ചെറിയൊരു തലവേദന, ഒന്നുറങ്ങിയിട്ടു വിളിക്കാം അവൻ തന്റെ കാമുകിക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്തിട്ട് കിടന്നു.
ഡാ ഒരു പാരസെറ്റമോൾ കഴിച്ചിട്ട് കിടക്കണേ, അവൾ തിരിച്ചു മെസ്സേജ് ഇട്ടു.
അഞ്ചു മിനിറ്റിനുശേഷം അവൾ പിന്നെയും വിളിച്ചു.
“ഡാ തലവേദന എങ്ങനെ ഉണ്ട്?”
“ഡി ഗുളിക കഴിച്ചതെ ഉള്ളു, ഉറങ്ങട്ടെ”
“ശരി ഡാ”
അടുത്ത അഞ്ചുമിനിറ്റിനുശേഷം പിന്നെയും വിളിച്ചു,
“ഡി ഞാൻ ഉറങ്ങട്ടെ, നീ ഇങ്ങനെ ശല്യപ്പെടുത്താതെ പ്ലീസ്.”, അഞ്ചമത്തെ കാൾ അയാൾ എടുത്തു കൊണ്ട് അയാൾ പറഞ്ഞു
“ഞാൻ ശല്യമായോ, തലവേദന കുറവുണ്ടോ എന്ന് ചോദിക്കാൻ വിളിച്ചതല്ലേ, ഞാൻ ഇനി വിളിക്കില്ല പോരെ”, മൊബൈൽ ഓഫ് ചെയ്തുകൊണ്ട് അവൾ പരിഭവം പറഞ്ഞു.
“ഞാൻ ഒന്നുറങ്ങട്ടെ, ഇത് അതിനേക്കാൾ വലിയ തലവേദന ആയല്ലോ ദൈവമേ…”, സ്വയം പറഞ്ഞുകൊണ്ട് അവൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു.
അടുത്ത പത്തുമിനിറ്റിനുശേഷം,
“ഡാ ശ്രീ കുട്ടാ,
അനിയേട്ടന്റെ തലവേദന എങ്ങനെ ഉണ്ട്?”
“എനിക്കറിയില്ല ചേച്ചി, ഞാൻ ഷോപ്പിലാണ്”
“ഒന്നു വിളിച്ചു ചോദിക്കടാ, പ്ലീസ്.”
“ശരി ”
“അവന്റ ഫോൺ സ്വിച്ച് ഓഫ് ആണല്ലോ.”
“ആന്റി അനുജ് വന്നോ”, അമ്മയെ വിളിച്ചു
“വന്നെടാ മോനെ, തലവേദന ആണെന്ന് തോന്നുന്നു കിടന്നുറങ്ങുന്നു.”
“ശരി ആന്റി”
കാൾ തീരുന്നതിനു മുമ്പ് അവൾ പിന്നെയും വിളിച്ചു.
“ഡാ വിളിച്ചോടാ, തലവേദന എങ്ങനെ ഉണ്ട്, പനിയാണോടാ, ഗുളിക കഴിച്ചോ, എനിക്ക് ടെൻഷൻ ആയീ.”
“എന്റെ പൊന്നു ചേച്ചി, വെയിൽ കൊണ്ടതിന്റെ തലവേദനയാ, അതിനു ടെൻഷൻ അടിക്കാനൊന്നുമില്ല”
“എന്നാലും നീ വീട്ടിൽ പോയി നോക്കിക്കേ, എനിക്കൊരു സമാധാനം കിട്ടുന്നില്ല, മെഡിക്കൽ സ്റ്റോറിൽ നിന്നും ഡോളോ വാങ്ങിച്ചു കൊണ്ട്പോകൂ, പനി ആണെങ്കിലോ.”
ദേഷ്യം വന്നെങ്കിലും അത് നിയന്ത്രിച്ചുകൊണ്ട് അവൻ ചോദിച്ചു, “ചേച്ചിക്ക് വട്ടുണ്ടോ?
എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ചേച്ചിയുടെ സംസാരം കേട്ടാൽ, തോന്നും ലോകത്ത് ആദ്യമായിട്ടാ ഒരാൾക്ക് തലവേദന ഉണ്ടാകുന്നത്.
രാജാവിനെക്കാൾ വലിയ രാജഭക്തി വേണ്ട, അവന്റെ അമ്മയുണ്ട് വീട്ടിൽ.
കാമുകി ആണ് പോലും കാമുകി” , മൊബൈൽ ഡിസ്ക്കണക്ട് ചെയ്തു കൊണ്ട് അവൻ സ്വയം പറഞ്ഞു.
ശുഭം
രഘുനാഥ് അയിരൂർ
2 Comments
😄😂
😂