Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന പരീക്ഷകൾ….
കുട്ടികൾ ജീവിതം പാരന്റിങ് മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ്

കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന പരീക്ഷകൾ….

By Aswathy Joy ArakkalJanuary 30, 2024Updated:February 4, 20247 Comments4 Mins Read203 Views
Bookmark Now
Please login to bookmark Close

No account yet? Register

“മമ്മിയും പപ്പയും ക്ഷമിക്കണം. എനിക്ക് ജെ.ഇ.ഇ പാസാകാൻ കഴിയില്ല. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുകയാണ്. ഞാനൊരു പരാജയപ്പെട്ട വ്യക്തിയാണ്. ഏറ്റവും മോശം മകളും. എന്റെ മുന്നിൽ മറ്റ് വഴികളില്ല.​”

IMG_20240130_082040എൻട്രൻസ് പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ  കോട്ടയിൽ ആത്മഹത്യ ചെയ്ത നിഹാരിക സിങ്ങ് എന്ന പതിനെട്ടു വയസുകാരിയുടെ സൂയിസൈഡ് നോട്ടിലെ വരികളാണിത്. ജോയിന്റ് എൻട്രൻസ് എക്സാമിന് പ്രീപെയർ ചെയ്തു കൊണ്ടിരിക്കെ എക്സാമിൽ വിജയിക്കാൻ സാധിക്കുമോ എന്ന പേടികൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പറയുന്നത്. ഇത്രയും ഹൃദയഭേദകമായ ഒരു കുറിപ്പെഴുതി വച്ചിട്ട് ആത്മഹത്യ ചെയ്യണമെങ്കിൽ എത്രത്തോളം മാനസിക സമ്മർദ്ദം ആ കുട്ടി അനുഭവിച്ചിരിക്കണം. കോട്ടയിൽ ഇത് പുതിയ സംഭവമല്ല… ഈ ജനുവരിയിലെ രണ്ടാമത്തെ ആത്മഹത്യ ആണിത്. കഴിഞ്ഞ വർഷം 23 കുട്ടികളാണ് ഇതേ കാരണത്താൽ അവിടെ ആത്മഹത്യ ചെയ്തത്.

