Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അസംതൃപ്ത ദാമ്പത്യത്തിന്റെ ഇരകളാകേണ്ടി വരുന്ന കുഞ്ഞുങ്ങൾ….
കുട്ടികൾ ഗർഭം ജീവിതം ജോലി പാരന്റിങ് പ്രസവം ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

അസംതൃപ്ത ദാമ്പത്യത്തിന്റെ ഇരകളാകേണ്ടി വരുന്ന കുഞ്ഞുങ്ങൾ….

By Aswathy Joy ArakkalJanuary 13, 2024Updated:February 21, 20241 Comment4 Mins Read130 Views
Bookmark Now
Please login to bookmark Close

No account yet? Register

“ജോലിക്ക് പോകാൻ കുഞ്ഞ് തടസ്സം…. പങ്കാളിയുമായി അകന്നു താമസിക്കുന്ന അമ്മ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി…”

“ഭർത്താവുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, നാലു വയസ്സുകാരനായ മകനെ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അമ്മ..”

“ഭാര്യയോടുള്ള വൈരാഗ്യം തീർക്കാൻ, കുഞ്ഞുങ്ങളെയും കൂട്ടി ആത്മഹത്യ ചെയ്യുകയാണെന്നു പഠനാവശ്യത്തിനായി ഹോസ്റ്റലിൽ താമസിക്കുന്ന ഭാര്യക്കും, അടുത്ത ബന്ധുക്കൾക്കും അർദ്ധരാത്രിയിൽ വാട്സ്ആപ്പ് സന്ദേശം അയച്ച ശേഷം ഒൻപതും നാലും വയസ്സുള്ള രണ്ടുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു… ”

കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടയിൽ നടന്ന മനസ്സിനെ ഏറെ വേദനിപ്പിച്ച ചില വാർത്തകൾ ആണിതൊക്കെ… ഇതുപോലുള്ള ഒരുപാട് വാർത്തകളിൽ ചിലത് മാത്രമാണ് ഇതൊക്കെ… ഇനിയുമുണ്ട് പങ്കാളിയെ പെട്രോൾ ഒഴിച്ചു കത്തിച്ചതും, പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയതുമായ ഒരുപാട് കഥകൾ…

കുഞ്ഞുങ്ങളുടെ ശരീരത്ത് ഒരു പോറലേറ്റ് രക്തം പൊടിയുന്നത് പോലും മാതാപിതാക്കൾക്ക് സങ്കടമാണ്… അപ്പോൾ വാശിയും വൈരാഗ്യവും മൂലം സമനില തെറ്റി സ്വന്തം കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും, ശ്വാസം മുട്ടിച്ചുമൊക്കെ കൊല്ലുക എന്നത് എന്തൊരു ക്രൂരതയാണ്… വയറ്റിൽ ചുമന്നതും പ്രസവിച്ചതും മുലയൂട്ടിയതും ‘അമ്മേ’ എന്നു വിളിച്ചുള്ള കൊഞ്ചലുകളും അങ്ങനെ ഒന്നുമൊന്നുമോർത്ത് അമ്മമാരോ… തന്റെ പ്രാണന്റെ പങ്കിനെ പ്രസവമുറിയുടെ പുറത്തു വച്ച് ആദ്യം കണ്ടതും മുത്തമിട്ടതും നെഞ്ചോട് ചേർത്ത് ഉറക്കിയതുമൊന്നും ഓർത്ത് ആ അച്ഛന്മാരോ ഈ ക്രൂരതയിൽ നിന്നും പിന്മാറിയില്ല… അല്ലെങ്കിൽ ആ ഓർമകൾക്കൊക്കെ ഒരുപാട് മുകളിലായിപ്പോയി ഒരുകാലത്ത് പ്രാണനായി സ്നേഹിച്ചു സ്വന്തമാക്കി പിന്നീട് ശത്രുവായി മാറിയ പങ്കാളിയോടുള്ള വാശിയും വൈരാഗ്യവും കൊണ്ട് നിലതെറ്റിയ മനസ്സിന്റെ ക്രൂരത…

