Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഫീനിക്സ്
ഓർമ്മകൾ കഥ

ഫീനിക്സ്

By SHAMNA N MJanuary 30, 2024Updated:February 3, 20243 Comments4 Mins Read102 Views
Bookmark Now
Please login to bookmark Close

No account yet? Register

കുറച്ചുദിവസങ്ങൾക്ക് മുമ്പ് മിഠായിത്തെരുവിലൂടെ നടന്നു വരുമ്പോൾ പിറകിൽ നിന്ന് ഒരു വിളി കേട്ടു.

തിരിഞ്ഞു നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു.

കാണാൻ കൊള്ളാമെങ്കിലും മുഖപരിചയം തോന്നാത്തത് കൊണ്ട് ഞാൻ പുഞ്ചിരിച്ചില്ല!

ഉടനെത്തന്നെ കക്ഷി എന്റെ പേരും സ്ഥലവും പറഞ്ഞു കൊണ്ട് എനിക്ക് തെറ്റിയതല്ലല്ലോ എന്ന് ജിജ്ഞാസപ്പെട്ടു.

ഭൂതകാലത്തിന്റെ ഇരുണ്ട ഗലികളിലൂടെ അലഞ്ഞു തിരിഞ്ഞുകൊണ്ട് ഞാൻ ആ മുഖം ഓർത്തെടുക്കുവാൻ ശ്രമിച്ചു.

ഇല്ല. ഒന്നും ഓർമ വരുന്നില്ല.

“ഞാൻ സൗദത്തയുടെ മോനാണ്. നിങ്ങടെ വീട്ടില് പണ്ട് ഈറ്റിന് നിന്ന…”, അവൻ പാതിയിൽ നിർത്തി.

പൊടുന്നനെ ഉള്ളിൽ നിന്ന് ഓർമകളെ മൂടിക്കിടന്ന കരിയിലകൾ ശറപറേന്ന് പാറിയകന്നു.

നേർത്ത ഇരുളിൽ തെളിഞ്ഞു കത്തുന്ന ഇളംപച്ച കണ്ണുകൾ…!

മൂത്ത ഇത്ത രണ്ടാമത്തെ മകളെ പ്രസവിച്ച് കിടന്ന കാലത്ത് മുൻവശത്തെ വാതിൽ തുറക്കുമ്പോൾ പലപ്പോഴും കണ്ടിരുന്ന ഒരു മുഖം.

നന്നേ ചെല്ലിച്ച രൂപവും അസാമാന്യമായ തിളക്കമുള്ള ആ പൂച്ചക്കണ്ണുകളും മാത്രം ഓർമ വന്നു.

“ഇന്റെ മോനാണ്… താഹിറ്. ഇനിക്ക് ഓനേ ള്ളൂ.”, അവൻ ആദ്യമായി വീട്ടിൽ വന്ന ദിവസം സൗദത്ത ഏറെ പിരിശത്തോടെ പറഞ്ഞു.

താഹിർ മുഖം ഉയർത്തി ഞങ്ങളെ നോക്കിയത് പോലുമില്ല.

കൊലുന്നനെയുള്ള മുടി അവന്റെ നെറ്റിയും കണ്ണുകൾ കൂടിയും മറച്ചു കൊണ്ട് മുഖത്തേക്ക് വീണു കിടക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിക്കണ്ടു.

“മ്മാ… പൈസ…” അവൻ പതിഞ്ഞ സ്വരത്തിൽ ആവശ്യപ്പെട്ടു.

സൗദത്ത അകത്തുപോയി ഉമ്മയുടെ കയ്യിൽ നിന്ന് ചോദിച്ചു വാങ്ങിച്ച അഞ്ഞൂറുരൂപയുമായി തിരിച്ചു വന്നു.

“സൂച്ചിച്ചു ചെലവാക്കണേടാ…” കാശ് അവന്റെ കയ്യിൽ വെച്ച് നൽകുമ്പോൾ അവർ താക്കീത് നൽകി.

താഹിർ ഒന്നും മിണ്ടാതെ നോട്ട് ചുരുട്ടി മടക്കി പോക്കറ്റിലിട്ട് ഇറങ്ങിപ്പോയി.

