Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സുരേഷും സുലൈമാനും
അനുഭവം ഓർമ്മകൾ

സുരേഷും സുലൈമാനും

By N SureshJanuary 6, 2024Updated:January 6, 20242 Comments6 Mins Read80 Views
Bookmark Now
Please login to bookmark Close

No account yet? Register

ഹിന്ദി, മാതൃഭാഷയായുള്ള ആ സംസ്ഥാനത്തിലേക്ക് ആദ്യമായാണ് ഞാൻ പോകുന്നത്. ഒരു ദിവസത്തെ ഒരത്യാവശ്യ ഔദ്യോകിക ജോലി. അന്ന് വൈകുന്നേരം തന്നെ തിരിക്കണം. അവിടെ എയർപോർട്ടിൽ നിന്നും എന്നെ പിക്-അപ് ചെയ്യുന്നതിന് എന്റെ ഒരു സ്നേഹിത വരാമെന്നു പറഞ്ഞിരുന്നു. പക്ഷേ അവിടെ എവിടെയും അവളെക്കണ്ടില്ല. പതിനഞ്ചു കൊല്ലം കഴിഞ്ഞു കാണുന്നു എന്നുള്ള വലിയ സന്തോഷമൊന്നും ഞങ്ങളുടെ വാട്സ്അപ് മെസ്സേജുകൾ ഞങ്ങൾ രണ്ടുപേരെയും അറിയിച്ചില്ല എന്ന്, ഒന്ന്കൂടി ആ മെസ്സേജുകള്‍ എന്നോടറിയിച്ചു. അതുകൊണ്ടു ഞാൻ അവളില്‍ നിന്നും വലിയ പ്രതീക്ഷയൊന്നും ചുമന്നിരുന്നില്ല.

കാൾടാക്സി വിളിക്കുംമുമ്പ് ഒരു കട്ടൻചായ കഴിക്കുകയായിരുന്നു.

അപ്പോൾ ഒരു ഫോൺ…

” സുരേഷേ… ഇത് ഞാനാണ്. രാധ.

സുഖമാണോ? എനിക്കിന്നു ബോർഡ്മീറ്റിംഗ് ഉണ്ട്. പെട്ടന്നായിരുന്നു ഈ മീറ്റിംഗ്. ക്ഷമിക്കണം; എനിക്ക് എയർപോർട്ടിലേക്ക് വരാൻ പറ്റിയില്ല. പക്ഷേ.. ഞാൻ ഞങ്ങളുടെ ഡ്രൈവറിനെ അയച്ചിട്ടുണ്ട്. അഞ്ചു നിമിഷത്തിൽ അയാൾ അവിടെ എത്തും. ഉച്ചയ്ക്ക് ഒന്നിച്ചു നമുക്ക് ഊണ്, കേട്ടോ. എന്റെ മൂത്ത മകനും ലീവില്‍ വീട്ടിലുണ്ട്. അവന്‍ ലണ്ടനില്‍ ഉള്ളപ്പോള്‍ സുരേഷിന്റെ വീട്ടിലല്ലേ ഒന്നര കൊല്ലം താമസിച്ചത്. അവന്‍ നിന്നെക്കാണാൻ കാത്തിരുക്കുന്നുണ്ട്. അവന്‍ ഇന്നലെ ഫുട്ബാള്‍ കളിക്കുമ്പോള്‍ ഒന്ന് വീണു. കാലില്‍ നല്ല വേദന. അല്ലെങ്കില്‍ അവന്‍ ഡ്രൈവറുടെ കൂടെ എയര്‍പോര്‍ട്ടിലേക്ക് വന്നിട്ടുണ്ടാവും”

വാട്സ്ആപ് മെസ്സേജുകൾക്കും ഫോണ്‍വഴി സംസാരത്തിലുമുള്ള വ്യത്യാസം അപ്പോള്‍ എനിക്കു തന്ന വിസ്മയത്തിൽ ഞാൻ…
” ശരി രാധേ… ആയിക്കോട്ടെ…” എന്ന് മാത്രം പറഞ്ഞു.

