഉയർന്നു.

അയല്പക്കത്തെ വീടുകളിലെ പെണ്ണുങ്ങൾ ജിറാഫായി രൂപാന്തരപ്പെട്ടു.

“ആമിനാത്ത… ങ്ങളറിഞ്ഞോ ബൽക്കീസിന്റെ ചക്കളത്തി (ഭർത്താവിന്റെ ആദ്യ ഭാര്യ ) വന്നിരിക്കണ്. പെണ്ണുങ്ങള് നല്ല ചൂടിലാണ്.” അയലോത്തെ മറിയുമ്മയുടെ തല ഞങ്ങളുടെ അടുക്കളജാലകത്തിലൂടെ നൂണ്ടിറങ്ങി.

അതുകേട്ടപ്പോൾ എനിക്ക് ആകാംക്ഷയായി.

ഞാനും ഉമ്മയോടൊപ്പം ഇറയത്തേക്ക് ഇറങ്ങി നിന്നു.

ബോഗൺവില്ല പടർന്നു കയറിയ മതിലിനപ്പുറം നന്നേ തിളങ്ങുന്ന സാരിയണിഞ്ഞൊരു സ്ത്രീ നിന്ന് ഉറഞ്ഞു തുള്ളുന്നു.

“വല്ലപ്പോളുമെങ്കിലും അന്റെ അളേന്ന്(അമിട്ടിൽ നിന്ന് )ഇന്റെ മാപ്ലനെ ഇന്റട്ത്തേക്ക് അയക്കെടീ ഏന്ത്യാനിച്ചീ…”

ആ വായ്ത്താരി കേട്ടുകൊണ്ട് നിന്നപ്പോൾ അവർ നാട്ടിൻപുറത്തെ തെറിപ്പദങ്ങളുടെ നിഘണ്ടു അരയിൽ തിരുകിയാണ് വന്നതെന്ന് തോന്നി.

അസഭ്യവാഗ്ധോരണിയിൽ കുതിർന്ന് ഉരുകിയൊലിക്കുന്ന ബിൽക്വിസ്ത്തയെ കാണുവാൻ കുതുകത്തോടെ ഏന്തി നോക്കിയ ഞാൻ അമ്പരന്ന് പോയി.

അവർ ചുണ്ടുകളിൽ തുന്നിവെച്ച ചെറുചിരിയോടെ അക്ഷോഭ്യയായി കയ്യും കെട്ടി നിൽപ്പാണ്.

“ഭയങ്കര തൊലിക്കട്ടി ള്ള പെണ്ണ് തന്നെ…” അയൽക്കാരിപ്പെണ്ണുങ്ങൾ പിറുപിറുത്തു.

ഏറെ താമസിയാതെ അവർ വീടുമാറി പോയെങ്കിലും ആ നിൽപ്പ് ഏറെക്കാലം ഞാൻ ആരാധനയോടെ ഓർത്തു വെച്ചിരുന്നു.

ഒരേ സമയം ഒരാളെ വെറുക്കുവാനും ഇഷ്ടപ്പെടുവാനും കഴിയുന്നതെങ്ങനെയെന്ന് ഞാൻ അമ്പരന്നു.

“അന്നാട്ടില് ഇന്നോട് മിണ്ടാൻ വന്നിട്ടില്ലാത്ത ഒരുത്തി യ്യ് മാത്രാ… എന്തേ അന്റെ മൊഖത്തിത്ര വെറുപ്പ്ന്ന് അന്നൊക്കെ ഞാൻ ചിന്തിച്ചീനും.” കാലങ്ങൾക്കിപ്പുറത്തുനിന്ന് ബിൽക്വിസ്ത്തയുടെ സ്വരം എന്റെ കാതുകളിലേക്ക് ഒഴുകിവന്നു.

എനിക്ക് ദേഹത്ത് ചൊറിയൻ പുഴുക്കൾ ഇഴഞ്ഞെന്ന പോലെ കടുത്ത അസഹ്യത അനുഭവപ്പെട്ടു.

ഭൂതകാലം എന്നെ നോക്കി പല്ലിളിക്കുമ്പോഴൊക്കെ എനിക്കത് പതിവാണ്!

റിസൾട്ട് വേഗമൊന്ന് കിട്ടിയിരുന്നെങ്കിൽ അവിടുന്ന് രക്ഷപ്പെടാമായിരുന്നല്ലോ എന്ന് ഉള്ളിൽ പിറുപിറുത്തു.