“ഓന് പ്ലസ്‌ടൂല് മാർക്ക് കൊറവായിനും. അതോണ്ട് ഡിഗ്രിക്ക് ഒര് പാരലൽ കോളേജിലാ പോണത്. ഫീസ് മാങ്ങാൻ വന്നതാ…”, സൗദത്ത ഞങ്ങൾ എല്ലാവരും കേൾക്കുവാൻ വേണ്ടി പ്രസ്താവിച്ചു.

ഓ… ഉമ്മയെ ഊറ്റി ജീവിക്കുന്ന മകൻ. ഞാൻ പുച്ഛത്തോടെ ഓർത്തു.

നന്നായി പഠിച്ചിരുന്നേൽ ഏതെങ്കിലും ഗവണ്മെന്റ് കോളേജിൽ ഫീസ് കൊടുക്കാതെ പഠിക്കാമായിരുന്നല്ലോ.

പഠിക്കാൻ താല്പര്യം ഇല്ലെങ്കിൽ വല്ല ജോലിക്കും പോയി അന്യന്റെ വിഴുപ്പലക്കുവാൻ നടക്കുന്ന ഉമ്മയെ പോറ്റിക്കൂടെ?

അല്പം മുമ്പ് വിഷാദിയായ ആ ചെറുപ്പക്കാരനോട് തോന്നിയ കൗതുകമത്രയും മനസ്സിൽ നിന്ന് ചടപടേന്ന് പടിയിറങ്ങിപ്പോയി.

രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ താഹിർ വീണ്ടും വന്നു. പത്രമെടുക്കാൻ കതക് തുറന്ന ഞാൻ ഉമ്മറത്തു കൂനിക്കൂടി ഇരിക്കുന്ന ചെറുപ്പക്കാരനെ കണ്ടതും ചെറുതായൊന്നു നടുങ്ങി. മഞ്ഞുപുരണ്ട നേർത്ത വെട്ടത്തിലെ ആ ഇരുണ്ട രൂപം ഏതോ ഹൊറർമൂവിയിലെ ഭീതിതമായ ഫ്രയിമിനെ ഓർമിപ്പിച്ചു.

“ഇയാൾക്ക് വന്നാൽ ബെല്ലടിച്ചു കൂടെ? വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ…”, ഞാൻ വെറുപ്പോടെ തിരക്കി.

“ഉമ്മ…” അവൻ വല്ലായ്മയോടെ വിക്കി.

ഞാൻ പുച്ഛത്തോടെ ചിറി കോട്ടിക്കൊണ്ട് അകത്തേക്ക് പോയി. മകൻ വന്ന വിവരം സൗദത്തയെ അറിയിച്ചു.

ഇത്തവണ കക്ഷി ആയിരം രൂപയും വാങ്ങിച്ചാണ് സ്ഥലം വിട്ടത്!

“ഓന്റെ കോളേജിൽന്ന് ടൂർ പോണുണ്ടത്രേ…” സൗദത്ത അറിയിച്ചു.

പത്തുപതിനെട്ടു വയസ്സുള്ള ഒരു ചെറുപ്പക്കാരന് സ്വന്തമായി ആയിരം രൂപ ഉണ്ടാക്കുവാനുള്ള ത്രാണിയില്ലേ എന്നോർത്ത് എനിക്ക് അരിശം വന്നു.

മോൻ പോയ വഴിയേ നോക്കി മന്ദഹസിച്ചുകൊണ്ട് നിൽക്കുന്ന സൗദത്തയെ കണ്ടപ്പോൾ മാതൃഹൃദയത്തിന്റെ മമതയെ തൊട്ടറിഞ്ഞു ഞാൻ നിശബ്ദയായി.

എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ താഹിർ വീണ്ടും വന്നു.

“ഇങ്ങനെ ഒരു പാരസൈറ്റാകുവാൻ നാണം ല്ല്യേ?”, ഞാൻ തുറന്നു ചോദിച്ചു.

അവൻ അന്ധാളിപ്പോടെ എന്നെയൊന്ന് നോക്കി.

