Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉമൈബാനു
ഓർമ്മകൾ കഥ സ്ത്രീ

ഉമൈബാനു

By SHAMNA N MJanuary 15, 2024Updated:January 22, 202414 Comments6 Mins Read297 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ ഉമൈബാനു ”

ഇത്തയുടെ രണ്ടാമത്തെ പ്രസവത്തിന് വന്ന ഹോംനേഴ്സിനെ കണ്ട് ഞങ്ങൾ എല്ലാവരും അമ്പരന്ന് പോയി.

ശാന്തി നഴ്സിംഗ് ഹോമിൽ നിന്ന് വരുന്നയാളുടെ പേര് മാത്രമേ പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.

പേര് കേട്ട് പത്തൻപത് വയസ്സിന്റെ തഴക്കവും പഴക്കവും ഉള്ള ഒരു സ്ത്രീയെ പ്രതീക്ഷിച്ച് നിന്നിരുന്ന ഉമ്മയ്ക്ക് മുമ്പിലേക്ക് പത്തിരുപത്താറു വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു ചെറുപ്പക്കാരി ഓട്ടോയിൽ നിന്ന് ഇറങ്ങി വന്നു നിന്നു.

ഇളംവയലറ്റിൽ മയിൽപ്പച്ച നിറത്തിലുള്ള കുഞ്ഞുപൂക്കൾ ചിതറി വീണുകിടക്കുന്ന കോട്ടൺസാരി വൃത്തിയിൽ ഞൊറിഞ്ഞുടുത്തിരിക്കുന്നത് കണ്ടപ്പോൾ പഴയ മലയാളസിനിമകളിലെ സുമലതയെ ഓർമ വന്നു.

അവർ എന്നെ നോക്കി പ്രത്യേകം പുഞ്ചിരിച്ചു.

ഞാനന്ന് പി.ജിയ്ക്ക് പഠിക്കുകയാണ്.

ഏതാണ്ട് സമപ്രായക്കാരിയായി തോന്നിച്ചത് കൊണ്ടാകുമെന്ന് ഞാൻ അമ്പരന്നു.

ചെറുപ്പക്കാരി ഹോംനേഴ്സിനെ കണ്ടപ്പോൾ ഉമ്മയ്ക്ക് ആകെ വെപ്രാളമായി.

“പെറ്റ പെണ്ണിന് മരുന്നുണ്ടാക്കാനും കുട്ടീനെ നോക്കാനുമൊക്കെ അറിയ്യോ ആവോ. കണ്ടിട്ട് കല്യാണം കൂടി കഴിഞ്ഞിട്ടില്ല്യന്ന് തോന്നുന്ന്…” ഉമ്മ ആവലാതിപ്പെട്ടു.

അല്ലെങ്കിലും ഏത് ഹോസ്പിറ്റലിൽ ചെന്നാലും പ്രായം കൂടിയ ഡോക്ടർമാരെ മാത്രം തിരഞ്ഞെടുത്തു കാണിക്കുന്ന ഒരു പ്രത്യേകജാതി സ്വഭാവക്കാരിയാണ്, ഉമ്മ!

“ഇപ്പം പഠിച്ചിറങ്ങിയോർക്ക് എന്തറിയാം!” ഉമ്മ പ്രായം കുറഞ്ഞ ഡോക്ടർമാരെ നോക്കി പുച്ഛിക്കും.

ഉമൈബാനു നേരെ അകത്തേക്ക് പോയി സാരി മാറി കുളിച്ചു വന്നു.

“തുമ്പപ്പൂ പോലൊരു പെണ്ണ്!”

വെളുത്ത ചുരിദാർ ധരിച്ച് തോർത്തുമുണ്ട് കൊണ്ട് മുടി പൊതിഞ്ഞു കെട്ടി മുറിയിലേക്ക് വന്ന് ചീറിക്കരയുന്ന കുഞ്ഞിനെ കോരിയെടുത്ത് ചന്തിയിൽ താളം പിടിച്ചു കൊണ്ട് പുറത്ത് പോയ ഉമൈബാനുവിനെ നോക്കി ഇത്ത പറഞ്ഞു.

എനിക്കും അങ്ങനെ തന്നെ തോന്നി.