“യ്യ് കരുതിയ പോലെ ഞാൻ അത്രക്ക് ദുഷ്ടത്തി ഒന്നും ആയിര്ന്നില്ല മോളേ… മൂപ്പര് രണ്ടാംകെട്ടാന്നല്ലാതെ കെട്ട്യോള് നെലവിലുണ്ടെന്ന് ഇനിക്ക് അറിഞ്ഞൂടായിനും. ഒക്കേം മനസ്സിലായപ്ലത്തിന് പള്ളേലും ആയി. അതും എരട്ടകള്. ഇനിക്കും ജീവിക്കണ്ടേ… പിന്നങ്ങോട്ട് പിടിച്ച് നിൽക്കാൻ പല്ലും നഖോം വെച്ച് പോരാടി…”

പിന്നീട് അവർ പറഞ്ഞ കഥകൾ കേട്ടപ്പോൾ എന്റെ ഹൃദയം മരവിച്ചു പോയി.

പത്തുപതിനാറ് വയസ്സുള്ള ഒരു പെൺകുട്ടിയെ കുടുംബത്തിലെ തന്നെ ഒരുവൻ ശാരീരികമായി കീഴ്പ്പെടുത്തുന്നു.

പെണ്ണ് നാട്ടുകാർക്ക് മുമ്പിൽ അവന്റെ പേര് വിളിച്ചു പറയുമെന്നുറപ്പായപ്പോൾ നാട്ടിൽ ‘നെലേം വെലേം ‘ ഉള്ള അവന്റെ വീട്ടുകാർ മാനക്കേട് ഭയന്ന് അവൾക്ക് നേരെ മരുമകൾ പദം വെച്ച് നീട്ടുകയാണ്!

പിച്ചിക്കീറിയവന്റെ മഹർ കഴുത്തിലണിയില്ലെന്ന് വാശി പിടിച്ച പെണ്ണിനെ സ്വന്തം വീട്ടുകാർ പോലും വെറുതെ വിടുന്നില്ല.

“മ്മള് ഓലെ ചോറ് ഏറിയതും ബെയ്ച്ചതാണ്… നന്ദികേട് കാട്ടിക്കൂടാ…” പെണ്ണിന്റെ ബാപ്പയുടെ പ്രഖ്യാപനം.

ഉശിരുള്ള പെണ്ണ് വഴങ്ങുവാൻ കൂട്ടാക്കാതെ,

‘ഇന്നെ കൊന്നാലും ആ ശെയ്ത്താനെ ഇനിക്ക് പുയ്യാപ്ലയായി വേണ്ട…’

എന്ന് ഒറ്റക്കാലിൽ നിൽക്കുന്നു.

അതോടെ എങ്ങനെയെങ്കിലും പെണ്ണിനെ കെട്ടിച്ചു വിട്ട് തറവാട്ടിന്റെ മഹിമ കാക്കാൻ പെണ്ണിന്റെ ബാപ്പയ്ക്ക് ഉത്തരവ് കിട്ടുകയാണ്.

മൂപ്പരുടെ അരയിലെ പച്ച ബെൽറ്റിനടിയിൽ പുത്തൻ നോട്ടുകളുടെ മണം നിറഞ്ഞു.

കല്യാണ ദല്ലാളുമാർ കക്ഷത്തിലിറുക്കി വെച്ച,ഫോട്ടോ നിറച്ച ബാഗുമായി വീട്ടിൽ കയറിയിറങ്ങിത്തുടങ്ങി.

ഭാര്യ മരിച്ചു പോയ രണ്ടാംകെട്ടുകാരന്റെ ആലോചന വന്നപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് പെണ്ണ് സമ്മതം മൂളി.

“കന്യാവ് ചെറുക്കൻ അല്ലല്ലോന്നായിനും സമാധാനം…

അറിഞ്ഞോണ്ട് ആരേം ചതിക്ക്യാൻ വയ്യ…. ഇന്നെ വലിച്ചു കീറിയ നാറി ലോറി കേറി അരഞ്ഞ് പള്ളിപ്പറമ്പിലെത്തിയതിന്റെ ആശ്വാസത്തോടെയാണ് ഞാൻ പുയ്യാപ്ലന്റെ വീട്ടില് എത്തുന്നത്. പക്ഷേ അവിടെത്തിയപ്പോ കഥ ആകെ മാറീലേ… തറവാട്ടുവീട്ടിലേക്ക് തിരിച്ചു വന്ന മൂപ്പരുടെ ആദ്യത്തെ ഓള് ഇന്നെ കോണീമൽന്ന് തള്ളിടാനും മക്കളായപ്പോ ഓലെ ഉപദ്രവിക്കാനുമൊക്കെ നോക്കിത്തുടങ്ങിയപ്പോ വാടകപ്പൊരേൽക്ക് മാറലേ നിവൃത്തിണ്ടായ്ന്ള്ളൂ…”

ബിൽക്വിസ്ത്ത കൂട്ടിച്ചേർത്തു.