“പഠിക്കണ കൂട്ടത്തിൽ വല്ല ജോലീം ചെയ്തു കാശ് ഉണ്ടാക്കിക്കൂടെ? ഉമ്മ അപ്പിത്തുണി കഴുകിണ്ടാക്കണ പൈസയുടെ പങ്ക് പറ്റാൻ നടക്കാതെ..” ഞാൻ അസഹ്യതയോടെ മുഖം ചുളിച്ചു.

താഹിർ ദയനീയഭാവത്തിൽ എന്നെ നോക്കി.

അവന്റെ മുഖം നന്നേ വിളറി വെളുത്തിരുന്നു.

“മോളേ…” പിറകിൽ നിന്ന് സൗദത്തയുടെ ദയനീയമായ സ്വരം ഉയർന്നു.

ഞാൻ ഞെട്ടിത്തരിച്ചു പോയി.

താഹിർ ഒന്നും മിണ്ടാതെ തല കുമ്പിട്ടിറങ്ങിപ്പോയി.

ഹൃദയത്തിൽ ഒരു കമ്പിപ്പാര ആഴ്ന്നിറങ്ങിയതുപോലെ എനിക്ക് നൊന്തു.

ഞാൻ അകത്തേക്കോടിപ്പോയി.

അന്ന് രാത്രി ഡൈനിങ് ടേബിളിൽ ഇരുന്ന് ഫിസിക്സ് റെക്കോർഡ് എഴുതിക്കൊണ്ടിരിക്കുകയായിരുന്ന എന്റെ അരികിലേക്ക് സൗദത്ത കടന്ന് വന്നു.

അവർ എന്റെ അരികിലുള്ള മരക്കസേരയുടെ ഓരം ചേർന്നിരുന്നു.

“താഹിറ് ഒര് വയ്യാത്ത കുട്ട്യാ മോളേ… ഓന് അങ്ങനെ പണിക്ക് പോകാന്ള്ള ആരോഗ്യം ഒന്നുംല്ല്യ. എട്ടാം മാസം പള്ളേന്ന് പോന്നാപ്പിന്നെ അങ്ങനല്ലേ വരൂ… അത് മാത്രോ…”, തുടരുവാനാകാതെ അവർ കണ്ണ് തുടച്ചു.

ഞാൻ അമ്പരപ്പോടെ ആ സ്ത്രീയെ നോക്കിയിരുന്നു.

സൗദത്തയുടെ ഉപ്പ ചെറുപ്പത്തിലേ മരിച്ചു പോയതാണ്.

ഉമ്മ വീണ്ടും കല്യാണം കഴിച്ചു.

അവരുടെ രണ്ടാമത്തെ കെട്ട്യോന്റെ മൂത്ത മകൻ കൂടെ വന്ന് താമസമായതിൽ പിന്നെ സൗദത്തയുടെ ഉറക്കം നഷ്ടപ്പെട്ടു.

മുട്ടിയുരുമ്മലുകൾ…

കുളിമുറിയിലേക്കുള്ള എത്തി നോട്ടങ്ങൾ…

ഒടുക്കം വീട്ടിൽ ആരുമില്ലാത്ത ഒരുച്ചനേരത്ത് ആ പിശാച് തന്റെ കയ്യിൽ പെട്ടുപോയ പതിനാറുകാരിയെ കീഴ്പ്പെടുത്തി ഭോഗിച്ചു.

അവൾ ഉമ്മയോട് പരാതി പറഞ്ഞിട്ടും ഭർത്താവിന്റെ കണ്ണിലുണ്ണിയായ ആ ചെറുക്കനെതിരെ അവർ കമാ എന്നൊരക്ഷരം മിണ്ടിയില്ല.

അങ്ങോർ പെട്ടീം കിടക്കേം എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയാലോ!

“ചോരത്തെളപ്പുള്ള ആമ്പിള്ളേര് ഒന്ന്‌ തൊട്ടൂന്നും തോണ്ടീന്നും ഇരിക്കും ” അവർ അവനെ സദാ ന്യായീകരിച്ചു.