അല്പം കഴിഞ്ഞ് ഉറങ്ങുന്ന കുഞ്ഞിനെ കൊണ്ട് വന്ന് തൊട്ടിലിലിട്ടപ്പോൾ ഇത്ത വാ പൊളിച്ചു പോയി.

അവൾ കുഴമ്പിട്ടിരുത്തിയ ശടപടെ ഇത്തയെ കൊണ്ട് പോയി കുളിപ്പിച്ചു.

കുഞ്ഞിന്റെയും ഇത്തയുടെയും വസ്ത്രങ്ങൾ അലക്കിയിട്ടു.

മുറി തൂത്തു വാരി ഡെറ്റോളിട്ട് തുടച്ച് മിനുക്കി.

തൈലത്തിന്റെയും മുലപ്പാലിന്റെയും മൂത്രത്തിന്റെയും ഗന്ധം കൂടിക്കലർന്നുള്ള ‘പെറ്റ വീടിന്റെ മണം’ പൊടുന്നനെ കാറ്റിൽ മാഞ്ഞു പോയി.

“എന്തൊരു വൃത്തി…” വിരുന്നുകാരി പെണ്ണുങ്ങൾ അസൂയപ്പെട്ടു.

കഴിഞ്ഞ പ്രസവത്തിന് ഉലുവയും ഉള്ളിയും അയാമോദകവും കഴിക്കാൻ ശ്രമിച്ച് ഓക്കാനിച്ചൊരു പരുവമായ ഇത്ത, ഉമൈബാനു ചക്കരയും തേങ്ങാപ്പാലും ചേർത്തു തയ്യാറാക്കിയ മരുന്നുകൾ രുചിയോടെ സേവിച്ചു.

“നല്ല കൈപ്പുണ്യം ള്ള കുട്ടി.” ഉമ്മ സംതൃപ്തി രേഖപ്പെടുത്തി.

“നിയ്യ് ചെന്ന് കേറണ വീടിന്റെ ഭാഗ്യം…” ഉമ്മ ഉമൈബാബുവിനെ നോക്കി പുഞ്ചിരിച്ചു.

അവളുടെ മുഖം പൊടുന്നനെ വാടിയത് ഞാൻ ശ്രദ്ധിച്ചു.

“എനിക്കെന്തെങ്കിലും വായിക്കാൻ തരോ?” അവൾ എന്റെ നേരെ തിരിഞ്ഞു.

“വാ…” ഞാൻ അവളെ എന്റെ പുസ്തകഷെൽഫിന് അരികിലേക്ക് കൂട്ടിക്കൊണ്ട് പോയി.

പെരുമ്പടവത്തിന്റെ ‘ഒരു സങ്കീർത്തനം പോലെ’യേയും എം.ടി യുടെ ‘കാല’ത്തെയും വിട്ട് അവൾ യാൻ മാർട്ടൽന്റെ ‘ലൈഫ് ഓഫ് പൈ’ എന്ന നോവൽ തിരഞ്ഞെടുത്തു.

“നിങ്ങൾ എത്ര വരെ പഠിച്ചു? ” ഞാൻ ആകാംക്ഷയോടെ തിരക്കി.

തന്റെ ജോലികൾ വൃത്തിയും വെടിപ്പുമായി ചെയ്യുന്നതിന് അപ്പുറം വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുവാൻ ഉള്ള അടുപ്പം ഉമൈബാനു വീട്ടിൽ ആരോടും വെച്ച് പുലർത്തിയിരുന്നില്ല.

ഇത്തയുടെ അടുത്ത് പോലും അവർ അദൃശ്യമായൊരു ഭിത്തി നടുവിൽ സ്ഥാപിച്ചു വെച്ച് മറുപുറം മാറി നിന്നു.

“പത്തു വരെ… പ്ലസ് വണ്ണിൽ പഠിക്കുമ്പോ നിക്കാഹ് കഴിഞ്ഞു. തുടർന്ന് പഠിക്കാൻ പറ്റീല.” ഉമൈബാനു നിസ്സംഗതയോടെ മറുപടി നൽകി.

പിന്നെ തൊട്ടിലിന് അരികിലുള്ള മരക്കട്ടിലിൽ ചാഞ്ഞു കിടന്ന് വായന തുടങ്ങി.

