Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അസർമുല്ല മണമുള്ള ഓർമ്മകൾ
ഓർമ്മകൾ കഥ ജീവിതം ബന്ധങ്ങൾ

അസർമുല്ല മണമുള്ള ഓർമ്മകൾ

By Seena NavazFebruary 9, 2024Updated:February 19, 202412 Comments2 Mins Read136 Views
Bookmark Now
Please login to bookmark Close

No account yet? Register

കാറ് വീട്ടിലേയ്ക്കുള്ള ഇടവഴി തിരിഞ്ഞപ്പോഴാണ് ഉമ്മയുടെ വാക്കുകളോർത്തത്

” നീ വരുമ്പോ ആ സാഹീടെ ഉപ്പയെ കേറ്യൊന്നു കാണണം ട്ടാ… അസറിന് പള്ളീപ്പോയതാ.. ഏതോ ബൈക്കുകാരന് ഇടിച്ചിട്ട് നിർത്താണ്ടെ പോയി ”

“വ്വോ… ”

” ആന്ന്… ഓർമ്മക്കുറവുള്ള മൻശനാ, അയിന്റെ കൂടെ രണ്ടും കാലും പൊട്ടി പ്ലാസ്റ്ററിലാ..”

“ശരി… മ്മാ”

ഇവിടെ അടുത്തുതന്നെയാണ് സാഹിദേടെ വീട്. പത്താംതരംവരെ ഒരുമിച്ചാണ് പഠിച്ചത്. ഓൾടെ ഉപ്പ തഹസീൽദാറായി പെൻഷൻ പറ്റിയ ആളാണ്. കള്ളത്തരോം കാപട്യോം ഒന്നുമില്ലാത്ത മനുഷ്യൻ. അതുകൊണ്ടെന്നെ വലുതായിട്ടൊന്നും സമ്പാദിച്ചിട്ടില്ല.

എന്നെയും മക്കളെയും കണ്ട് സാഹിക്ക് വല്യ സന്തോഷായി.

“ഉപ്പാ… ഇത് ന്റെ കൂട്ടാരത്തിയാ.. ഉപ്പയെ കാണാൻ വെന്നതാ”
ഉപ്പ വെളുക്കെച്ചിരിച്ചു.

മെല്ലിച്ച ശരീരത്തിൽ ജരാനരകൾ ബാധിച്ചിട്ടുണ്ട്. തൂങ്ങിയ കൺപോളകളിൽ വാർദ്ധക്യം കൂടുകൂട്ടിയിരിക്കുന്നു.
സ്കൂളിൽ പഠിക്കുന്നകാലത്ത് കണ്ടിരുന്ന വെളുത്തു സുന്ദരനായ ഓൾടെ ഉപ്പായെ ഞാനോർത്തു.

“മോൾടെ.. വീടെവെടെയാ”

“പൂവണത്തും കൊടി ” ഞാൻ മറുപടി പറഞ്ഞു.

“ഉപ്പായ്ക്കറീലേ.. ഉപ്പാടെ കൂട്ടാരന്റെ മോളാ… ബാവമാഷ്ടെ”.

“ആണോ… ആരാ ബാബുമാഷ്”
ഞാൻ നിസ്സഹായയായി.
എന്റെ മക്കൾ ചിരിക്കാൻ തുടങ്ങി.

“ഉപ്പായ്ക്ക് ഓർമ്മക്കൊറവാണ്, ബാബുവെല്ലാ ഉപ്പാ.. സലാഹുദ്ദീൻ ബാവമാഷ്.. പ്പാടെ കൂട്ടാരനാ”
ഉപ്പ പിന്നേം പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.

“പഴേ ഓർമ്മകളാണുപ്പാക്ക്. ഉമ്മായും ഞമ്മളൊന്നും ഉപ്പാൻ്റെ ഓർമ്മേലില്ലാ ”

” പൂവണത്തുംകൊടിയിലാണ് നൂഹുക്കണ്ണിന്റെ വീട്. ഓൻ നല്ലോണം പാട്ടുപാടും. ഡസ്കിൽ കൊട്ടിപ്പാടിയേനാ ഓനെ ആമിനുമ്മ ടീച്ചർ തല്ലിയെത്. ”

ഉപ്പ പറഞ്ഞോണ്ടേയിരുന്നു.

