മഴ പെയ്യുന്നുണ്ടായിരുന്നില്ല..
ഹൃദയം ചുട്ട് പൊള്ളുന്നുണ്ടായിരുന്നു..
എന്നിട്ടും….,
നെറുക മുതൽ ഉള്ളംകാൽ വരെ
ഞാൻ കുളിരിൽ വിറച്ചു!
നീ സ്പർശിച്ച ഇടങ്ങളിലൊക്കെയും
മൊട്ടുകൾ വിടർന്ന്, സുഗന്ധം നിറഞ്ഞ്
പൂക്കൾ പുഞ്ചിരിച്ചു!
നിന്റെ ഓരോ ചുംബനത്തിലും
ഞാനെന്നെ മറന്നു!
നിന്റെ കൈവിരൽത്തുമ്പുകളിൽ
ഉടൽ ഞെരുങ്ങിയമരുമ്പോൾ
സ്നേഹം കൊണ്ട്
ഞാൻ വീണ്ടും ജനിച്ചു.
മുടിതുമ്പിൽ പോലും നിന്റെ ഗന്ധം…
ഞാനും നീയും
ഒഴുകുകയായിരുന്നു!!
പ്രണയമെന്ന കടലിലേക്കൊഴുകിയെത്താൻ
ഇരുവരും മത്സരം…
തോൽവികളില്ലാതെ..
ഞാൻ നീയായി മാറി..
നീ എന്നിൽ മഴ പോലെ അലിഞ്ഞിറങ്ങി
രക്തം പോലുമൊന്നായി!!
ശേഷം..
നമ്മളൊന്നായി..🍂🍂
1 Comment
മനോഹരം 👌