എനിക്ക് അവരുമായി കൂട്ടാകണമെന്നും നിഗൂഢമായ ആ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലണമെന്നും അതിയായ ആഗ്രഹം തോന്നി.

ദിവസങ്ങൾ കടന്നു പോയതല്ലാതെ ഒന്നും നടന്നില്ല.

ഉമൈബാനു എല്ലാവരുടെയും കയ്യിൽ നിന്ന് വരാൽ പോലെ വഴുതി വഴുതി പോയിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു ബുധനാഴ്ച ദിവസം.

ഉമ്മയും ഇത്തയും ചേർന്ന് വയറിളക്കം ബാധിച്ച കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുകയാണ്.

ഞാനെന്റെ കലിപ്പനായ കാമുകനുമായി ഫോണിൽ തർക്കിച്ചു കൊണ്ടിരുന്ന് ഇത്തയുടെ മൂത്ത കുട്ടി അകത്ത് അപ്പിയിട്ട് മെഴുകിയത് അറിഞ്ഞില്ല.

“ഞാ.. അപ്പീട്ട്. ഉമ്മിത്താ കുളിപ്പിച്ച് തന്ന് കുഞ്ഞുമ്മാ…” മോൾ എന്റെ അരികിലേക്ക് ഓടി വന്നു പറഞ്ഞപ്പോഴാണ് എനിക്ക് ബോധം വീണത്.

ഞാൻ തിടുക്കത്തിൽ കാൾ കട്ട് ചെയ്തു.

എനിക്ക് കടുത്ത കുറ്റബോധം തോന്നി.

“എന്നെ വിളിച്ചു കൂടായിരുന്നോ?” ഞാൻ ഉമൈബാനുവിന്റെ അരികിൽ ചെന്നു.

“അല്ലേലും ആണുങ്ങൾ പിടിച്ച മുയലിന് എപ്പോം മൂന്ന് കൊമ്പായിരിക്കും. നിങ്ങള് സംസാരിച്ച് ഒരു തീർപ്പിലെത്തട്ടെ എന്ന് കരുതി” അവർ പുഞ്ചിരിച്ചു.

എനിക്ക് വല്ലാതെ ജാള്യം തോന്നി.

ഉള്ളിൽ നോവ് കനക്കുന്നു.

ഫോണിലൂടെ ഒഴുകി വന്ന കൂർത്ത വാക്കുകളുടെ മുന തട്ടി മനസ്സിൽ ചോര പൊടിഞ്ഞിട്ടുണ്ട്.

എന്റെ കണ്ണുകളിലെ നീർത്തിളക്കം കണ്ടിട്ടോ എന്തോ ഉമൈബാനുവിന്റെ മുഖം വിഷാദാർദ്രമായി.

“ഈ സ്നേഹംന്ന് പറയണ സാധനം സത്യത്തിൽ നമ്മടെ ഒര് ഭ്രമം മാത്രം ആണെടോ… അതില്ലാണ്ടെ ശ്വാസം പോലും കഴിക്കാൻ പറ്റില്ലെന്ന്… റൂഹ് എരിഞ്ഞു പോകുംന്ന് തോന്നിപ്പിക്കുന്ന ഒര് ഭ്രമം. എല്ലാം അതിൽന്ന് പൊറത്ത് കടക്കണ വരെ ഉള്ള തോന്നലാണ്. ഒരിക്കൽ ഞാനും ആ ചതുപ്പിൽ പെട്ട് പോയതാണ്… മുറിഞ്ഞു മുറിഞ്ഞു നീറിയതാണ്…” അവർ ഇത്തയുടെ മോൾക്ക് കടലാസുവഞ്ചി ഉണ്ടാക്കുന്നതിൽ മുഴുകി.

പിന്നീട് ഒരാഴ്ചയോ മറ്റോ കഴിഞ്ഞ് എല്ലാവരും മയക്കത്തിലാണ്ട ഒരുച്ചയിൽ,

സഹീറ തങ്ങളിന്റെ ‘റാബിയ’ വായിച്ചു തീർന്ന ലഹരിയിലോ മറ്റോ ഉമൈബാനു അവരുടെ കഥ പറഞ്ഞു തുടങ്ങി.

“പത്തില് ഞാൻ ഡിസ്റ്റിംഗ്ഷനോട് കൂടിയാ പാസ്സായത്. അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷനും കിട്ടി. അപ്പോഴാ എനിക്ക് മൂത്തുമ്മ ഒരു കല്യാണാലോചന കൊണ്ട് വന്നത്.