ഓർമ വരുന്നതൊരു സഹപാഠിയെയാണ്. പരീക്ഷകൾ… എന്തിന് ഒരു ക്ലാസ്സ്‌ ടെസ്റ്റ്‌ വരുമ്പോൾ പോലും പേടിയായിരുന്നു അവന്. പരീക്ഷകൾ വരുമ്പോൾ പേടിച്ചിരുന്ന, ഓരോ പരീക്ഷക്ക് ശേഷവും വീട്ടിലേക്ക് പോകുന്നതിന് മുൻപ് ചോദ്യപേപ്പറിലെ ഉത്തരങ്ങൾ കാണാതെ പഠിച്ചിരുന്ന(ഏതെങ്കിലും ഉത്തരം തെറ്റിയാൽ വീട്ടിൽ ചെന്നാൽ അടി കിട്ടും ), എന്റെ അമ്മ ഫോൺ വിളിച്ചു ചോദിച്ചാൽ നിനക്ക് എക്സാം ബുദ്ധിമുട്ട് ആയിരുന്നു എന്നു പറയണം, എന്നേക്കാൾ മാർക്ക്‌ കുറവാണ് നിനക്കെന്ന് പറയണം, നീ അധികം നേരം പഠിക്കാറില്ല എന്ന് പറയാൻ നിന്റെ അമ്മയോട് പറയണം എന്നൊക്കെ പറഞ്ഞു എന്നെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്ന ഒരു പാവമായിരുന്നു അവൻ. ആരുമായും കൂട്ട് കൂടാനോ, കളിക്കാനോ ഒന്നും അവന്റെ അമ്മ അവനെ സമ്മതിച്ചിരുന്നില്ല. തൊട്ടടുത്ത വീട്ടിലെ കുട്ടി ഒരല്പനേരം കൂടുതൽ പഠിച്ചാൽ പോലും അവനെ അവന്റെ അമ്മ തല്ലുമായിരുന്നു. അസഭ്യം പറയുമായിരുന്നു. കുറയുന്ന ഓരോ മാർക്കിനും അവനെ പരിഹസിക്കുകയും, താഴ്ത്തിക്കെട്ടുകയും ചെയ്യുമായിരുന്നു. എന്തിന് അൻപതിൽ അവൻ നാൽപത്തിയൊൻപത് മാർക്ക്‌ വാങ്ങിയാൽ വേറെ ആർക്കെങ്കിലും നാൽപത്തിയൊൻപതര മാർക്ക്‌ ഉണ്ടെങ്കിൽ അവർ സഹിക്കില്ലായിരുന്നു. അവന്റെ കൈകളിലും കാലുകളിലും അടിയുടെ പാടില്ലാതെ ഒരിക്കലും ഞാനവനെ കണ്ടിട്ടില്ല. ആരെങ്കിലും ആ കുഞ്ഞിനെ ഇങ്ങനെ ഉപദ്രവിക്കല്ലേ എന്നു പറഞ്ഞാൽ “സ്വന്തം കുഞ്ഞുങ്ങൾ പഠിക്കാതെ ആയാലേ നിങ്ങൾക്ക് വിഷമം അറിയൂ ” എന്നു പറഞ്ഞവർ മറ്റുള്ളവരുടെ വായടപ്പിക്കും.. ഒരിക്കലും അവൻ ചിരിച്ചു ഞാൻ കണ്ടിട്ടില്ല. എന്തായാലും ഒരുപാടുകാലം ആ നരക ജീവിതം ജീവിക്കാൻ അനുവദിക്കാതെ ചെറുപ്രായത്തിൽ തന്നെ അവൻ ഹൃദ്രോഗം വന്നു മരണപ്പെട്ടു. ഇന്നവന്റെ അമ്മ ജീവിക്കുന്നത് കുറ്റബോധം പേറിയാണ്. എന്നെ എപ്പോൾ കണ്ടാലും കരഞ്ഞു കൊണ്ടു പറയും “നിങ്ങള് ഒരു പ്രായാമായിരുന്നില്ലേ മോളേ… ഇപ്പോൾ അവനുണ്ടെങ്കിൽ കല്യാണം കഴിഞ്ഞേനെ. കുഞ്ഞുങ്ങൾ ആയേനെ. അതിനൊന്നും സമ്മതിക്കാതെ അവനെ ഞാൻ വിഷമിപ്പിച്ചു ഇല്ലാതാക്കി “എന്ന്… എല്ലാം ചെയ്തത് അവനെ പഠിപ്പിച്ചൊരു ഉയർന്ന നിലയിൽ ആക്കാൻ വേണ്ടി ആയിരുന്നു. പക്ഷെ… എന്നു പറഞ്ഞവർ നിർത്തും.

ഇതുപോലെ ആത്മഹത്യ ചെയ്യുന്ന ഓരോ കുഞ്ഞുങ്ങൾക്കും എന്റെ മനസ്സിൽ അവന്റെ മുഖമാണ്. എനിക്ക് പേടിയാണ് അച്ചു… അമ്മ എന്നെ തല്ലും അച്ചു… നീ പഠിക്കാറില്ല എന്ന് പറയണേ അച്ചു… നിനക്ക് എന്നേക്കാൾ മാർക്ക്‌ കുറവാണന്നേ പറയാവുള്ളൂ അച്ചൂ… ” എന്നൊക്കെ പറഞ്ഞു എന്നിൽ നിന്നും ഒരുപാട് സത്യങ്ങൾ വാങ്ങിയെടുത്തിട്ടുള്ള എന്റെ ബാല്യകാല സുഹൃത്തിന്റെ പേടി നിറഞ്ഞ മുഖം.

പലരും പറയുന്നത് കേട്ടിട്ടുണ്ട് കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ കഷ്ടപ്പാട് മനസ്സിലാക്കുന്നില്ല എന്ന്. അതിലും വാസ്തവം ഉണ്ട്‌. പക്ഷെ തിരിച്ചു ചിന്തിച്ചാൽ കുഞ്ഞുങ്ങളെ നമ്മൾ എത്ര മനസ്സിലാക്കുന്നുണ്ട്? കുഞ്ഞുങ്ങളുടെ നല്ല ഭാവിക്ക് എന്നും പറഞ്ഞു അവരുടെ കഴിവിന് മുകളിൽ നമ്മൾ വലിയ പ്രതീക്ഷകൾ വക്കുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പ്രതിസന്ധിയിലാകുന്ന കുഞ്ഞുങ്ങളുണ്ട്. മറ്റുള്ള കുഞ്ഞുങ്ങളുടെ മാർക്ക്‌ വച്ച് മാതാപിതാക്കളും അധ്യാപകരും താരദമ്യപ്പെടുത്തുമ്പോഴും പരിഹസിക്കുമ്പോഴും ചവിട്ടിതാഴ്ത്തുമ്പോഴും പലരും ചിന്തിക്കാറില്ല വേദനിക്കുന്ന, അപമാനം മൂലം കുത്തിനോവിക്കപ്പെടുന്ന ഒരു മനസ്സ് അവർക്കും ഉണ്ടെന്ന്…

