Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണപത്രം
കഥ കുട്ടികൾ പാരന്റിങ് സ്‌കൂൾ / കോളേജ്

മരണപത്രം

By sabira latheefiFebruary 10, 2024Updated:February 16, 202425 Comments3 Mins Read273 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒട്ടും വേദനിക്കരുത്. പക്ഷെ മരിക്കണം. മരിച്ചു കിടക്കുന്ന എന്നെ നോക്കിക്കരയണം അവര്. നെഞ്ചത്തടിച്ചു കരയണം. എന്നിട്ട് കരഞ്ഞു കരഞ്ഞു ഭ്രാന്ത് പിടിക്കണം. അതിനു ഞാൻ മരിക്കണം.

തൂങ്ങി മരിച്ചാലോ, അതിനു റൂമിൽ വാൾ ഫാനാണാല്ലോ ഉള്ളത്. അതൊരു സുഖമുണ്ടാവില്ല ഗൂഗിളിൽ തപ്പാം. എളുപ്പത്തിൽ വേദനിക്കാതെ എങ്ങനെ മരിക്കാം… ശോ ഇതിപ്പോ എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കും. ഏഴാം ക്ലാസ്സിലെത്തി എന്നിട്ടും ഇത് പോലും അറിയില്ല. എന്റെ മണ്ടക്ക് ഞാൻ തന്നെ ഒന്ന് കൊടുത്തു.
ഇനി എന്താക്കും, തലയിൽ ഒരു ബൾബ് കത്തി, ഗൂഗിൾ ട്രാൻസ്ലേഷൻ.കിട്ടി മോനെ.. കിട്ടി ഞാൻ അർമാദം കൊണ്ടു ചാടി. “How to die without pain” ഓഹ് എന്നാ ഇനി തപ്പി നോക്കാം.
സയനൈഡ് ഒരു ഓപ്ഷൻ ആണ്, കാര്യമില്ല കിട്ടാൻ ഒരു മാർഗവും ഇല്ല. സർജിക്കൽ ബ്ലേഡ് അതെന്താണാവോ സാധനം. സ്ലീപ്പിങ് പിൽസ് ഒന്നിച്ചു വിഴുങ്ങുക. നല്ല ഐഡിയ ആണ്. പക്ഷെ സാധനം കിട്ടില്ല, ശീട്ടില്ലാണ്ട് ആരും തരില്ല. എന്തായാലും മരിക്കണം ആ കാര്യത്തിൽ നിന്ന് പിന്നോട്ടില്ല. ഇനി കുറച്ചു വേദനിച്ചാലും തരക്കേടില്ല മരിക്കണം. എന്റെ കുഞ്ഞിതല ചൂട് പിടിച്ചു.
മരിക്കും മുമ്പ് നല്ല കിടുക്കാച്ചി കത്തെഴുതി വെക്കണം. പേപ്പറെടുത്തു എഴുതാനിരുന്നു. എന്തെഴുതും? എങ്ങനെ തുടങ്ങണം? ആരുടെ യൊക്കെ പേര് കൊടുക്കണം..? എഴുതും മുമ്പ് ലിസ്റ്റിടാം. വാട്ട്‌ ആൻ ഐഡിയ സർജി… ഞാൻ എന്നെ തോളിൽ തട്ടി അഭിനന്ദിച്ചു.
ആദ്യം അമ്മ തന്നെയാവട്ടെ, അമ്മയാണ് പോലും അമ്മ. എപ്പോളും ആ ആയുഷിന്റെ മാർക്ക് നോക്കി എന്നെ കൊച്ചാക്കലാണ് പരിപാടി. ഓൻ എവിടെ കിടക്കുന്നു ഞാനെവിടെ കിടക്കുന്നു, ഓന്റെമ്മ ഡോക്ടറാ, എന്റമ്മയോ പത്താം ക്ലാസ്സ്‌ മൂന്നു വട്ടം എഴുതീട്ടു പാസായിട്ടില്ല എന്നഛൻ പറയുന്ന കേൾക്കാം. എന്നിട്ട് എന്നെ പഠിപ്പിക്കാൻ വരും. അമ്മേനെ മൂന്ന് വട്ടം ഞാനും പാഠം പഠിപ്പിക്കും അല്ല പിന്നെ!
കണക്കു മാഷ് ന്റമ്മോ.. പേര് ഓർക്കുമ്പോ തന്നെ പേടിയാ. പലിശയും കൂട്ടു പലിശയും കൂട്ടി മടുത്തു. ഓരോ കണക്ക് ഉണ്ടാക്കി പാവങ്ങളെ കൈയിൽ നിന്നു പൈസ എങ്ങനെ തട്ടിപ്പറിക്കാൻ എന്ന് പഠിപ്പിച്ചു തരുവാ. ഞങ്ങളെ ക്ലാസ്സിലെ ജോയലിന്റെ വീട് അങ്ങനല്ലേ ജപ്തി ചെയ്തത്.എനിക്കിതൊന്നും പഠിക്കണ്ട .

