Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുല്ലപ്പൂ മണമുള്ള ഓർമ്മകൾ
ഓർമ്മകൾ

മുല്ലപ്പൂ മണമുള്ള ഓർമ്മകൾ

By Sumesh ManakulamJanuary 25, 2024No Comments2 Mins Read96 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലത്തെ പണിയൊക്കെ കഴിഞ്ഞു ലലനാമണി മൊബൈലും എടുത്ത് മുറിയിൽ കയറുമ്പോൾ ആണ് അപ്പുറത്തെ മുറിയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടത്.

കുട്ടപ്പേട്ടൻ, ലലനാമണിയുടെ കെട്ട്യോൻ ലോലന്റെ അച്ഛൻ മരിച്ചിട്ട് ഒരു മാസം ആകുന്നെ ഉള്ളു. കമലാക്ഷിയേടത്തി ഇപ്പോളും ആ ഓർമ്മയിലും വിഷമത്തിലുമാണ്. അമ്മയുടെ മേൽ ശ്രദ്ധ വേണമെന്ന് ലോലൻ ജോലിക്ക് പോകുമ്പോൾ ലലനാമണിയോട് പ്രത്യേകം പറഞ്ഞതാണ്.

ഓടി ചെന്ന് നോക്കിയപ്പോൾ ട്രങ്ക് പെട്ടി നിലത്തുവീണതാണ്. അമ്മായിയമ്മ, കട്ടിലിന്റെ അടിയിൽ നിന്ന് പെട്ടി എടുത്ത് കട്ടിലിന്മേൽ വെക്കാൻ ശ്രമിക്കുമ്പോൾ വീണതാണ്.

“എന്തിനാ അമ്മേ ഇപ്പൊ ഇത് എടുത്തത്, എന്തെങ്കിലും എടുക്കാൻ ആണെങ്കിൽ എന്നോട് പറഞ്ഞാൽ പോരേ… ഞാൻ എടുത്ത് തരില്ലേ… ഇതെങ്ങാനും കാലിൽ വീണിരുന്നെങ്കിലോ?”

“അതിന് ഒന്നും പറ്റിയില്ലല്ലോ ലലനാമണീ…”

“ഇത് അച്ഛന്റെ പെട്ടിയല്ലേ എന്തിനാ ഇപ്പൊ അമ്മ ഇതെടുത്തത്?”

കമലാക്ഷിയേടത്തിയുടെ കണ്ണ് മേശപ്പുറത്ത് ഇരിക്കുന്ന കുട്ടപ്പേട്ടന്റെ ഫോട്ടോയിലേക്ക് നീണ്ടു.

“ഒന്നുല്ല്യാ, വെറുതെ ഇരുന്നപ്പോ എനിക്ക് ന്റെ ആളുടെ മണമൊന്നു ശ്വസിക്കണമെന്ന് തോന്നി. ഇതിൽ കുട്ടപ്പേട്ടന്റെ ഷർട്ടും. മുണ്ടും ഉണ്ട്, നീ ഇത് തൊറന്ന് അതൊന്ന് എടുത്തേ…”

ലലനാമണി പെട്ടി തുറന്നു. അവിടമാകെ മുല്ലപൂവിന്റെ നേരിയ മണം നിറഞ്ഞു. കമലാക്ഷിയേടത്തി തന്റെ കെട്ട്യോന്റെ മണം ഒരു ദീർഘശ്വാസത്താൽ ഉള്ളിലേക്കെടുത്തു. മൂന്നാല് ഒറ്റമുണ്ടുകളും ഷർട്ടുകളും മടക്കി വെച്ചിരിക്കുന്നു. അതിന്റെ അടിയിലായി മുല്ലപ്പൂ ഫ്ലേവറിന്റെ ചെറിയ അത്തറു കുപ്പിയും.