ഈ വാർത്തകളുടെയൊക്കെ സോഷ്യൽമീഡിയ കമന്റ് ബോക്സിൽ മിക്കവരും തങ്ങളുടെ മനസ്സിന്റെ വേദന പങ്കു വച്ചിട്ടുണ്ട്… “ആ കുഞ്ഞുങ്ങളെ വെറുതെ വിടാമായിരുന്നില്ലേ?” എന്നാണ് എല്ലാവരും തന്നെ ചോദിക്കുന്നത്. ശരിയാണ് ആ കുഞ്ഞുങ്ങളെന്ത് തെറ്റാണു ചെയ്തത്? അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അവരുടെ ജീവിതം എന്തിന് ഇല്ലാതാക്കണം? ഇതൊക്കെ വളരെ പ്രാധാന്യം അർഹിക്കുന്ന, ചിന്തിക്കേണ്ട, ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. എന്നാൽ എന്നെ അലട്ടിയത് മറ്റൊരു ചോദ്യമാണ്…

“സ്വന്തം രക്തത്തെ ഇല്ലാതാക്കുന്ന ക്രൂരതയിലേക്ക് ഒരു അച്ഛനും അമ്മയും എത്തി എങ്കിൽ മരണത്തിനു മുൻപ് ആ കുഞ്ഞുങ്ങൾ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാകണം? “

കുഞ്ഞുങ്ങളെ ഇല്ലാതാക്കുക, ആത്മഹത്യ ചെയ്യുക എന്നതൊന്നും ഒറ്റനിമിഷത്തെ ദേഷ്യത്തിന് ചെയ്യുന്നതാകില്ല ഒരിക്കലും… പങ്കാളിയോടുള്ള വൈരാഗ്യം ഇങ്ങനെയൊരു ക്രൂരത ചെയ്യിക്കുന്നതിലേക്ക് എത്തണം എങ്കിൽ അതിനു മുൻപ് പലതും നടന്നിരിക്കാം. വാക്കുതർക്കം, വഴക്കുകകൾ, അടിപിടി… ഇതിനൊക്കെ ഇടയിൽ ഭീതി നിറഞ്ഞ മനസ്സുമായി മുറിയുടെ മൂലയിൽ ചുരുണ്ടുകൂടി ആ കുഞ്ഞുങ്ങളും ഉണ്ടായിരുന്നിരിക്കില്ലേ?.. ദാമ്പത്യ പ്രശ്നങ്ങൾ പുറമെ നിന്നും ചർച്ച ചെയ്യുന്നവർ ഏറ്റവും കൂടുതൽ പറയാറ് ദുരിതം അനുഭവിക്കുന്ന ഭാര്യയുടെയോ, ഭർത്താവിന്റെയോ പ്രശ്നങ്ങളാണ്. അതിനിടയിൽപ്പെട്ടു മാനസികമായി ഞെങ്ങിഞെരുങ്ങി പേടിച്ചരണ്ട മനസ്സുമായി ജീവിക്കുന്ന…. നിസ്സഹായരായി പോകുന്ന കുഞ്ഞുങ്ങളെപ്പറ്റിയാണ്, അല്ലെങ്കിൽ അവരുടെ ആ അവസ്ഥക്കാണ് ആദ്യം പരിഹാരം ഉണ്ടാകേണ്ടത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അച്ഛനോട് വഴക്ക് കൂടുമ്പോൾ വാശിതീർക്കാൻ തന്നെ തുരുതുരെ തല്ലുന്ന, വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്ന അമ്മയെപ്പറ്റി പറഞ്ഞു കരയാറുള്ള എന്റെയൊരു സുഹൃത്തിന്റെ ജീവിതമാണ് ഓർമ വരുന്നത്. ചെറുപ്പത്തിൽ അവൾക്ക് രാത്രിയാകുന്നത് പേടിയായിരുന്നു. മദ്യപാനിയായ അച്ഛനും, സംശയരോഗിയായ അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് നടുവിൽ പേടിച്ചരണ്ടാണ് അവൾ വളർന്നത്.. വഴക്കും പ്രശ്നവും ഇല്ലാതെ ഉറങ്ങിയ ഒരു രാത്രിയും അവളുടെ ഓർമകളിൽ ഇല്ല. പ്രശ്നങ്ങൾ കഴിഞ്ഞു അച്ഛൻ ഉറങ്ങി കഴിയുമ്പോൾ അമ്മ മകൾക്ക് നേരെ തിരിയും.. തൊട്ടതിനും പിടിച്ചതിനുമൊക്കെ ക്രൂരമായി മർദ്ദിക്കും. അച്ഛന്റെ നശിച്ച സ്വഭാവം ആണ് മകൾക്കും എന്ന് പറഞ്ഞു വേദനിപ്പിക്കും. ഒടുവിൽ വളർന്നപ്പോൾ വിവാഹം എന്ന് കേൾക്കുന്നത് പോലും അവൾക്ക് പേടിയായിരുന്നു. ഇപ്പോൾ വിവാഹിത ആണെങ്കിലും അവളൊരു അമ്മ ആകാൻ തയ്യാറായിട്ടില്ല. ബാല്യം നൽകിയ ട്രോമ അത്രത്തോളം ഇന്നും ആ മനസ്സിലുണ്ട്.