മലയാളം ടീച്ചർ എന്തിനും ഏതിനും ഇമ്പോസിഷൻ, സംസാരിച്ചാൽ, ന്യൂസ്‌ എഴുതിയില്ലേൽ, പദ്യം പഠിച്ചില്ലേൽ എല്ലാറ്റിനും ഇമ്പോസിഷൻ. വലിയൊരു പാഠമെടുത്തു അത് നാളെ വരുമ്പോൾ അഞ്ചു തവണ എഴുതി വരണം. കേൾക്കുമ്പോ എന്താ സുഖം. 25പേജ് ഒക്കെ ഉണ്ടാവുമെന്ന് എഴുതുന്നവർക്കല്ലേ അറിയൂ..

ഹിന്ദി ടീച്ചർ, ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ഹേ എന്നല്ലാണ്ട് ഒരു വരി നിക്കറീല, എക്സാം എഴുതാൻ പോയാൽ “ക” ഇടേണ്ടിടത്തു “സെ” ഇട്ടു മേം “ഇടേണ്ടിടത്തു “നെ”ഇട്ടു, എന്നൊക്കെ പറഞ്ഞു എന്തോരം കളിയാക്കലാണ്, അതും പോരാഞ്ഞു ഹേ, ഹൈ, ഹോ “അങ്ങനെ എന്തെല്ലാം വണ്ടിം വലിയും.. ഇതൊക്കെ എന്റെ തലയിൽ കയറൂല. ഹിന്ദി പഠിപ്പിച്ചു തരാൻ അച്ഛനും അമ്മക്കും ഒരു ചുക്കും അറിയത്തുമില്ല എന്നാ അടിക്കൊരു കുറവുമില്ല…
നാളെയാണ് പി. ടി. എ മീറ്റിംഗ് ഇവരൊക്കെ കാത്തുനിൽപ്പാവും അമ്മയെ കാണാൻ, എന്റെ കുറ്റം പറയാൻ.അവിടുന്ന് കിട്ടിയതെല്ലാം അച്ഛനെ അറീക്കുന്നൊരു രംഗമുണ്ട്. അച്ഛൻ കെട്ടിയിട്ട് തല്ലുന്ന ദിവസം. ഓർക്കാൻ പോലുമാവാതെ ഞാൻ കണ്ണടച്ചു. തുടയിലും പുറത്തും മിന്നൽ പിണർ പോലെ പതിക്കുന്ന ചൂരൽ. ഒന്നിന്റെ വേദനയിൽ പിടയുമ്പോളേക്കും അടുത്തത് കിട്ടും.നോവ് ദേഹമാസകലം പടരും. ഇനി എന്നെ നോവിക്കാൻ നിങ്ങൾക്ക് പറ്റില്ലാലോ.. ഞാൻ ക്രൂരമായി ചിരിച്ചു. ചിരിച്ചു ചിരിച്ചു ചുമച്ചു..
അതിന്റെടയിൽ ഒരാളെ പറയാൻ വിട്ടു എന്റെ ചേച്ചി. അവളൊറ്റ ഒരുത്തിയാ അച്ഛന്റെ കൈയിൽ നിന്നെനിക്ക് ഇക്കണ്ട തല്ലു മുഴുവൻ വാങ്ങിത്തരുന്നത്. ഒന്നുല്ലേലും ഓളെ ഒറ്റ അനിയനല്ലേ ഞാൻ. മരിക്കും മുമ്പ് അച്ഛന്റെ ആ ചൂരൽ പൊട്ടിക്കണം. അല്ലേൽ വേണ്ട. അത് കാണുമ്പോ ഒക്കെ അച്ഛനെന്നെ ഓർക്കണം, എന്നിട്ട് കരയണം. അതാലോചിച്ചു ഞാനുറക്കെ പൊട്ടിച്ചിരിച്ചു
എഴുതി തുടങ്ങി പ്രിയപ്പെട്ട അമ്മക്ക്, ഓഹ് അത്ര പ്രിയം ഒന്നുമില്ല വെറും അമ്മ മതി.