ഒന്നാം ക്ലാസ്സു മുതൽ പത്ത് വരെ എന്റെകൂടെ പഠിച്ച രാധ! അച്ഛന്റെ പ്രിയ സ്നേഹിതന്‍ വാര്യർ അങ്കിളിന്റെ ഏകപുത്രി. രാധ സ്നേഹിതയാണെങ്കിലും അവൾ എന്റെ മനസ്സിൽ ഒരു സഹോദരി തന്നെ- അന്നും ഇന്നും എന്നും !

മോബൈലിലെ ഓൺലൈൻ വാർത്തകൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ..

“സാർ നമസക്കാരം” എന്നൊരു ശബ്ദം.

ഞാനൊന്ന് തിരിഞ്ഞു നോക്കി.

” സാർ ഞാൻ സുലൈമാൻ, ഡ്രൈവറാണ്. മേഡം  അയച്ചതാണ് സാർ”

കാറിൽ യാത്ര തുടങ്ങി. ഒരു മണിക്കൂർ യാത്രയാണല്ലോ…. എന്താ ചെയ്യുക? പുസ്തകം വായിക്കാൻ എന്തോ അപ്പോൾ ഒരു മടി. ശരി ഈ ഡ്രൈവറോട് ചുമ്മാ ഒന്നു സംസാരിക്കാം എന്ന് കരുതി.

” അല്ല.. സുലൈമാനെ! നിങ്ങളുടെ സ്ഥലം എവിടെയാ കേരളത്തിൽ?”

– ” ഞാൻ മലയാളിയല്ല; നിങ്ങൾ മലയാളികൾ മാത്രമേ മലയാളം സംസാരിക്കാൻ പാടുള്ളൂ ?

” അപ്പോൾ.. തമിഴ്നാട്ടിൽ നിന്നാണോ ?

– ” അതെങ്ങിനെ ഞാൻ തമിഴ്നാട്ടിൽ നിന്നാണെന്നു സാര്‍ അറിഞ്ഞു? ശരിയാണ് സാർ.
ഞാൻ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നാണ്. വെറും അഞ്ചു ദിവസത്തേയ്ക്ക് മാത്രമുള്ള ഈ ഡ്രൈവര്‍ ജോലിക്കു വന്നതാണ്. എന്റെ അളിയനെ സഹായിക്കാൻ വന്നതാണ്. അതെ. പുള്ളി അത്യാവശ്യമായി നാട്ടിലേക്ക് പോയി. അയാളുടെ ഒരു കസിന് ഓപ്പറേഷൻ കാരണം അഞ്ചു ദിവസം ലീവിലാണ്. ഞാൻ എന്റെ ഗ്രാമത്തിൽ നിന്ന് ആദ്യമായിട്ടാണ് ഇവിടെ. അവൻ വരും വരെ. വെറും അഞ്ചു ദിവസം മാത്രം.
ഇന്ന് മൂന്നാമത്തെ ദിവസം. മതിയായി സാര്‍. ഗ്രാമം ഗ്രാമം തന്നെ. ഞാൻ എന്റെ ഗ്രാമത്തിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുകയാണ്. പണം ഇല്ലെങ്കിൽ എന്താണ് സാർ. ഗ്രാമം തന്നെ സുഖം. ഇവിടെയൊക്കെ മനുഷ്യനൊന്നും ഒരു വിലയുമില്ല. ഇന്നലെ ഒരു ആക്സിഡന്റിൽ റോഡിൽ ഒരാൾ മരിച്ചു കിടക്കുന്നു. ആരും ഒന്നും അത് സാരമാക്കുന്നില്ല. ഇതേ സംഭവം ഞങ്ങടെ ഗ്രാമത്തിലാണെങ്കിൽ….
സാർ ഇവിടെയൊക്കെ ഇംഗ്ലീഷ് പറയുന്നവർക്ക് മാത്രമേ സംസ്കാരം ഉള്ളൂ എന്ന ഒരു ഭാവമാണ് സാര്‍.”