“ഒടുക്കം മോൾക്ക് പള്ളേല് ആയെന്ന് അറിഞ്ഞപ്പോ ആ തള്ള കെർപ്പം കലക്കാൻ ഇനിക്ക് കലക്കിത്തരാത്ത സാധനങ്ങള് ഇദ്ദുനിയാവിലുണ്ടാകൂല. പച്ചക്കർമൂസ തിന്ന് തിന്ന് ചൊന തട്ടി ഒര് മൊതല് വായിലിടാൻ പറ്റാണ്ടായി.

കൈതച്ചക്ക എമ്പാടും തിന്ന് കൊടല് പൊള്ളി ഛർദ്ദി നിക്കാണ്ടായി.

എട്ടാംമാസം ഗെതി കെട്ട് ഇന്റെ മോനെ പെറ്റുപോകുമ്പോ ഓന് ഒര് കിലോങ്കൂടി തൂക്കം ണ്ടായിനില്ല!” സൗദത്തയുടെ കവിളുകൾ നനഞ്ഞൊലിച്ചു.

“ഓന്റെ ജീവൻ ഞാന് ഊതിത്തെളീച്ചു നിർത്തീതാ…

ചെർപ്പത്തില് ഓന് എപ്പളും സൂക്കേടായീനും.

ഓന് പത്തുവയസ്സ് കഴിയുംവരെ ഇനിക്ക് കുഞ്ഞനെ കിട്ടൂലന്ന് തന്നേ തോന്നായീനും.”

അവരുടെ സ്വരം ഇടറി.

“താഹിറിന്റെ ഉപ്പ?” ഞാൻ റെക്കോർഡ് പൂട്ടി വെച്ച് ജിജ്ഞാസയോടെ തിരക്കി.

“ഓ… മോനേ പെറുംമുന്നേ ഓന്റെ ബാപ്പ ഓനെ ഗൾഫിലേക്ക് കടത്തി. തിരിച്ചു വന്നപ്പോ ചങ്ങായീന്റെ മോളേ കൊണ്ട് കെട്ടിച്ച്… ഞാൻ ഒറ്റക്കാണ് താഹിർന്നെ പോറ്റി വല്താക്കീത്.” അവർ തട്ടം കൊണ്ട് കണ്ണീരണിഞ്ഞ മുഖം അമർത്തി തുടച്ചു.

“ഓൻ നല്ലോണം പഠിക്കയ്നും. ഓന്റെ പ്ലസ്‌ ടു പരീക്ഷന്റെ സമയത്ത് ഇനിക്ക് സുഖംല്ല്യാണ്ടായി ആസ്പത്രീല് ആയിപ്പോയി. ഇനിക്ക് വല്ലോം പറ്റിപ്പോക്മോ ന്ന്ള്ള ആധി കൊണ്ട് ഇന്റെ കുട്ടിന്റെ മാർക്കൊക്കെ പോയി…”

സൗദത്തയിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു.

എനിക്ക് കടുത്ത ആത്മനിന്ദ അനുഭവപ്പെട്ടു.

ഒന്നുമറിയാതെ മനുഷ്യരെ വിധിക്കുവാൻ നിൽക്കരുതെന്ന് ഞാൻ സ്വയം ശാസിച്ചു.

ഇത്തയുടെ നാല്പതുകുളി കഴിഞ്ഞു സൗദത്ത തിരിച്ചുപോകുന്നത് വരെ താഹിർ പിന്നെ വീട്ടിൽ വരികയുണ്ടായില്ല!

“എന്നോട് ക്ഷമിക്കണം… നിയ്ക്ക് നിങ്ങളെ പറ്റി അന്ന് ഒന്നുമറിയില്ലായിരുന്നു…” ഞാൻ മുമ്പിൽ നിന്ന ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി ജാള്യത്തോടെ പറഞ്ഞു.