പുയ്യാപ്ല ഗൾഫിലാണ്.

നല്ല വീടും വീട്ടുകാരും.

കെട്ടുപ്രായം തെകഞ്ഞ പെൺകുട്ട്യോളെ വീട്ടിൽ വെച്ചോണ്ടിരുന്നാൽ പൊരന്റെ മോന്തായം വളയുംന്ന് ഉപ്പ!

എന്റെ സമ്മതം ആരും ചോദിച്ചില്ല. ഓല് നാല്പത് പവനും രണ്ടുലക്ഷവും വേണംന്ന് പറഞ്ഞു. ഞങ്ങടെ വീട് പണയപ്പെടുത്തി ഉപ്പ നിക്കാഹിന് ക്യാഷ് റൊക്കം കൊടുത്തു. പക്ഷേ അടുത്ത കൊല്ലം കല്യാണം നടത്തുമ്പോ ഇരുപത്തിയഞ്ചു പവനിൽ കൂടുതൽ പൊന്ന് ഒപ്പിക്കാൻ പറ്റിയില്ല. നാട്ടിലെ പ്രമാണിമാരുടെ സാക്ഷ്യത്തിൽ കല്യാണത്തിന് ശേഷം രണ്ടുമാസത്തിനുള്ളിൽ കൊടുക്കാം എന്ന് വ്യവസ്ഥപ്പെടുത്തി.”

അവർ ‘റാബിയ’ തിരിച്ചു ഷെൽഫിൽ വെച്ചു.

പിന്നെ എന്റെ നേരെ തിരിഞ്ഞു.

ജാലകത്തിനപ്പുറത്ത് ഉച്ചവെയിൽ ചായുമ്പോൾ… അടുക്കി വെച്ച പുസ്തകങ്ങൾക്ക് മുമ്പിൽ നേർത്ത ഇരുൾ പൊതിഞ്ഞു നിന്ന ഉമൈബാനുവിനെ കണ്ടപ്പോൾ പണ്ട് വായിച്ചു തീർത്ത ഏതോ നോവലിൽ നിന്ന് അതിലെ നായിക ഇറങ്ങി വന്നു നിൽക്കുകയാണെന്ന് തോന്നി.

“ആദ്യനാളുകൾ നല്ല രസായിരുന്നു…

എന്നും വിരുന്നുകൾ… ബീച്ചിലെ മണൽപ്പരപ്പിൽ മുട്ടിയുരുമ്മിയിരുന്നു കടല കൊറിക്കൽ… സിനിമാതിയേറ്ററിലെ ഇരുളിലിരുന്നുള്ള ഉമ്മകൾ…

തുടർന്ന് പഠിക്കാൻ പറ്റാത്തതിന്റെ വേദന ഞാൻ പറ്റെ മറന്നു പോയി.

ജീവിതം ഒര് കൽക്കണ്ടത്തുണ്ട് പോലെ മധുരിച്ചു.

ആദ്യ പ്രണയത്തിൽ ഞാൻ വല്ലാതെ ആണ്ടു മുങ്ങിപ്പോയെന്ന് പറയാം.

കിട്ടാനുള്ള സ്വർണം വൈകിത്തുടങ്ങിയതോടെ ഇക്കയുടെയും ഉമ്മയുടെയും സ്വഭാവം മാറിത്തുടങ്ങി.

മുള്ളും മുനയും വെച്ച വാക്കുകളിൽ തുടങ്ങി രാത്രി വീടിന് വെളിയിലാക്കി കതകടയ്ക്കുംവരേയ്ക്കും അത് നീണ്ടു… ” ഉമൈബാനുവിന്റെ സ്വരം പരുപരുത്തതായി.

“പട്ടിയെ പോലെ മോങ്ങിക്കൊണ്ടും ഭയന്ന് വിറച്ചും ഞാൻ സിറ്റ്ഔട്ടിലെ ഇരുട്ടിൽ കഴിച്ചു കൂട്ടും..

കിടപ്പാടം പണയത്തിലാക്കിയ ഉപ്പയോട് എനിക്ക് ബാക്കി സ്വർണം കൂടി തന്ന് എന്നെ എന്റെ മണിയറയിലേക്ക് തിരിച്ചു കയറ്റൂ എന്ന് പറയാൻ തോന്നിയില്ല.

