Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബംഗാളിയുടെ ഹസീനയും കാക്കാന്റെ ചട്ടുകവും
നര്‍മം

ബംഗാളിയുടെ ഹസീനയും കാക്കാന്റെ ചട്ടുകവും

By Hussain MKJanuary 30, 2024Updated:February 4, 20246 Comments3 Mins Read249 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോകുന്ന സമയത്ത് കടയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് നമ്മുടെ പുന്നാര കാക്കയാണ്.

 

ഒരു ദിവസം സാധനങ്ങൾ വാങ്ങാൻ വന്ന ബംഗാളികളുടെ റൂം മാലിക്കുമായി കാക്ക ഉടക്കിയിരുന്നു.

 

അന്ന്, സാധനങ്ങൾ വാങ്ങാതെ തെറ്റിപ്പോയ ബംഗാളിയെ ഉടൻ തിരിച്ചുവിളിക്കണമെന്നും കച്ചവടത്തിന് കോട്ടം തട്ടാതെ കാര്യങ്ങൾ രമ്യമായി പരിഹരിക്കണമെന്നും കാക്ക അതിയായി ആഗ്രഹിച്ചിരുന്നു.

 

അതിനായി ഒരവസരം കാത്തിരിക്കുകയായിരുന്നു കാക്ക. അപ്പോഴുണ്ട് നമ്മുടെ റൂം മാലിക് പാഞ്ഞു വരുന്നു.

“ജാദാ പ്രോബ്ളം…. ജ്യാദാ പ്രോബ്ളം” എന്ന് പറഞ്ഞു കൊണ്ട്.

 

കേട്ടപാതി കേൾക്കാത്ത പാതി കാക്ക പുറത്തേക്ക് പാഞ്ഞു.

 

ജാഥയിലെന്തോ പ്രശ്നമുണ്ടെന്നു് കാക്ക തെറ്റിദ്ധരിച്ചിരിക്കുകയാ.

 

കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞതിന് ശേഷം കാക്ക എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു..

 

ബംഗാളി പറഞ്ഞു വന്നത് ബംഗാളികളുടെ കോട്ടേഴ്സിൽ എന്തൊക്കെയോ പ്രശ്നം നടക്കുന്നു എന്നാണ്.

 

ഇവരുടെ കൂടെ താമസിക്കുന്ന ബംഗാളികളൊരുത്തന്റെ മലയാളിയായ മേസ്തിരി വെള്ളമടിച്ച് വന്ന് “ബഹുത് മ്യാരക” ചെയ്തു എന്ന് റൂം മാലിക് ബംഗാളി വിശദീകരിക്കുന്നു.

 

ഞാനിത് കാക്കയോട് പറയേണ്ട താമസം, ഒരൊറ്റ പാച്ചിലായിരുന്നു ബംഗാളിയേം കൂട്ടി ഞമ്മളെ കാക്ക.

 

ഞാനാകെ ബേജാറായി.കാരണം ഞാൻ പറഞ്ഞതെന്താണെന്ന് കാക്കാക്ക് മനസ്സിലായിട്ടുണ്ടോ എന്ന് അറിയില്ല.

 

കാക്ക അവിടെ പോയി ബംഗാളികളേയാണോ തല്ലുക, അതോ പ്രശ്നക്കാരൻ മേസ്തിരിയേയോ എന്ന കാര്യത്തിൽ എനിക്ക് ആകെ ആശങ്കയായി.

 

കാക്കയാണെങ്കിലോ റൂം മാലിക്കിനെ കയ്യിലെടുക്കാനുള്ള ഒരവസരം കാത്തിരിക്കുകയല്ലെ.

 

അങ്ങിനെ കാക്ക അവിടെ എത്തിയപ്പോഴുണ്ട് മേസ്തിരി ബംഗാളികളെയൊക്കെ വിരട്ടുന്നു.

 

“ഇന്താടാ ഇബ്ടെ പിത്തന”?.

 

കാക്കാന്റെ ചോദ്യം കേട്ട് ആരോഗ്യ ദൃഡഗാത്രനായ മേസ്തിരി കാക്കാന്റെ നേരേ തിരിഞ്ഞു.

 

” ഇങ്ങളിതിലിടപെടണ്ട കിളവാ” എന്ന് മേസ്തീരി പറഞ്ഞത് കാക്കാക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

” ഇജ്ജെന്താടാ തെണ്ടീ പറഞ്ഞൂ” ന്നും പറഞ്ഞോണ്ട് കാക്ക മേസ്തിരിയുടെ കവിളിലൊരു തോണ്ടൽ..

 

കാക്ക പഴയ മർമ്മാണിയാ.. നാട്ടിലെ അൻപത് വയസ്സിൽ അധികമുള്ളവർ ഏറെ പേരും കളരിയഭ്യാസികളായിരിക്കും.

 

അതു കൊണ്ട് അവരോട് ഇടപെടുമ്പോൾ വളരെ ശ്രദ്ധിച്ച് തന്നെ ഇടപെടണം. ഇത് മേസ്തിരിക്കറിയില്ല.

 

കാക്കാന്റെ ആ ഒരൊറ്റ തോണ്ടലിൽ തന്നെ മേസ്തിരിയുടെ കഥ കഴിഞ്ഞു.