അതുപോലെ ഭാര്യയോടുള്ള വാശി തീർക്കാൻ മകൻ കഷ്ടപ്പെട്ട് സമ്പാദിച്ച വീടിനു തീയിട്ട അച്ഛനെ നേരിട്ട് കാണേണ്ടി വന്നിട്ടുണ്ട്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയപ്പോൾ അത് വാർത്തയായി. ചർച്ചയായി… എന്നാൽ ഒരു വാർത്താ കോളങ്ങളിലും എത്താതെ നിസ്സഹായരായി ഉരുകി എത്രയോ കുഞ്ഞുങ്ങൾ ജീവിക്കുന്നുണ്ടാകും. ഒന്നുറക്കെ കരയാൻ പോലും പേടിച്ച്… അമ്മയ്ക്കും അച്ഛനും പരസ്പരമുള്ള ദേഷ്യം തീർക്കുവാനുള്ള ഉപകരണങ്ങളായി…

ഇനി, ഇഷ്ടത്തോടെയാണെങ്കിലും, നിർബന്ധപൂർവ്വം ആണെങ്കിലും ഇന്നത്തെ ഈ കാലഘട്ടത്തിൽ പ്രായപൂർത്തി ആയ രണ്ടുപേരുടെ കൂടിച്ചേരൽ ആണ് വിവാഹം. പ്രത്യേകിച്ച് മേൽ പ്രതിപാദിച്ച സംഭവങ്ങളിലൊക്കെ അവരുടേത് പ്രണയവിവാഹം ആയിരുന്നു. അവർ ബോധപൂർവം എടുത്ത തീരുമാനമാണ് വിവാഹം. എന്നാൽ കുഞ്ഞുങ്ങളുടെ ജനനം അങ്ങനെ അല്ല. അവർ ആഗ്രഹിച്ചിട്ടല്ല ഒരു കുഞ്ഞും ഈ ഭൂമിയിൽ ജനിച്ചു വീഴുന്നത്. പുരുഷനും സ്ത്രീയും അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി ജനിപ്പിക്കുന്നതാണ് കുഞ്ഞുങ്ങളെ. ആ കുഞ്ഞുങ്ങൾക്ക് പ്രായപൂർത്തി ആകുന്നത് വരെ ആരോഗ്യകരമായ ഒരു ജീവിത സാഹചര്യം നൽകേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടത്ര സംരക്ഷണം നൽകാൻ മാനസികമായി തയ്യാറല്ലാത്തവർ ദയവുചെയ്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാതിരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം. സമൂഹം പറയുന്നു എന്നതുകൊണ്ട് വിവാഹം കഴിക്കുക, സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി കുഞ്ഞുങ്ങളെ ജനിപ്പിക്കുക എന്നതൊക്കെ അവസാനിപ്പിക്കുക.