ഇക്ക പതിയെ എന്നെ തൊടാതായി.

ആ സാമീപ്യം ഇല്ലാതായപ്പോ… പഞ്ചാരയിൽ പൊതിഞ്ഞ വാക്കുകൾ ഇല്ലാണ്ടായപ്പോ എനിക്ക് ഭ്രാന്ത് പിടിക്കുംപോലെ തോന്നി.

ഞാൻ കരഞ്ഞു.

ഉടമസ്ഥനാൽ ഉപേക്ഷിക്കപ്പെട്ട പൂച്ചയെ പോലെ ഒര് തലോടലിനായി ഞാൻ ആ കാല് നക്കി ഇരന്നു.

‘പോയി പൊന്ന് കൊണ്ട് വാ, എനിക്ക് പുതിയ വിസ എടുത്തു തിരിച്ചു കേറണം ‘എന്ന് പറഞ്ഞ് അയാൾ എന്നെ ചവിട്ടിത്തെറിപ്പിച്ചു.

എന്നിട്ടും ഞാൻ വാലാട്ടി.

നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് എന്നെ ഉപേക്ഷിച്ചു കളയല്ലേന്ന് കേണു.

പക്ഷേ അയാളുടെ മുഖത്ത് ഒര് ഭാവഭേദവും കണ്ടില്ല.

എനിക്ക് സ്വയം പുച്ഛം തോന്നി.

ആദ്യം മരിച്ചു കളയാനാണ് തോന്നിയത്.

എലിവിഷം കലക്കിയ കൂവകാച്ചിയത് ചുണ്ടോടടുപ്പിച്ചപ്പോ ഓർത്തു.

ഞാൻ പോയാ ഉപ്പയ്ക്കും ഉമ്മാക്കും അവരുടെ വീടിന്റെ ആധാരം തിരിച്ചു കിട്ട്വോ…

ഇല്ല.

കടം വീട്ടി വീട്ടി അവരുടെ ജീവിതം തീർന്ന് പോകും.

എന്നെ പോലൊരു പെൺകുട്ടിക്ക് ജന്മം തന്ന കുറ്റത്തിന് അവർക്ക് അത്രേം ശിക്ഷ വിധിക്കേണ്ടെന്ന് തോന്നി.”

അവർ ഷെൽഫിൽ നിന്ന് വലിച്ചെടുത്ത പുസ്തകവുമായി അടുത്തുള്ള കസേരയിൽ വന്നിരുന്നു.

ജനൽക്കമ്പിയഴികളിൽ വന്നിരുന്നൊരു ചിതലക്കിളി ഞങ്ങൾക്ക് നേരെ കാത് കൂർപ്പിച്ചു.

“ഞാൻ കാന്തം പോലെ എന്നെ പിടിച്ചു വലിച്ചോണ്ടിരുന്ന ആ വീട്ടിൽന്ന് പണിപെട്ട് ഇറങ്ങിപ്പോന്നു.

കൊടുത്ത പൊന്നും പൈസയും അതേപോലെ തിരിച്ചു തന്നാൽ മൊഴി ചൊല്ലാൻ സമ്മതിക്കാംന്ന് നാട്ടിലെ പ്രമാണിമാർ മുഖാന്തിരം അറിയിച്ചു.

ഒരവസരം കൂടെ തരാനായി പുയ്യാപ്ലയുടെയും വീട്ടുകാരുടേം കാല് പിടിച്ചിരക്കാൻ തയ്യാറായിരുന്ന ഉപ്പയുടേം ഉമ്മേടേം വാക്കുകളൊന്നും ചെവി കൊണ്ടില്ല.

ബാങ്കിലെ കടം വീട്ടി ആധാരം തിരിച്ചെടുത്തു.

ഉപ്പ ആധി പിടിച്ചു പിടിച്ചു അപ്പഴേക്കും രോഗി ആയിക്കഴിഞ്ഞിരുന്നു.

തിരിച്ചു കിട്ടിയ ആഭരണങ്ങൾ വിറ്റ് ഉപ്പയെ ചികിത്സിച്ചു.