” സുലൈമാൻ… എങ്ങിനെയാണ് നിങ്ങള്‍ ഇത്ര നല്ല മലയാളം പഠിച്ചത്?”

– “ഞാൻ കുറെ കാലം ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള മലയാളസ്കൂളിൽ അവരുടെ ഓഫീസിൽ ജോലി ചെയ്‌തിരുന്നു. “ഓഫീസ് ബോയ്” എന്ന് അക്കാലത്തിൽ പറയും. അവിടെ എല്ലാവരും മലയാളമേ പറയൂ. ഞങ്ങൾ തമിഴർ പത്ത്പേർക്ക് ഒരു രാമകൃഷ്ണമാഷ് ദിവസവും ഒരു മണിക്കൂർ മലയാളം പഠിപ്പിച്ചു. രണ്ടു കൊല്ലം ഞങ്ങളെ പഠിപ്പിച്ചു. അതിന്റെ ഗുണമാണ് സാർ.

” വളരെ സന്തോഷം സുലൈമാൻ”

– സാറേ..ന്യൂസിലും മലയാള പത്രങ്ങളിലോക്കെ കേരളത്തിനെപ്പറ്റി കേൾക്കുമ്പോൾ മനസ്സിൽ പേടിയാകുന്നു. പക്ഷെ ഞങ്ങളുടെ നാട്ടിലുള്ള മലയാളികൾ വഴി കേരളത്തെ അറിയുമ്പോൾ, കേരളവും മലയാള ഭാഷയും കേരളീയരും കേരളീയ സംസ്കാരവും സത്യത്തില്‍ അതിമനോഹരം തന്നെ!”

” എന്ത് മനോഹാരിത സുലൈമാനെ? അവിടെ പട്ടികളിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ വയ്യ. ദിവസവും ഹർത്താൽ. സ്‌ത്രീകൾക്ക്‌ ദിവസവും പുതിയ പുതിയ പ്രശ്നങ്ങൾ, പല സ്ഥലങ്ങളിൽ കുടിക്കാൻ പോലും വെള്ളം കിട്ടാത്ത ദുരവസ്ഥ. ഇങ്ങിനെ അവിടുത്തെ പ്രശ്നങ്ങളുടെ പട്ടിക നീ…ളുന്നു”