നിങ്ങൾക്ക് വിവാഹം കഴിക്കണം എങ്കിൽ ആയിക്കൊള്ളൂ. പക്ഷെ ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന് മുൻപ് ആയിരം പ്രാവശ്യം ആലോചിക്കണം. ഗർഭധാരണവും, പ്രസവവും എല്ലാം പുരുഷനെക്കാൾ സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. പോസ്റ്റുപാർട്ടം ഡിപ്രെഷൻ പോലുള്ള അവസ്ഥകളെ നേരിടേണ്ടി വരുന്നതും സ്ത്രീയാണ്. പ്രസവശേഷം പലപ്പോഴും കരിയർ കോംപ്രോമൈസ് ചെയ്യേണ്ടി വരുന്നതും സ്ത്രീയാണ്. എല്ലാം ആലോചിച്ചുറപ്പിച്ചു, പരസ്പരം അഡ്ജസ്റ്റ് ചെയ്ത്, സപ്പോർട്ട് ചെയ്ത് കുഞ്ഞുങ്ങളെ വളർത്താൻ സാധിക്കും എന്നുണ്ടെങ്കിൽ മാത്രം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക. തങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥകളെ കുറിച്ചു സ്ത്രീകൾക്ക് വ്യക്തമായ ബോധ്യം ഉണ്ടാകണം. പങ്കാളിക്ക് എല്ലാ പിന്തുണയും നൽകാൻ പുരുഷനും സാധിക്കണം. അല്ലാതെ നാട്ടുകാരുടെ വായടപ്പിക്കാനും, വയസ്സുകാലത്ത് കഞ്ഞിയുടെ വറ്റ് കിട്ടാനും കുഞ്ഞുങ്ങളെ ജനിപ്പിച്ചിട്ട് പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ നിങ്ങളുടെ പരാജയപ്പെട്ട ദാമ്പത്യത്തിന്റെ ഇരകളാക്കി മാറ്റരുത് കുഞ്ഞുങ്ങളെ…

ഇതൊക്കെ എളുപ്പം സാധ്യമാകുന്ന കാര്യങ്ങൾ അല്ല എന്നറിയാം. വിദേശങ്ങളിലെ ഒക്കെ പോലെ പേരെന്റ്റിംഗ് പ്ലാൻ ചെയ്യാൻ സാധിക്കുന്ന തരത്തിൽ മാതാപിതാക്കൾ ആകുന്നതിനു മുൻപ് കൃത്യമായ ക്ലാസ്സുകളും, കൗൺസിലുങ്ങുമൊക്കെ നമ്മുടെ നാട്ടിലും നിർബന്ധമാക്കണം. പേരെന്റ്റിംഗ് എന്നത് ആർക്കും കൈകാര്യം ചെയ്യാവുന്ന വിഷയം അല്ലെന്നും അതിനു ശാരീരികവും മാനസികവുമായ പക്വത ആവശ്യമാണെന്നും ദമ്പതികളും സമൂഹവും മനസ്സിലാക്കണം. പേരെന്റ്സ് ആയ ശേഷം വേർപിരിയുക ആണെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ അവർക്ക് അച്ഛന്റെയും അമ്മയുടെയും കെയർ ഒരുപോലെ കിട്ടുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിക്കണം.

വിവാഹിതരായ സ്ത്രീയും പുരുഷനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ പറയുന്നവരുടെ ഇടയിൽ ജീവിക്കുമ്പോൾ ഇതിനൊക്കെ എത്രത്തോളം സാധിക്കും എന്നറിയില്ല. എങ്കിലും ഇതൊന്നും പറയാതെ വയ്യ. ആരെയും നന്നാക്കാൻ വേണ്ടി ജനിക്കേണ്ടവർ അല്ല കുഞ്ഞുങ്ങൾ. നന്നായി വളർത്താം എന്ന ഉറപ്പുണ്ടെങ്കിൽ മാത്രം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക. അതുപോലെ ആരുടെയും വാശിയോ, വൈരാഗ്യമോ തീർക്കാനുള്ള ആയുധങ്ങളും അല്ല കുഞ്ഞുങ്ങൾ. ഓരോ കുഞ്ഞും ഓരോ വ്യക്തിയാണ്. നാളത്തെ തലമുറയാണ്. അവർക്കുമുണ്ട് നോവുന്ന മനസ്സും, വേദനിക്കുന്ന ശരീരവും. ശരീരം മുറിയുന്ന പാട് മാഞ്ഞു പോയാലും മനസ്സിനേറ്റ മുറിവ് ഒരിക്കലും മാഞ്ഞുപോകില്ല. കാലം കഴിയും തോറും ഒരുപക്ഷെ അത് വീണ്ടും പഴുത്തേക്കാം. ആ പഴുപ്പിൽ നിന്നും ചോരയും ചലവും ഒഴുകി തുടങ്ങിയേക്കാം.

Aswathy Joy Arakkal

Post Views: 26
5
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

1 Comment

  1. Sunandha Mahesh on January 18, 2024 3:15 PM

    Excellent writeup..
    ദാമ്പത്യത്തിലേക്ക് കടക്കുന്ന ഓരോ വ്യക്തിയും വായിക്കേണ്ട കുറിപ്പ്..
    👍👍👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.