അങ്ങനെ ഇരിക്കെയാണ് ഹോംനേഴ്സ് ആകുവാൻ വീട്ടമ്മമാർക്ക് ട്രെയിനിംഗ് കൊടുക്കുന്ന ശാന്തി നഴ്സിംഗ് ഹോമുകാരുടെ പരസ്യം കണ്ടത്.

കൂട്ടത്തിൽ ജോലി വാഗ്ദാനവും ഉണ്ടായിരുന്നു.

വീട്ടിൽ അടുപ്പ് പുകയണ്ടേ?

നേരെ ചെന്ന് ജോയിൻ ചെയ്തു.

ഇപ്പോ നാലുവർഷം ആകുന്നു.” ഉമൈബാനുവിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു.

ചിതലക്കിളി ഒരു കമ്പിളിപ്പുഴുവിനെ കൊക്കിൽ തിരുകി ആശ്വാസത്തോടെ പറന്നു പോയി.

“അതിനിടയിൽ കഴിഞ്ഞ കൊല്ലം പഴയ കെട്ട്യോന്റെ രണ്ടാംഭാര്യയുടെ പ്രസവത്തിന് ഹോംനേഴ്സ് ആയി നിൽക്കാനും അവസരം കിട്ടി.” അവർ പൊടുന്നനെ പൊട്ടിച്ചിരിച്ചു.

എന്റെ നെഞ്ചിടിഞ്ഞു പോയി.

എന്റെ മുഖത്തിലെ വാട്ടത്തിലേക്ക് ഉമൈബാനു ഒരു നിമിഷം മിഴി നട്ടു.

“എനിക്ക് അസഹ്യമായ നാണക്കേടും വേദനയും ഒക്കെ തോന്നീന്നാണോ നീ കരുതിയത്?

എങ്കിൽ തെറ്റി.

എന്നെ സ്നേഹിക്കാത്ത ഒരുവന്റെ ഉപ്പും ചോറും തിന്ന് ആ കാൽക്കൽ കിടക്കുന്നതിനേക്കാൾ നൂറിരട്ടി അന്തസ്സ് അപ്പിത്തുണി കഴുകിയുണ്ടാക്കുന്ന കാശ് കൊണ്ട് ജീവിക്കുന്നതിനുണ്ടെന്ന് തിരിച്ചറിഞ്ഞ ഒരുവൾക്ക് മുമ്പിൽ അയാളാണ് ചൂളിപ്പോകേണ്ടതെന്ന് എനിക്കറിയാമായിരുന്നു.”

ഉമൈബാനുവിന്റെ വാക്കുകൾ എന്നിൽ രോമാഞ്ചം ജനിപ്പിച്ചു.

എനിക്ക് അവരെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വയ്ക്കാൻ തോന്നി.

“പക്ഷേ ആ കുഞ്ഞിനെ തൊട്ടപ്പോ ഒക്കെയും എന്തിനോ എന്റെ നെഞ്ച് പിടഞ്ഞു.

അത് ഞാൻ പ്രസവിക്കാൻ കൊതിച്ച കുഞ്ഞായിരുന്നെന്ന് ഓർത്ത്…” ആദ്യമായി ഉമൈബാബുവിന്റെ മിഴികൾ നിറഞ്ഞു കണ്ടു.

അതോടെ എന്നിലെ ആവേശം ചോർന്നു പോയി.

ചങ്കുറപ്പുള്ള പെണ്ണുങ്ങളെയും ഇങ്ങനെയുള്ള അനാവശ്യ സെന്റിമെന്റ്സുകളിൽ കുരുക്കി വെച്ച് കളഞ്ഞ സ്രഷ്ടാവിനോട് എനിക്കപ്പോൾ കടുത്ത പരിഭവം തോന്നി.

പെട്ടെന്ന് ഉമൈബാനു പുഞ്ചിരിച്ചു.

“എന്നാൽ അയാളെപ്പോലൊരുത്തന്റെ ഭാര്യയായിരിക്കുന്ന… കുഞ്ഞിനെ പ്രസവിച്ച…ആ സ്ത്രീയോട് എനിക്ക് കടുത്ത സഹതാപം തോന്നി. ഒരിക്കൽ ഞാൻ പ്രാണനോളം സ്നേഹിച്ചിരുന്ന അയാളെ ആ വീട്ടിൽ വെച്ച് കാണേണ്ടി വന്നപ്പോഴൊക്കെയും എനിക്ക് ഓക്കാനം വന്നു. അയാളിൽ നിന്ന് സ്വതന്ത്രയായിരിക്കുന്നതിനാൽ ഞാൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവളാണെന്ന് തോന്നി.”