“ഇന്ത്യയിൽ എല്ലാ സ്ഥലത്തും ഈ പറഞ്ഞ പ്രശ്നങ്ങളുണ്ട്. പക്ഷേ അതിനെ സമൂഹത്തിൽ അറിയിക്കുന്നതും സമൂഹം അതിനെ അറിയേണ്ടത് പോലെ അറിയുന്നതും കേരളത്തിന്റെ മാത്രമായ ഒരു വിശേഷണമാണ് സാർ. ഇന്ന് ഈ പട്ടികളുടെ പ്രശ്നത്തെ തന്നെ സുപ്രീം കോടതിവരെ എത്തിച്ചതു നിങ്ങൾ കേരളീയരല്ലേ സാർ.
പിന്നെ.. ഹർത്താൽ… അടിമപ്പെടുത്തിവെച്ചിരുന്ന ഒരു സമൂഹം അനേക വിപ്ലവങ്ങളിലൂടെ സമൂഹത്തിൽ സമാന്യരായതിന്റെ ഒരു തുടര്‍ച്ച എന്ന് മാത്രമേ കാണാൻ കഴിയൂ. കുറച്ചു കാലം കഴിഞ്ഞാൽ ഇതൊക്കെ മാറിത്തന്നെ ആകും.
കുടി വെള്ളം…. സാർ, പ്രകൃതിയുടെ ഇന്നത്തെ ഈ ആഗോളപ്രശ്നത്തിൽ നിന്ന് കേരളം മാത്രം രക്ഷപെടാൻ സാധിക്കുമോ?
സാർ എന്നെ സംബന്ധിച്ച് കേരളത്തിൽ എത്ര പാർട്ടികൾ ഉണ്ടെങ്കിലും അവരില്‍ എല്ലാവരിലും ഇപ്പോഴും സുന്ദരമായ ഒരു സോഷ്യലിസം ഉണ്ട്. കോണ്‍ഗ്രസ്‌ വേറെ; കേരളത്തിലെ കോണ്‍ഗ്രസ്‌ വേറെ. ബിജെപി വേറെ; കേരളത്തിലെ ബിജെപി വേറെ.
സാർ അതെന്തോ… എനിക്ക് കേരളത്തിനെ പറ്റിയുള്ള നല്ലതേ അറിയൂ.
പക്ഷേ അടുത്ത കാലത്ത് കേരളത്തിലെ രാഷ്ട്രീയ കൊലപാതങ്ങൾ. അത് വായിക്കാൻ വയ്യ. എങ്കിലും അതിനെപ്പറ്റിയും എന്റെ മനസ്സിൽ ഇങ്ങിനെ തോന്നുന്നു. കൊലപാതകങ്ങളെയൊക്കെ പാര്‍ട്ടികളുടെ പതാകയിട്ടു രാഷ്ട്രീയമാക്കുന്നുവോ എന്ന് തോന്നുന്നു. കേരളത്തിലെ നേതാക്കന്മാർ എല്ലാവരും പാർട്ടിക്കാരെ കൊല്ലാനും കൊല്ലപ്പെടുവാനും വല്ല ട്രെയിനിങ് കൊടുക്കുന്നുണ്ടോ? ഇല്ലല്ലോ? ഒരിക്കലും ഒരു പാർട്ടിയും ഒരു നേതാവും അതിനു തുനിയില്ല എന്ന് തോന്നുന്നു. കാരണം അത് അവരുടെയും പാർട്ടിയുടെയും ഇമേജിനെ കെടുത്തില്ലേ സാർ?”

വീറും വാശിയോടെ സുലൈമാന്‍ ഇങ്ങിനെയൊക്കെ, അതും ഉറക്കെ, സംസരിച്ചത് കേട്ട ഞാന്‍….

” സുലൈമാനെ… സമ്മതിച്ചിരിക്കുന്നു! നിങ്ങൾ പറഞ്ഞതിൽ എനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ഞാൻ നിങ്ങളുടെ മലയാള ഭാഷയെയും വ്യത്യാസമായി നിങ്ങൾ ചിന്തിക്കുന്നതിനെയും ശരിക്കും ആസ്വദിച്ചു.

ശരി ആ.. അവിടെ കാർ നിറുത്തു. നമുക്ക് ഒരു ചായ കുടിക്കാം.”

ചായ കുടിച്ചതും വീണ്ടും ഞങ്ങള്‍ യാത്ര തുടർന്നു…

“സുലൈമാൻ നിങ്ങളുടെ കുടുംബം?”

– “സാർ, ഞങ്ങൾ അഞ്ചു ആൺ മക്കളാണ്. അഞ്ചു പേർക്കും കല്യാണം കഴിഞ്ഞു. എല്ലാവരും ഒരേ വീട്ടിൽ. അച്ഛനാണു എല്ലാം. അമ്മ പറഞ്ഞാൽ വീട്ടിലെ ഒരു മരുമകളും ഒരു വാക്ക് എതിർത്ത് പറയുകയില്ല. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ ശമ്പളത്തെ അച്ഛനെ ഏൽപ്പിക്കും. മക്കള്‍ ഞങ്ങളുടെ എന്തു ആവശ്യങ്ങളും അച്ഛൻ അറിഞ്ഞു ചെയ്തു തരും. ജീവിതം സുഖമായിരിക്കുന്നു. എന്റെ അച്ഛൻ അഞ്ചു നേരവും നിസ്ക്കരിക്കുന്ന ഒരാളാണ്. എന്റെ മാതാപിതാക്കൾ അധികവും ഞങ്ങളെ സ്നേഹിക്കാൻ മാത്രമേ പഠിപ്പിച്ചുള്ളൂ. അത് പോരെ സാർ?
അയ്യോ സാറേ.. നമ്മളിങ്ങനെ സംസാരിച്ചു സമയം പോയതറിഞ്ഞില്ല. ജി.പി.ആർ.എസ് എന്ന മിഷിയന്‍ ഉള്ളത് കൊണ്ട് ശരിക്കും വഴി അറിയുന്നുണ്ട്. സാര്‍ നിങ്ങള്‍ പോകേണ്ട ഓഫീസ് എത്തി. സാർ പോയ്‌വരൂ. ഞാന്‍ ഇവിടെ  വെയിറ്റ് ചെയ്യാം.