കമലാക്ഷിയേടത്തി പതുക്കെ പെട്ടിയിൽ നിന്ന് ഇളം നീല നിറത്തിലുള്ള ഒരു ഷർട്ട്‌ എടുത്ത് മാറോട് ചേർത്തു കണ്ണടച്ചിരുന്നു. ലോലന്റെ കല്യാണത്തിന് കുട്ടപ്പേട്ടന് എടുത്ത ഷർട്ട്‌ ആണ്, ഇളം നീല നിറത്തിലുള്ള ആ ഷർട്ട്‌. അന്ന് രാവിലെ ആ ഷർട്ട്‌ ഇട്ട് തന്നോട് അടിപൊളിയായിട്ടില്ലേടി കമലേ എന്ന് ചോദിച്ചതാണ്. ആ ഓർമ്മയിൽ കമലാക്ഷിയേടത്തിയുടെ കൺകോണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി.

അമ്മയെ ശല്യപ്പെടുത്തണ്ടാ എന്ന് കരുതി ലലനാ മണി വെറുതെ പെട്ടിയിൽ തിരഞ്ഞു.

പെട്ടിയുടെ അടിയിൽ പ്ലാസ്റ്റിക് കൂടിൽ കൈ തൊട്ടപ്പോൾ അത് പുറത്തെടുത്തു, പകുതി ഒഴിഞ്ഞ ഒരു പാക്കറ്റ് സർജിക്കൽ മാസ്ക്ക്

“അമ്മേ ദേ കുറെ മാസ്ക്ക് ”

കമലാക്ഷിയേടത്തി ആ പ്ലാസ്റ്റിക് കവറിലെ മാസ്ക്കുകളും നെഞ്ചോട്‌ ചേർത്ത് തേങ്ങി.

“അല്ലമ്മേ, ഇതെന്തിനാ അച്ഛൻ മാസ്ക് ഈ പെട്ടിയിൽ സൂക്ഷിച്ചിരിക്കണേ?”

“അത് മൂപ്പര് കൊറോണ കാലത്ത് ഉപയോഗിച്ചിരുന്നതാ…”

“നല്ല മാസ്ക്ക് എന്തിനാണ് പെട്ടിയിൽ പൂട്ടി വച്ചിരിക്കുന്നത്?”

“ഇത് പുറത്തേക്ക് പോകുമ്പോൾ ഇടാൻ അല്ല, ഉറങ്ങാൻ പോകുമ്പോൾ ഇടാനുള്ളതാ ”

“അതെന്തിനാ ഉറങ്ങുമ്പോൾ മാസ്ക്.”

” അത് പിന്നെ, മൂപ്പർക്ക് ഡെയിലി ഉറങ്ങുന്നതിനു മുൻപ് ഒരു മൂന്നെണ്ണം കഴിക്കണം. എന്നാലെ ഉറക്കം വരു. കൊറോണ സമയത്ത് എവിടേയും മദ്യം കിട്ടാനില്ലായിരുന്നല്ലോ. പക്ഷെ മൂപ്പര് എവിടെന്നെങ്കിലും കൂടുതൽ കാശ് കൊടുത്ത് സാധനം ഒപ്പിക്കും ”

“ന്നട്ട്?”

“സാധാരണ ഒരു കുപ്പി മൂപ്പർക്ക് നാല് ദിവസത്തേക്കാണ് കണക്ക്. പക്ഷെ ആ സമയത്ത് സാധനം ആവശ്യത്തിന് കിട്ടാത്ത കാരണം, സൂക്ഷിച്ചല്ലേ ചെലവാക്കാൻ പറ്റു, കഴിഞ്ഞാൽ പിന്നെ സംഘടിപ്പിക്കാൻ വലിയ പാടായിരുന്നല്ലോ അന്ന്. അതോണ്ട് മൂപ്പര് കിടക്കാൻ നേരത്ത് ഒരു ഒന്നേകാൽ അല്ലേൽ ഒരു ഒന്നര, ഒരു ഗ്ലാസിൽ ഒഴിച്ച് ഒരു ലേശം വെള്ളവും ഒഴിച്ചു ഒറ്റവലി വലിക്കും, ന്നട്ട് ആ ഗ്യാസ് പുറത്ത് പോകാതിരിക്കാൻ ഇതിന്ന് ഒരു മാസ്ക് എടുത്ത് മുഖത്തിട്ട് ചുരുണ്ടു കൂടി കിടന്നുറങ്ങും “

Post Views: 34
1
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.