ഒരിക്കൽപ്പോലും അവരുടെ ശബ്ദം ഇടറിയതേയില്ലെന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

ഞങ്ങൾക്ക് മുമ്പിലൂടെ മൂളിപ്പറന്ന ഒരു കൊതുകിനെ അവർ കൈ വീശി പിടിച്ച് മുഷ്ടിക്കുള്ളിലാക്കി ഞെരിച്ചു.

“കൊറേ നേരായി കാലിലും പൊറത്തും കടിക്ക്ന്ന്…” അവർ രൗദ്രഭാവത്തോടെ കൈ കുടഞ്ഞു.

കൈയിൽ കിട്ടിയ കൊതുകിനെ ദൂരെ കൊണ്ടുപോയി പറത്തി വിടുമായിരുന്ന സ്വന്തം കുട്ടിക്കാലം ഓർത്ത് എന്റെ ചുണ്ടിൽ ഒരു വിളറിയ പുഞ്ചിരി മുനിഞ്ഞു കത്തി!

“കെട്ട്യോന്റെ പേരും പറഞ്ഞ് ഇന്റെ സ്വൈര്യം കെടുത്തിയ ആ പെണ്ണുങ്ങക്ക് ഞാൻ അയാളെയങ്ങ് വിട്ടുകൊട്ത്തു.ഓള് കൊണ്ടോയി പുഴുങ്ങി തിന്നട്ടെന്ന് വെച്ച്!

അല്ലേലും അയാൾക്ക് ഇന്നില് ഹരം കൊറഞ്ഞു തൊടങ്ങീനും.അത് പിന്നങ്ങനല്ലേ വരൂ… ആണുങ്ങക്ക് പുത്യ പുത്യ രുചി നൊണയാനല്ലേ എപ്പോം പൂതി!”

അവരുടെ മുഖത്ത് വിഷാദം പടരുന്നോ എന്ന് ഞാൻ പാളി നോക്കി.

ഇല്ല… കണ്ണുകളിൽ ഒരു തരം നിസ്സംഗത വാടിക്കുഴഞ്ഞു കിടക്കുന്നു.

“എനിക്കിപ്പോ സ്വന്തമായി ഒരു സ്റ്റിച്ചിംഗ് യൂണിറ്റ് ണ്ട്.നല്ല ലാഭത്തിൽ തന്ന്യാ പോണത് .. പക്ഷേല് വാടക വീട്ടിലാണ്… സ്ഥലം വാങ്ങി തറ ഇട്ടിട്ട് ണ്ട്.അധികം വൈകാതെ ഇനിക്ക് സ്വന്തായിട്ട് ഒര് കൂരണ്ടാകും.” ബിൽക്വിസ്ത്ത പുഞ്ചിരിച്ചു.

ആത്മവിശ്വാസം സ്ഫുരിക്കുന്ന അവരുടെ ചിരി മങ്ങിയ വെളിച്ചത്തിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ ഹൃദയം വിതുമ്പി.

പഴയ തുടിപ്പ് നഷ്ടപ്പെട്ട് പോയെങ്കിലും ആ മുഖത്തിപ്പോൾ വല്ലാത്ത തെളിച്ചമുണ്ട്.

ആത്മാഭിമാനത്തിൽ തറച്ചു നിന്നിരുന്ന മുള്ളുകൾ പിഴുതുമാറ്റിയ സ്വാസ്ഥ്യമുണ്ട്!

അനാവശ്യമായ വൈകാരിക ഭാരം ചുമന്നു തളരാത്ത…

ചവിട്ടിത്താഴ്ത്തുവാൻ നോക്കുന്ന ലോകത്തിന് നേരെ പുച്ഛത്തോടെ നോക്കി പല്ലിളിച്ചു കാണിക്കുന്ന മനുഷ്യരോട് എനിക്കെന്നും കടുത്ത ആരാധനയാണ്.

ഞാൻ അവരുടെ നീണ്ടുമെലിഞ്ഞു തഴമ്പിച്ച കൈകൾ എന്റെ ഇരുകരങ്ങളിൽ കോരിയെടുത്ത് കൊണ്ട് ആ മിഴികളിൽ നോക്കി മനസ്സുനിറഞ്ഞു ചിരിച്ചു…

Post Views: 23
6
SHAMNA N M

ഓർമകളുടെ കാവൽക്കാരി

5 Comments

  1. Deepika Ajith on February 12, 2024 10:29 PM

    ❤️❤️

    Reply
  2. Sunandha Mahesh on January 10, 2024 7:31 PM

    👌👌👌👌
    ഇഷ്ട്ടായി

    Reply
  3. Shreeja R on January 7, 2024 3:54 PM

    ❤️❤️

    Reply
  4. നിശാഗന്ധി on January 7, 2024 3:03 PM

    🥰🥰🥰🥰

    Reply
  5. Sabira latheefi on January 6, 2024 11:20 PM

    😍😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.