എന്റെ ഒൻപത് വയസ്സുകാരനായ മകൻ പഠിക്കുന്നതൊരു ഗവണ്മെന്റ് സ്കൂളിലാണ്. എല്ലാവരും എന്നെയും ഭർത്താവിനെയും പരിഹസിക്കാറുണ്ട്. “നിങ്ങൾ പിശുക്കുകയാണ്. ഒറ്റക്കുഞ്ഞല്ലേ ഉളളൂ. അവനെ നല്ല സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു കൂടെ…”എന്നൊക്കെ ചോദിച്ചുകൊണ്ട്. മിക്കവരുടെയും വിചാരം ഞങ്ങൾ ഫീസിന്റെ തുക ലാഭിക്കാൻ ആണ് മോനെ ഗവണ്മെന്റ് സ്കൂളിൽ പഠിപ്പിക്കുന്നത് എന്നാണ്. സത്യം എന്താണെന്ന് വച്ചാൽ, മോന് നാലു വയസ്സായ സമയത്ത് വലിയ തുകയൊക്കെ കെട്ടി വച്ച് ഞങ്ങൾ അവനെ പേരുകേട്ട ഒരു സ്കൂളിൽ ചേർത്തിരുന്നു. പക്ഷെ അവിടത്തെ അന്തരീക്ഷം ഞങ്ങൾക്കത്ര പിടിച്ചില്ല. എല്ലായ്പ്പോഴും പരീക്ഷകൾ, പേരെന്റ്സ് മീറ്റിംഗ്, മാർക്ക്‌ കുറവുള്ള കുഞ്ഞുങ്ങളെ എല്ലാവരുടെയും മുന്നിൽ വച്ച് പരിഹസിക്കൽ… ഇതൊക്കെ തുടർക്കഥ ആയപ്പോൾ മോന് സ്കൂളിൽ പോകാൻ തന്നെ മടിയായി. ഒരിക്കൽ സ്കൂളിൽ നിന്നും വന്ന കുഞ്ഞിന്റെ കൈയ്യിൽ വടികൊണ്ട് അടിച്ച നാലുപാടുകൾ കണ്ടു. അന്വേഷിക്കാൻ ചെന്ന എന്നോട് അവർ വളരെ മോശമായി പെരുമാറി. “ബുദ്ധിക്ക് തകരാറുള്ള കുഞ്ഞാണ് നിങ്ങളുടെ മകൻ എന്നും ഏതെങ്കിലും സ്പെഷ്യൽ സ്കൂളിൽ ചേർക്കാനും ” അവരെന്നോട് ആക്രോശിച്ചു. ഭർത്താവിനോട് പോലും ചോദിക്കാതെ ഞാൻ എന്റെ കുഞ്ഞിന്റെ ടി. സി വാങ്ങി അവിടെ നിന്നും പോന്നു. കാരണം അവിടെ തുടർന്നാൽ എന്റെ കുഞ്ഞിന്റെ മനസികാരോഗ്യത്തെ അത് തെറ്റായി ബാധിക്കും എന്ന് എനിക്ക് ബോധ്യമായി. അധ്യാപകർക്ക് കുഞ്ഞുങ്ങളെ ശാസിക്കാനും തിരുത്താനുമൊക്കെ അധികാരമുണ്ട്. അത് പക്ഷെ അവരെ തകർത്തു കളഞ്ഞു കൊണ്ടാകരുത്.