വിധി ഒരുക്കി വെച്ച നോവുകടൽ സാഹസപ്പെട്ട് നീന്തിക്കയറി സ്വയം മുറിവുകളുണക്കിയെടുത്ത ആ സ്ത്രീയെ ഞാൻ കണ്ണുനിറച്ചു നോക്കിക്കണ്ടു.

ഇന്നും അതേ ആരാധനയോടെ ഓർക്കുന്നു.

Post Views: 40
10
SHAMNA N M

ഓർമകളുടെ കാവൽക്കാരി

14 Comments

  1. Sajna on January 21, 2024 10:29 AM

    അനുഭവങ്ങൾ സ്ത്രീകളെ കറുത്തട്ടവരാക്കുന്നു.വളരെ നന്നായി എഴുതി 👍

    Reply
  2. Shahida jaleel on January 20, 2024 12:50 PM

    ഷെംനയുടെ വാളിൽ വായിച്ചിരുന്നു..

    Reply
  3. Asha rose on January 20, 2024 11:07 AM

    ഇതൊരു തുടർകഥയാണ്. ഒരു കാലഘട്ടത്തിലും ഈ ദുരിതത്തിന് ഒരു വ്യത്യാസവും വന്നിട്ടില്ല. പെൺകുട്ടികൾ ഇനിയെങ്കിലും ഒരുറച്ച തീരുമാനം എടുക്കണം. സ്വന്തം കാലിൽ നിന്നതിനു ശേഷം മാത്രം വിവാഹം. മൂന്നു വർഷമെങ്കിലും അയാളെ പഠിച്ചതിനു ശേഷം മാത്രം കുട്ടികൾ. മധുവിധുവിന്റെ മധുരം മാറും മുൻപ് ഗർഭം. കാരണം നാട്ടുകാർ ചോദിച്ചു തുടങ്ങും “വിശേഷം “. പിന്നീട് ജീവിതത്തിന്റെ കയ്പുനീർ കുടിക്കുന്നത് കുട്ടികളുടെ പേരും പറഞ്ഞാണ്. അതിനാൽ ഒരു മൂന്നു വർഷം കാത്തതിന് ശേഷം തുടർന്നു പോകാൻ കഴിയുമെങ്കിൽ മാത്രം കുട്ടികൾ. കുട്ടികൾ ആയാലും സ്വന്തം ജോലി തുടരണം. ജീവിതയാത്രയിൽ ആര് ഇട്ടിട്ടു പോയാലും സാമ്പത്തിക സ്വാതന്ത്ര്യം വേണം. ഇതെല്ലാം ഉണ്ടെങ്കിലേ പെണ്ണ് പെണ്ണാകുന്നുള്ളൂ. ഈ ഇറങ്ങിപോക്ക് അതായതു വിവാഹമോചനം അത്ര smooth ഒന്നും അല്ല. വർഷങ്ങളോളം നീളുന്ന കേസുകൾ. Mutual ഡിവോഴ്സ് ആണെങ്കിൽ പോലും വക്കീൽ, കോടതി ചിലവുകൾ, സമയ നഷ്ടം. അതിനാൽ 26 വയസ്സിനു ശേഷം മാത്രം, അതായതു പക്വത വന്നതിനു ശേഷം മാത്രം ഈ വിവാഹത്തെ പറ്റി ചിന്തിക്കുക. ഒരു കൂട്ട് ജീവിതത്തിൽ വേണമെന്ന് നമുക്ക് തോന്നുമ്പോൾ മാത്രം. വീട്ടുകാർക്ക് വേണ്ടി നാട്ടുകാർക്ക്‌ വേണ്ടി ബലിയാട് ആകാതിരിക്കാൻ ശ്രമിക്കുക. ഇഷ്ടമില്ലാത്ത വിവാഹത്തിൽ കടിച്ചു തൂങ്ങുന്നവർ അവരവരുടെ മരുമക്കളോടെങ്കിലും മാതൃകപരമായി പെരുമാറുക. ഇന്നത്തെ മരുമക്കളാണ് നാളത്തെ അമ്മായിയമ്മമാർ. മറ്റൊരു പ്രധാന കാര്യം നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെ സൂക്ഷിക്കുക.