അമ്മക്ക്,

ഞാൻ പോവാണ്, എക്സാമും പഠിത്തവും ഒന്നുമില്ലാത്ത ലോകത്തേക്ക്, അടികൊണ്ടു എനിക്കു മതിയായി.എല്ലാവർക്കും തല്ലാനും കളിയാക്കാനും ഇനി ഞാനില്ല. അമ്മ അച്ഛനോട് ആ ചൂരൽ എന്റെ ഓർമക്കായി സൂക്ഷിക്കാൻ പറയണം. ഞാൻ പോയാൽ ചേച്ചി ഇനി ആരെ തല്ലു കൊള്ളിക്കും. ഇനിയും വേദനിക്കാൻ വയ്യമ്മേ..
ടീച്ചേഴ്സിന്റെ മുന്നിൽ തല കുമ്പിട്ടു നിൽക്കുന്ന എനിക്കും ഒരു മനസുണ്ടെന്നു നിങ്ങളാരും ഓർത്തില്ല. പഠിക്കാൻ കഴിവില്ലാത്ത എന്നെ പോലെത്തെ മണ്ടന്മാർ മരിക്കുന്നതാണ് നല്ലത്. എന്നെ മരണത്തിലേക്ക് നയിച്ച ആളുകളുടെ ലിസ്റ്റ് ഈ കത്തിന്റെ കൂടെ വെക്കുന്നു.

ഒന്നുടെ വായിച്ചു നോക്കി, കുഴപ്പമില്ല ഡെത്ത് നോട്ട് എഴുതാൻ സഹായിച്ച ഗൂഗിൾ അമ്മച്ചിക്കൊരു ഫ്ലയിങ് കിസ്സ് കൊടുക്കുമ്പോ എന്റെ കൈയിൽ നിന്നും കത്തു ആരോ തട്ടി പറിച്ചെടുത്തു. നോക്കിയപ്പോ അമ്മ. എന്റെ വയറു കാളി, ഭിത്തിയിലിരിക്കുന്ന ചൂരലിലേക്ക് എന്റെ നോട്ടമെത്തി. ഇപ്പൊ അടി വീഴും. ഞാൻ തല കുനിച്ചു കൈ നീട്ടി നിന്നു. പതിവിന് വിപരീതമായി അമ്മയെന്നെ കെട്ടിപിടിച്ചു കരഞ്ഞു. അര മണിക്കൂറിനകം അച്ഛനുമെത്തി. അച്ഛനെന്റെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു, തൊഴുകൈയുമായി എന്റെ കാലിലേക്ക് വീണു. എന്ത് ചെയ്യണമറിയാതെ ഞാൻ വിറച്ചു.
അച്ഛൻ ചൂരലെടുത്തു രണ്ട് കഷ്ണമാക്കി പുറത്തേക്കെറിഞ്ഞു.