പിന്നീടാണ് ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ ചേർത്തത്. ഒരിക്കലും ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല. പരസ്യമായ കുറ്റപ്പെടുത്തലോ, പരിഹസിക്കലോ, താരദമ്യപ്പെടുത്തിയുള്ള ചവിട്ടി ഇടലുകളോ ഇല്ല. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നമുക്ക് പേഴ്സണലായി പറഞ്ഞു തരും. ബുദ്ധിക്കുറവുണ്ട് എന്നു പറഞ്ഞു വേദനിപ്പിച്ചു വിട്ട മോനിന്ന് നന്നായി പഠിക്കുന്നുണ്ട്. പല ആക്ടിവിറ്റീസിലും സ്വന്തം ഇഷ്ടത്തിന് പങ്കെടുക്കുന്നു. അവൻ ഹാപ്പി ആയി പോകുന്നു. ഞങ്ങളുടെ ആവശ്യം അതായിരുന്നു. ഒപ്പം തിരുത്തേണ്ടിടത്ത് തിരുത്തുകയും ടീച്ചേർസ് ചെയ്യുന്നുണ്ട്.

അമിതമായി ഇതുപോലെ പലവിധത്തിലും ഉണ്ടാകുന്ന മാനസികസമ്മർദ്ദം മൂലം മാത്രം പഠിക്കാൻ സാധിക്കാതെ പോകുന്ന കുഞ്ഞുങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ നല്ല ഭാവിയാണ് ഞാൻ അടക്കമുള്ള എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് എന്നറിയാം. പക്ഷെ ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ സാധിക്കൂ എന്ന് കൂടി അവരെ വച്ച് വലിയ മനക്കോട്ടകൾ കെട്ടുന്നതിനിടക്ക് നമുക്ക് മറക്കാതിരിക്കാം. അവർക്കുമൊരു മനസ്സുണ്ട്. മാർക്കിനും സ്റ്റാറ്റസ്സിനും വേണ്ടി തമ്മിൽത്തല്ലുന്നതിനിടയിൽ അതും മറക്കാതിരിക്കാം…

ചിത്രത്തിന് കടപ്പാട് : Apihs. com

അശ്വതി ജോയ് അറയ്ക്കൽ

Post Views: 25
8
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

7 Comments

  1. Roshna Melwin on February 2, 2024 12:50 PM

    എന്നത്തേയും പോലെ വളരെ റെലവന്റായ കാലിക പ്രസക്തിയുള്ള ലേഖനം അശ്വതി🤗🤗
    ചില അധ്യാപകരുടെ ഭാഗത്തുനിന്നുള്ള പരിധിയില്ലാത്ത ഇൻസ്പിരേഷൻ വാക്കുകളും കുട്ടികളെ വല്ലാതെ പേടിപ്പെടുത്താറുണ്ട്. അധ്യാപകരുടെ പ്രതീക്ഷക്കൊന്ന് തനിക്ക് ഉയരാൻ സാധിക്കുമോ എന്ന ഉത്കണ്ഠയും അപകടകരമാണ്. മാതാപിതാക്കളും കുട്ടികളെ ഈ കാര്യത്തിലും പറഞ്ഞ് മനസ്സിലാക്കേണ്ടതാണ് അവർക്ക് പറ്റുന്നത് മതിയെന്ന്.

    Reply
  2. Jamshi on February 1, 2024 10:34 PM

    ശെരിക്കും ഇതൊരു ചർച്ച ചെയ്യേണ്ടുന്ന വിഷയമാണ്… ഒരുപാട് മക്കൾ വിദ്യാഭ്യാസ ത്തിന്റെ പേരും പറഞ്ഞു ആത്മഹത്യ ചെയ്യുന്നുണ്ട് 🥺🥺🥺

    Reply
  3. Neethu VR on February 1, 2024 6:09 PM

    💯💯

    Reply
    • Rathi Ramesh on February 1, 2024 7:58 PM

      കാലിക പ്രസക്തിയുള്ള വിഷയം ഭംഗിയായി പറഞ്ഞു dear 👌 👌

      Reply
  4. Joyce Varghese on February 1, 2024 7:28 AM

    കാലിക പ്രസക്തിയുള്ള വിഷയം.
    നന്നായി എഴുതി.

    Reply
  5. lekha on January 31, 2024 4:03 PM

    തികച്ചും സാമൂഹ്യപ്രസക്തമായ വിഷയം. കുട്ടികളെ പഠിക്കാനും ഉയർന്ന ജോലി വാങ്ങാനുമായി മത്സരിപ്പിക്കുന്ന ഒരുകൂട്ടം parents. നഷ്ടമാകുന്നതോ കുഞ്ഞുങ്ങളുടെ നല്ല ബാല്യവും സ്വപ്നങ്ങളും.

    Reply
    • Aswathy Joy Arakkal on February 1, 2024 6:20 AM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.