“ഏയ്‌… തന്നോട് താങ്ക്സ് പറയുവാണ് വേണ്ടത്. വയ്യാത്ത കുട്ടിയാ, അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് ഉമ്മ കുഞ്ഞിലേ പറഞ്ഞു പഠിപ്പിച്ച കാരണം ഒരു അസുഖക്കാരനായ എന്നെക്കൊണ്ട് ഒന്നിനും പറ്റില്ല എന്ന ചിന്തയുമായാണ് ഞാൻ വളർന്നത്. അതിനൊരു മാറ്റം വന്നത് താൻ പരുഷമായി പറഞ്ഞ വാക്കുകൾ കേട്ടപ്പോഴാണ്. ഏതായാലും തന്റെ വീട്ടിൽ നിന്ന് വന്നേൽ പിന്നെ ഉമ്മയെക്കൊണ്ട് ആ ജോലി ചെയ്യിച്ചിട്ടില്ല ഞാൻ!”

താഹിറിന്റെ വാക്കുകളിൽ അഭിമാനം സ്ഫുരിച്ചു നിന്നു.

അവൻ എം.ബി.എ ചെയ്തു ഗൾഫിൽ പോയെന്നും അവിടെ നല്ല കമ്പനിയിൽ ജോലിയായപ്പോൾ സൗദത്തയേയും കൂടെ കൊണ്ട് പോയെന്നുമൊക്കെ കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.

“കാണാൻ താനൊരുപാട് മാറിപ്പോയി…”, അവൻ മൃദുവായി ചിരിച്ചു.

“എന്നിട്ടും എന്നെ തിരിച്ചറിഞ്ഞൂലോ…”, ഞാൻ ജീവിതത്തിൽ ആദ്യമായി അവനെ നോക്കി പുഞ്ചിരി തൂകി.

“ഉവ്വ്… ചില മുഖങ്ങൾ അങ്ങനെയാടോ… ഒരിക്കലും ഉള്ളിൽന്ന് മാഞ്ഞുപോകില്ല.”,  അവന്റെ മുഖത്ത് വിടർന്ന ഭാവം എന്തെന്ന് നിർവ്വചിക്കുവാൻ എനിക്കപ്പോൾ കഴിഞ്ഞില്ല.

താഹിർ കയറിയ ബ്ലാക്ക് ഫോർച്യൂണർ അകന്നു പോയപ്പോൾ എനിക്ക് പൊടുന്നനെ ഒരു നിമിഷം ശൂന്യത അനുഭവപ്പെട്ടു.

സൗദത്തയുടെ മുഖം ഇപ്പോൾ കണ്ണീരിൽ നിറയാറുണ്ടാകില്ലെന്നും കൈകൾ സോപ്പുലായനിയിൽ കുതിർന്ന് നീറാറുണ്ടാകില്ലെന്നും ഓർത്തപ്പോൾ എന്റെ മനസ്സിൽ ആഹ്ലാദം പടർന്നു.

ചുണ്ടിൽ തുന്നി വെച്ച മന്ദഹാസത്തോടെ ഞാൻ തൊട്ടടുത്ത ചുവരിലെ പൊറ്റക്കാടിന്റെ കഥാപാത്രങ്ങളിൽ കണ്ണുകൾ കൊരുത്തു കൊണ്ട് അതീവ ഉത്സാഹത്തോടെ കുട്ടിക്കാലത്തേക്കോടിപ്പോയി…

Post Views: 21
1
SHAMNA N M

ഓർമകളുടെ കാവൽക്കാരി

3 Comments

  1. നിശാഗന്ധി on February 4, 2024 5:27 PM

    എന്തോരം ജീവിതങ്ങളാണ് നമുക്ക്‌ ചുറ്റും

    Reply
  2. Joyce Varghese on February 1, 2024 8:27 AM

    എന്നത്തേയും പോലെ മനോഹരം.
    സൗദത്തയും മോൻ താഹിറും… മനസ്സിൽ കയറിക്കൂടി, എഴുത്തിന്റെ മികവ് .👌
    😍😍😍😍😍

    Reply
  3. Sabira latheefi on January 31, 2024 3:15 PM

    മുമ്പ് വായിച്ചിരുന്നു. ഉമൈബനു ചർച്ചക്ക് വെച്ചപ്പോളും ഇയാളെ ഓർത്തു. 😍😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.