” ശരി സുലൈമാനെ..”

ചെല്ലേണ്ട ആ ഓഫീസിലേക്ക് ഞാന്‍ ചെന്ന് അവിടെ മീറ്റിങ്ങിൽ ഇരിക്കുമ്പോഴെല്ലാം സുലൈമാൻ സംസാരിച്ചത് മാത്രം എന്റെ ചിന്തയിൽ ഓടിക്കൊണ്ടിരുന്നു.

അപ്പോഴേയ്ക്കും ഒരു ഫോൺ …

രാധ ആഹാരം ഒരുക്കി, ആ ആഹാരത്തിന്റെ വലിയ ഒരു ലിസ്റ്റ് ഫോണില്‍ വിളിച്ചു പറഞ്ഞപ്പോഴേക്കും എന്റെ വയറു നിറഞ്ഞു.

അവിടുത്തെ ജോലികഴിഞ്ഞു രാധയുടെ വീട്ടിലേക്കുള്ള യാത്രയിൽ ഞാനങ്ങ് ക്ഷീണംകൊണ്ടു ഉറങ്ങിപ്പോയി. പാവം സുലൈമാനോട്‌ അതുകൊണ്ട് അപ്പോള്‍ ഒന്നും സംസാരിക്കാന്‍ കഴിഞില്ല

ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഞാൻ രാധയോട് സുലൈമാനിന്റെ കാര്യം പറഞ്ഞു. പക്ഷെ രാധ, “അതെയോ”.. എന്ന് പറഞ്ഞു തന്റെ ബിസിനസ്സിന്റെ കാര്യങ്ങളുടെ പറച്ചിലും എന്റെ പ്രണയകവിതകളുടെ രഹസ്യം എന്താണെന്നു ചോദിച്ചുള്ള കളിയാക്കളുമൊക്കെ പറഞ്ഞുകൊണ്ട് ബിസി ആയിരുന്നു.

തിരിച്ചുള്ള വൈകുന്നേരത്തെ വിമാനം മിസ് ചെയ്യരുതേ എന്ന ചിന്തയുമായി രാധയുടെ വീട്ടിൽ നിന്നും വേഗം പുറപ്പെട്ടു.

ആ യാത്രയില്‍ വീണ്ടും പല കാര്യങ്ങൾ സംസാരിച്ചു സുലൈമാൻ. പക്ഷേ സുലൈമാൻ പറഞ്ഞതൊന്നും ഞാൻ ശരിക്കും ശ്രദ്ധിച്ചില്ല എന്നത് സത്യം.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ചൊല്ലിനേറ്റത് പോലെ ഇപ്പോഴും ഞാന്‍ കേരളത്തിനെ കാണുന്നു എന്ന കുറ്റബോധം എന്നെ അലട്ടികൊണ്ടിരുന്നു.

എയർപോർട്ടിൽ എത്തി.