പിന്നേം ചിരിക്കാൻ തുടങ്ങിയ മക്കളെ ഞാൻ ശാസിച്ചുനിർത്തി.

മൂപ്പരുടെ കണ്ണിൽ കഥപറയാൻ വെമ്പിനിൽക്കുന്നൊരു കുട്ടീടെ കൗതുകം ഞാൻ കണ്ടു. സാഹി എന്നെ നോക്കി

“ഉപ്പ ചെൽപ്പോ കൊച്ചുകുട്ട്യേളെപ്പോലെയാ…”
ഓള് ജാള്യത മറയ്ക്കാൻ ശ്രമിച്ചപ്പോളെല്ലാം ഓളെ ഉപ്പാ കുട്ട്യോളെപ്പോലെ ചിരിച്ചു.

“ഞാൻ അമ്മദ്കുട്ടിയാജീൻ്റെ മോനാ… പള്ളിൻ്റെ വടക്കേലാ ഞമ്മളെ വീട് ”
കുട്ടിക്കാലത്തെ മധുരം കിനിയുന്ന ഓർമ്മയിൽ മുങ്ങീം പൊങ്ങീം ആ പഴയ തഹസീൽദാറ് ഒഴുകിക്കൊണ്ടിരുന്നു.

” നൂഹുക്കണ്ണ് അമ്പലച്ചിറയിൽ മുങ്ങാംകുഴിയിടും. ഞാനാ എണ്ണുന്നേ..
ഒരു ദിവസം ഒത്തിരിയെണ്ണിയിട്ടും ഓൻ കേറി ബന്നില്ല”

“അന്റെ വീടെവെടാ” പിന്നേം എന്നോട്.

“പൂവണത്തുംകൊടിയിലാ ഓന്റെ വീട്”
പരസ്പരബന്ധമില്ലാതെ മൂപ്പര് പറഞ്ഞോണ്ടിരുന്നു.
ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടും.

സംസാരിച്ചാേണ്ടിരിക്കേ സാഹീടെ വല്യത്ത ഉപ്പായെ കാണാൻവന്നു.

“ഇതാരാ ഉപ്പാ”
സാഹീടെ ചോദ്യം എന്നെ കേൾപ്പിക്കാനാണെന്ന് തോന്നി.

അവരുടെ മുഖത്തുനോക്കി ഉപ്പ സംശയമില്ലാതെ പറഞ്ഞു

” എന്റുമ്മ”
ഓൾടെ ഉപ്പാടെ കുട്ടിക്കാലത്ത് ഇതുപോലെയായിരിക്കും മൂപ്പരുടെ ഉമ്മ ഇരുന്നുട്ടാണ്ടാവുക.

ആ ഇത്ത ഇലയടയുണ്ടാക്കി കാെണ്ടുവന്നിരുന്നു ഉപ്പായ്ക്ക് അതവർ വാരിക്കൊടുത്തു.
എന്റെ കണ്ണു നിറഞ്ഞു, മനസ്സും.

” ഇത്ത വര്മ്പളെല്ലാം ഉപ്പ ഇലയട ചോയ്ക്കും.. പണ്ട് ഉപ്പാൻ്റെ ഉമ്മ ഇണ്ടാക്കിക്കൊടുത്തപോലെ’

ആ ഉപ്പ മകളിൽ സ്വന്തം ഉമ്മാനെക്കണ്ടു. ആ മക്കള് മോനെപ്പോലെ ഉപ്പാനെ പരിചരിച്ചു.
പുണ്യം ചെയ്ത ഉപ്പയും മക്കളും.