“ക്ഷമിക്കട മക്കളെ “എന്ന് പറഞ്ഞു എന്നെയും ചേച്ചിയെയും കെട്ടി പിടിച്ചു കരഞ്ഞു. ഞാനും കരഞ്ഞുപ്പോയി.

“ഇനി അവിവേകമൊന്നും കാണിക്കല്ലേടാ മോനെ, അച്ഛന് നിന്നെ വലിയ ഇഷ്ടാടാ. അച്ഛനറിഞ്ഞുടടാ മോനെ അത് എങ്ങനെ കാണിക്കണമെന്ന്… ടീച്ചർമാരോട് അച്ഛൻ പറഞ്ഞോളാം. അച്ഛന്റെ കുട്ടി വേണ്ടാത്ത കാര്യങ്ങൾ ചിന്തിക്കരുത്.
അച്ഛന്റെ തലോടലിനു കണ്ണീരിനു എന്റെ മരണചിന്തകളൊക്കെ അകറ്റാനുള്ള ശക്തിയുണ്ടായിരുന്നു.

ഫോട്ടോ :ഗൂഗിൾ

Post Views: 42
8
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

25 Comments

  1. Divya Sreekumar on February 11, 2024 11:02 AM

    പണ്ട്‌ നമ്മുടെയൊക്കെ കാലത്ത് കളിച്ചും ചിരിച്ചും പഠിത്തം enjoy ചെയ്തിരുന്നു. ഇന്നത്തേ സ്ഥിതി അതാണോ. കുട്ടികള്‍ കൂടുതൽ സമയവും ഗാഡ്ജറ്റുകളുടെ ലോകത്ത് കുടുങ്ങിക്കിടക്കുന്നു. പഠനഭാരം കൂടുതലും. അതിനനുസരിച്ചുള്ള പ്രഷർ സ്വഭാവികമായും ടീച്ചർമാരുടേയും പാരന്റ്സിന്റേയും ഭാഗത്തുനിന്ന് വരുന്നുണ്ട്. എല്ലാ കുട്ടികൾക്കും ഈ സമ്മർദ്ദം അതിജീവിച്ച് പഠനത്തിൽ മിടുക്കുകാട്ടാൻ സാധിക്കുന്നില്ല. ഓരോ കുട്ടികളും വ്യത്യസ്തരാണെന്ന കാഴ്ചപ്പാട് നമുക്കുണ്ടാവണം.. ഏഴാംക്ളാസ്സുകാരന്റെ മനോവ്യാപാരങ്ങളിലൂടെയുള്ള സാബിയുടെ യാത്ര ഈ തിരിച്ചറിവിലേക്കുള്ള ചൂണ്ടുവിരലാണ്. കണ്ണുനിറയാതെ വായിക്കാൻ സാധിച്ചില്ല.

    Reply
    • sabira latheefi on February 11, 2024 11:18 AM

      ദിവ്യ.. ❤️❤️.

      Reply
    • Anju Ranjima on February 16, 2024 3:17 PM

      പറയാതെ വയ്യ…ഇതൊരു ഓർമ്മപ്പെടുത്തലാണ്..
      parenting അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം..ടീച്ചിങ് വെറും പഠിപ്പിക്കൽ മാത്രമല്ല കുഞ്ഞുങ്ങളെ ചേർത്ത് നിർത്തി ഉയരങ്ങൾ താണ്ടാനുള്ള ധൈര്യം നൽകുക കൂടിയാണെന്ന് അവരും അറിയണം.
      റിലേറ്റഡ് ആണ്. ഇപ്പോഴുള്ള കുട്ടികൾക്ക്
      മാനസികാരോഗ്യം തീരെ കുറവായത് കൊണ്ട് ഇങ്ങനൊക്കെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങൾ ഉണ്ടാവും..നമ്മൾ അറിയാതെ പോകുന്നു പലതും…പലരെയും