“സുലൈമാൻ.. വളരെ സന്തോഷം. വളരെ നന്ദി”

” സാർ ഞാൻ എന്റെ ജോലി ചെയ്തു. അത്രയേ ഉള്ളൂ. എന്തിനാണ് സാർ നന്ദിയൊക്കെ”

സ്നേഹത്തോടെ ഞാൻ കൊടുത്ത ടിപ്സിനെ വേണ്ട എന്ന് പറഞ്ഞ സുലൈമാൻ…

സുലൈമാന്റെ കൈയ്യിലുണ്ടായിരുന്ന ഒരു പൊതി എനിക്കു തന്നു പറഞ്ഞു…

“സാർ.. സാറിന്റെ മക്കൾക്ക് ഇത് കൊടുക്കണം. ഇവിടെ ഞങ്ങളുടെ നാട്ടുകാരന്‍ ഉണ്ടാക്കുന്ന മധുരപലഹാരങ്ങളാണ്. കുറേ കാലങ്ങൾക്കു ശേഷം മലയാളം സംസാരിക്കുന്ന ഒരു സുഖം എനിക്കിന്നു നിങ്ങൾ തന്നു. അതുകൊണ്ടു സാറിനു ഞാനാണ് നന്ദി പറയേണ്ടത്. സാർ… പിന്നെ ഇതാണ് എന്റെ ഗ്രാമത്തിലെ അഡ്രസ്. ഞങ്ങളുടെ വീട്ടിലേക്കു സാർ തീർച്ചയായും വരണം. സാർ ബ്രാഹ്മണനാണ് എന്നറിഞ്ഞു. നോണ്‍ വെജ് കഴിക്കില്ല എന്ന് എനിക്ക് ഇന്നലെ തന്നെ അറിഞ്ഞു.. അതുകൊണ്ട് സാറിനു നല്ല വെജിറ്റബിൾ ബിരിയാണി എന്റെ അമ്മ ചെയ്‌തു തരും. ബിരിയാണി വേറെ; എന്റെ അമ്മ ഉണ്ടാക്കുന്ന ബിരിയാണി വേറെ. സാർ പിന്നെ… ഒരു സന്തോഷ വാർത്ത ഉണ്ട്. അടുത്ത കൊല്ലത്തിൽ ഞാൻ ഒരു ഡോക്ടറേറ്റ് ബിരുദം നേടും. ഒരു പി.എച്.ഡിക്കാരനാകും. മലയാള ഭാഷായെ പറ്റിയുള്ള എന്റെ ഒരു റിസർച്ചാണ് !

സന്തോഷവും ആശ്ചര്യവും എന്നില്‍ നിറഞ്ഞു. പക്ഷേ അതീത വിനയത്തില്‍ സുലൈമാന്റെ നിറക്കണ്ണുകൾ എന്നെ വിസ്മയിപ്പിച്ചു.

സുലൈമാനെ സ്നേഹത്തോടെ ആലിംഗനം ചെയ്‌തു ഞാന്‍ പുറപ്പെട്ടു. ഒരു സഹോദരനെ വിട്ടുപിരിയുന്ന ദുഃഖം ഞങ്ങൾ രണ്ടുപേർക്കും ഉണ്ടായിരുന്നു. പക്ഷേ രണ്ടു പേരും ഒരു പുഞ്ചിരിയില്‍ ആ ദുഃഖത്തെ പരസ്പരം മറച്ചു.

സത്യത്തിൽ ആ സ്നേഹം എന്റെ സഹോദരൻ തന്നേ അല്ലേ !

മലയാള ഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ
പുളിയിലക്കര മുണ്ടിൽ തെളിയുന്നു…

എന്ന പാട്ട്, തിരിച്ചുള്ള വിമാന യാത്ര മുഴുവനും എന്റെ മനസ്സില്‍ നിറഞ്ഞിരുന്നു..

സുലൈമാന്‍ യു ആര്‍ ഗ്രേറ്റ്‌ !!!

Post Views: 30
3
N Suresh

Writer

2 Comments

  1. Sunandha Mahesh on January 12, 2024 8:09 PM

    നന്നായി എഴുതി 👍👍👍

    Reply
  2. Silvy Michael on January 12, 2024 2:39 PM

    👏👏👏 അനുഭവമാണോ?

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.