അവിടെനിന്നിറങ്ങുമ്പോൾ ഞാനെന്റെ ബാല്യത്തിലേയ്ക്കാെന്നു തിരിഞ്ഞു നോക്കി. അത്രയധികം ഓർമ്മകളൊന്നും മനസ്സിൽ തങ്ങിനിൽക്കുന്നില്ല. ആ ഓർമ്മകളൊക്കയും എവിടെയാവും ഉറങ്ങിക്കിടപ്പുണ്ടാവുക. വാർദ്ധക്യത്തിൽ കലങ്ങിപ്പോവുന്ന മനസ്സിൻ്റെയുള്ളിൽ അസർമുല്ലമണം പെയ്യിക്കാൻ മയങ്ങിക്കിടക്കുവായിരിക്കുമോ…!

#എന്റെ രചന
#വാർദ്ധക്യം

Post Views: 25
4
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

12 Comments

  1. Divya Sreekumar on March 18, 2024 5:08 PM

    Heart touching ❤️

    Reply
    • Seenanavaz on March 18, 2024 10:20 PM

      സ്നേഹം ❤️🥰

      Reply
  2. Sunandha Mahesh on February 9, 2024 11:00 PM

    വല്ലാത്തൊരു അവസ്ഥയാണത്.. ആര് എന്ത് എന്നറിയാതെ..

    ഭംഗിയായി എഴുതി സീനാ 👍😍

    Reply
    • Seena Navaz on February 10, 2024 11:01 AM

      സ്നേഹം നന്ദേച്ചി ❤️

      Reply
  3. Jasna on February 9, 2024 4:11 PM

    സീന…. 👌. സ്വന്തം മക്കളെ ഓർമയുടെ കയങ്ങളിൽ തിരയുന്ന വാർദ്ധക്യം ഇപ്പോൾ കൂടി വരുന്നു. മക്കളെ പലപ്പോഴും സഹോദരങ്ങളോ മാതാപിതാക്കളോ ആയാണ് അവർ കാണുന്നത്.

    Reply
    • Seena Navaz on February 9, 2024 4:38 PM

      അതെ…. ഓർമ്മകൾ മിന്നിമറയുന്ന വാർദ്ധക്യം.
      സ്നേഹം ജസ്ന

      Reply
    • Muneer on February 11, 2024 5:01 PM

      ഹൃദ്യം👌👌

      Reply
      • Seena Navaz on February 11, 2024 5:25 PM

        സ്നേഹം ❤️

        Reply
  4. sabira latheefi on February 9, 2024 11:34 AM

    ഓർമ്മ പോയെന്ന് ബാക്കിയുള്ളവർ നമ്മെ പറ്റി പറയുമ്പോ ആവും ഓർമകളുടെ ചുഴിയിൽ പെട്ടു കെട്ടു പൊട്ടിയ പട്ടം പോലെയാണ് നമ്മുടെ മനസ്.ചുറ്റുമുള്ളവർക്കത് തിരിച്ചറിയാൻ പറ്റുന്നില്ലെന്നു മാത്രം.

    Reply
    • Nafs nafs on February 9, 2024 4:05 PM

      മുറിയുന്ന ഓർമ്മകളിൽ വീർപ്പുമുട്ടുന്ന വാർദ്ധക്യം. അപ്പോളും ഓർമ്മപ്പുതപ്പിനുള്ളിൽത്തന്നെയായിരിക്കും അവർ. അസർമുല്ലയുടെ മണം. 👌👌👌

      Reply
      • Seena Navaz on February 9, 2024 4:42 PM

        അതെ സ്നേഹം പ്രിയപ്പെട്ടവളേ❤️🥰

        Reply
    • Seena Navaz on February 9, 2024 4:41 PM

      മറ്റുള്ളവർക്ക് അവർ ഓർമ്മ നഷ്ടപ്പെട്ടവരെങ്കിലും മധുരാതരമായ ഓർമ്മകളിലാണ് അവർ ജീവിക്കുന്നതെന്ന് ചുറ്റുമുള്ളവരറിയാതെ പോകുന്നു…. സ്നേഹം സാബി❤️🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.