      Reply
      • sabira latheefi on February 16, 2024 3:26 PM

        അഞ്ജു താങ്ക്സ് ❤️❤️. വായിച്ചതിനു അഭിപ്രായം പറഞ്ഞതിന്

        Reply
      • അനാമിക s on February 21, 2024 8:23 PM

        നന്നായിട്ടെഴുതി സാബിത്താ ❤️❤️❤️
        പേരെന്റ്സ് കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തായാൽ മതി അവർ മിടുക്കരാവാൻ. ഓരോരുത്തരുടെയും കഴിവുകളും വ്യത്യസ്തമാണ് അതുൾക്കൊണ്ടുവേണം ഓരോ സമീപനങ്ങളും… 🥰🥰🥰

        Reply
        • Sabira latheefi on February 22, 2024 11:11 AM

          താങ്ക്സ് അനു..

          Reply
  2. Dr. Nazreen on February 11, 2024 6:20 AM

    ഇത്ത നന്നായിട്ടുണ്ട്….
    പഠിക്കാൻ പലവിധം ബുദ്ധിമുട്ടുള്ള കുട്ടികൾ ഉണ്ട്.. എല്ലാവരെയും ഒരു തുലാസ്സിൽ അള്ക്കുന്ന അധ്യാപകരും മാതാപിതാക്കളും ഇപ്പോളുമുണ്ട്..
    … ബെസ്റ്റ് wishes💕

    Reply
    • sabira latheefi on February 11, 2024 6:52 AM

      നസ്രി.. താങ്ക്സ് ❤️❤️

      Reply
    • Joyce on September 26, 2024 6:00 PM

      നന്നായി എഴുതി. 👏
      ജീവിക്കാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ പഠിപ്പിൽ മികവ് പുലർത്താൻ പറ്റാത്തതുകൊണ്ട് വേദനയും അപമാനവും സഹിക്കുന്ന കുട്ടികൾ സമൂഹത്തിൽ ഏറെയുണ്ട്. അതിനെ കുറിച്ച് സാമൂഹ്യ അവബോധം ഉണ്ടാകണം എന്ന് blog ചൂണ്ടിക്കാണിക്കുന്നു.
      അഭിനന്ദനങ്ങൾ 👍👌

      Reply
  3. Seenanavaz on February 10, 2024 11:14 PM

    സാബി ❤️

    Reply
    • sabira latheefi on February 10, 2024 11:15 PM

      ❤️❤️

      Reply
  4. Simble sebastian on February 10, 2024 5:31 PM

    നന്നായിട്ടുണ്ട് 💜 പതിവുപോലെ ❤️

    Reply
    • sabira latheefi on February 10, 2024 5:33 PM

      ❤️💞

      Reply
  5. Deepika Ajith on February 10, 2024 5:14 PM

    ❤️

    Reply
    • sabira latheefi on February 10, 2024 5:16 PM

      ❤️❤️

      Reply
    • Nafs nafs on February 15, 2024 5:19 PM

      ഒരു കുട്ടിയുടെ എല്ലാ ചിന്തകളും ഉൾക്കൊണ്ട് എഴുതി. നന്നായിട്ടുണ്ട് സാബീ

      Reply
      • sabira latheefi on February 15, 2024 5:22 PM

        താങ്ക്സ് നഫ്സു..

        Reply
  6. Sunandha Mahesh on February 10, 2024 5:12 PM

    കരയിപ്പിച്ചു 😔

    Reply
    • sabira latheefi on February 10, 2024 5:15 PM

      ❤️❤️

      Reply
  7. Sari jaleel on February 10, 2024 5:01 PM

    നന്നായിട്ടെഴുതി സാബി👍🥰❤️

    Reply
    • sabira latheefi on February 10, 2024 5:15 PM

      സറി.. ❤️

      Reply
  8. Ali Akbar on February 10, 2024 4:40 PM

    ഭാവനാത്മകം👌🤝

    Reply
    • sabira latheefi on February 10, 2024 5:00 PM

      😆❤️

      Reply
  9. Sajna on February 10, 2024 4:34 PM

    നല്ല സന്ദേശം 👌👌

    Reply
    • sabira latheefi on February 10, 2024 5:21 PM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.