 

അസഹ്യമായ വേദനയാൽ മേസ്തിരി നിലത്തിരുന്നു പോയി. കോടിയ കവിളിൽ പിടിച്ച് മേസ്തിരി ദയനീയമായി കാക്കയെ നോക്കി.

 

ആ നോട്ടം കാക്കാനെ സങ്കടപ്പെടുത്തി.

 

കാക്ക മേസ്തിരിയുടെ താടിയെല്ലിലും പിരടിയിലും പിടിച്ചൊന്നമർത്തി. എന്നിട്ട് ഒന്ന് തിരിച്ചു..

 

അതോടെ മേസ്തിരിയുടെ കവിൾ പഴയ പോലെയായി.

പിന്നെ മേസ്തിരി അവിടെ നിന്നില്ല ഓടടാ ഓട്ടം.

 

കാക്കാന്റെ ഈ കലാ പരിപാടികളൊക്കെ കണ്ട് അന്തം വിട്ട് നിൽക്കുകയാണ് ബംഗാളികൾ.

കാക്കായോട് വല്ലാത്ത ആദരവും ബഹുമാനവും അതിലുപരി ഭയവും ബംഗാളികൾക്കുണ്ടായി.

 

കാക്ക, നാട്ടിലെ ഭയങ്കര ദാദാഗിരിയാണെന്ന് ബംഗാളികൾ മനസ്സിലാക്കി.

 

അന്ന് വൈകീട്ട് കാക്ക കടയിലുള്ള നേരത്താണ് ഒരു ബംഗാളി ബീഡി വാങ്ങാനായ് വന്നത്.

 

ബംഗാളികളുടെ ബീഡിക്ക് ഹസീന, ലൈല എന്നൊക്കെയാണ് പേര്.

 

കാക്കാക്ക് ഹിന്ദി വശമില്ലാത്തതിനാൽ മന്ദി (മലയാളം + ഹിന്ദി)യാണ് ബംഗാളികളോട് പറയാറ്.

 

ബംഗാളി വന്ന് “ഹസീന ചട്ടകാ” എന്ന് കാക്കാനോ ട് പറയുകയുണ്ടായി.

 

കാക്ക മനസ്സിലാക്കിയത് ടിയാന്റെ ഭാര്യ ഹസീനക്ക് ചട്ടുകം വേണമെന്നാണ്.

 

കടയുടെ മൂലക്ക് വച്ചിരിക്കുന്ന അലൂമിനിയം പാത്രങ്ങൾക്കിടയിൽ കാക്കാന്റെ കണ്ണുകൾ പരതി.

അവിടെയാണോ ചട്ടുകം ഇരിക്കുന്നത് എന്നറിയാനായിരുന്നു ആ നോട്ടം.

 

ചട്ടകാ ഹസീന എന്ന് പറഞ്ഞാൽ നാല് ഹസീന എന്നാണ്.

 

നാല് പായ്ക്കറ്റ് ഹസീന ചോദിച്ചിട്ട് വടിയും കുന്തങ്ങളും ഒക്കെ ഇരിക്കുന്ന മൂലയിലേക്ക് കാക്ക പോയത്, നോമ്പ് കാലത്ത് പരസ്യമായി ബീഡി ചോദിച്ച എന്നെ തല്ലാനാണ് എന്ന് ബംഗാളിയും കരുതിപ്പോയി.

 

മൂലയിൽ നിന്ന് ചട്ടുകവും കയ്യിലെടുത്ത് വരുന്ന കാക്കാനെ കണ്ട് ബംഗാളി ആകെ പതറി.

 

കാക്ക ബംഗാളിയുടെ അടുത്തെത്തുന്നതിന് മുമ്പേ ബംഗാളി മെല്ലെ പുറത്തേക്കിറങ്ങി.

 

പിന്നെ ഒരൊറ്റ പാച്ചിലായിരുന്നു.

നാഷണൽ ഹൈവേയുടെ ഓരത്തുകൂടെ ബംഗാളിയുണ്ട് ഒരു പാച്ചിൽ പാഞ്ഞിട്ട്…കാര്യം മനസ്സിലാകാതെ ഞമ്മളെ പുന്നാര കാക്കയും?.

 

ഹുസൈൻ എം കെ

 

Post Views: 40
1
Hussain MK

6 Comments

  1. Shreeja R on February 2, 2024 12:21 PM

    പാവം ബംഗാളി 🤓

    Reply
    • Hussain Mk on February 2, 2024 5:23 PM

      എന്താല്ലെ?

      Reply
  2. Joyce Varghese on February 1, 2024 8:12 AM

    കാക്ക ബംഗാളി പഠിക്കുന്നതാണ് കച്ചോടത്തിനു നല്ലത്.😂
    രസകരം. 👌👏

    Reply
    • Hussain Mk on February 1, 2024 7:46 PM

      കാക്ക ബംഗാളി പഠിച്ചു വരുമ്പോഴേക്കും എന്റെ കട പൂട്ടും

      Reply
  3. Joyce Varghese on February 1, 2024 7:29 AM

    👌👏

    Reply
    • Hussain Mk on February 2, 2024 5:21 PM

      ❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.