    Reply
  4. Deepika Ajith on January 20, 2024 10:17 AM

    മനോഹരമായ എഴുത്ത്.. ❤️

    Reply
  5. Seenanavaz on January 20, 2024 12:04 AM

    നോവു പടർത്തുന്നതെങ്കിലും ശക്തമായ കഥ… ആൺപിറന്നവളിൽ വന്നില്ലല്ലോയെന്ന് ഖേദിക്കുന്നു.❤️

    Reply
    • Akhilesh Parameswar on January 20, 2024 10:57 AM

      എത്ര പെൺകുട്ടികൾ ഇങ്ങനെ ചിന്തിക്കുന്നുണ്ട്?? ചിന്തിക്കുന്നവർ രക്ഷപെടുന്നു, അല്ലാത്തവർ ജീവിതം എരിച്ച് തീർക്കുന്നു..

      ഉമൈബാനു ഒരുത്തരമാണ്, 18 കഴിഞ്ഞ പെൺമക്കൾ പുരപൊളിച്ചു പുറത്ത് പോകുമെന്ന ചിന്താധാര കൊണ്ട് ആരുടെയോ കൈയ്യിലേക്ക് അവളെ പിടിച്ച് നൽകി ബാധ്യത ഒഴിവാക്കുന്ന മാതാപിതാക്കളും താലി കെട്ടി എന്നൊരു ഒറ്റ അധികാരം കൊണ്ട് പെണ്ണിന് മേൽ എന്ത് കുതിര കയറ്റവും നടക്കുമെന്ന ചിന്തയുള്ള ആണുങ്ങളും ഉള്ളിടത്ത് ഉമൈബാനു ഒരുത്തരമാണ്..

      Reply
  6. Sunandha Mahesh on January 19, 2024 2:16 PM

    നോവ് പകരുന്ന എഴുത്തു..
    സ്ത്രീ ശക്തയും അബലയുമാണ്. അവൾ അമ്പല ആകുന്നത് മാതൃത്വത്തിന്റെ മുന്നിലാണ് എന്നുള്ളതാണ് ഈ കഥയുടെ മറ്റൊരു പ്രത്യേകത.

    Reply
    • Sreeja Vijayan on January 20, 2024 10:05 AM

      നല്ലെഴുത്ത് ❤️

      Reply
  7. കുമാർ on January 18, 2024 11:41 PM

    നല്ല കഥ.. ഇതെല്ലാം ആരുടെയൊക്കെയോ ജീവിതത്തിൽ സംഭവിച്ചതും ഇനി സംഭവിക്കാൻ പോകുന്നതുമായ കാര്യങ്ങൾ തന്നെയല്ലേ.. എന്നാൽ കൂടുതൽ പേർക്കും ഉമൈബ ആകാൻ കഴിയില്ല.

    Reply
    • Shreeja R on January 20, 2024 9:55 AM

      ചങ്കുറപ്പുള്ള പെണ്ണ്. നല്ലെഴുത്ത് ❤️

      Reply
  8. Binu G Varghese on January 18, 2024 7:56 PM

    ചങ്കുറപ്പുള്ള പെണ്ണിന്റെ കഥ പെരുത്തിഷ്ടായി❤️❤️..ഓരോ വാക്കിലും ജീവൻ തുടിക്കുന്നു… ❤️❤️
    … പിള്ളേരായാൽ ലൈക്‌ ദിസ്‌ (പിള്ളേരായാൽ ഇങ്ങനെ വേണമെന്ന് 🤪)

    Reply
    • drvenus on January 18, 2024 8:23 PM

      ശക്തയായ സ്ത്രീയുടെ കഥ

      Reply
    • Seenanavaz on January 20, 2024 12:05 AM

      നോവു പടർത്തുന്നതെങ്കിലും ശക്തമായ കഥ… ആൺപിറന്നവളിൽ വന്നില്ലല്ലോയെന്ന് ഖേദിക്കുന്നു.❤️

      Reply
  9. Nishiba M on January 18, 2024 7:06 PM

    ചില തിരിച്ചറിവുകൾ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.