ഫിബ്രവരി പതിനാല് വാലെന്റൈസ് ഡേ, ലോകപ്രശസ്ത പ്രണയദിനം. പ്രണയിക്കുന്നവരുടെ, പ്രണയിച്ചു കൊണ്ടു ഇരിക്കുന്നവരുടെ, പ്രണയിക്കാൻ പോകുന്നവരുടെ പ്രണയത്തിൽ കുതിർന്ന പ്രണയദിനം…
അവൻ രാവിലെ എണീറ്റപ്പോൾ തന്നെ കാമുകിമാരുടെ മെസ്സേജ് കൊണ്ട് ഇൻബൊക്സ് നിറഞ്ഞിരിക്കുന്നു.
മറുപടിയായി ഫോണിൽ കൂടി കാമുകിമാർക്ക് ചുംബനങ്ങൾ കൊടുത്തും വാങ്ങിയും അവൻ മാറിമാറി മെസ്സേജ് ഇട്ടു കൊണ്ടിരിരുന്നു.
അവനൊരുപാട് കാമുകിമാർ ഉണ്ടായിരുന്നു, അഭിനവകൃഷ്ണൻ.
അവനിടയിൽ രാധയും മേരിയും ആയിഷയും ഉണ്ടായിരുന്നു..
ആയിഷക്കു ഉമ്മ കൊടുത്തപ്പോൾ,
അപ്പുറം മേരി അവനുള്ള ഉമ്മകൾ ടൈപ് ചെയ്യുകയാണ്.
അതിനിടയിൽ
രാധയുടെ പ്രണയമൊഴുകും വരികൾ അവനെ തേടിയെത്തി പെട്ടന്ന് അവന്റെ വാട്സാപ്പ്ൽ മിസ് കൾ അടിച്ചു. ഭാര്യയാണ്..
അവനെ മാത്രം സ്നേഹിക്കാൻ അറിയുന്ന തനി നാട്ടിൻപുറത്തുകാരി പെണ്ണ്….
“ചേട്ടാ, സ്നേഹത്തോടെ പ്രണയ ആശംസകൾ ”
അവനതിനു മറുപടി ആയി ഒരു പ്രണയത്തിന്റെ പോസ്റ്റ്ർ ഗൂഗിൾ നിന്ന് എടുത്തു അയച്ചു..
“ചേട്ടാ, എന്താ മിണ്ടാതെ ”
“തിരക്ക് ആണ് ഇപ്പോൾ ”
എണിറ്റു ഉള്ളു ഞാൻ പിന്നെ വിളിക്കാം ”
“ചേട്ടാ പ്ലീസ് വീഡിയോ കാൾ വിളിക്കു നമ്മുടെ മോൻ എണിറ്റു നിക്കാൻ നോക്കുന്നു ”
അതിനു മറുപടി പറയാതെ അവൻ വാട്സാപ്പ് ഓഫ് ആക്കി വീണ്ടും ഇൻബൊക്സ്ൽ കാമുകിമാർ ആയി സല്ലപിക്കാൻ കേറി..
മണിക്കൂറോളം കാമുകിമാരുമായി ചാറ്റിങ്ങിനിടെ അവന്റെ ഭാര്യ അവനെ വിളിച്ചു കൊണ്ടിരുന്നു. അവനത് എടുക്കാതെ പഴയ പടി തന്നെ ഇൻബൊക്സ്ൽ കൂടി..
അവസാനം വൈകുന്നേരം അവൻ വീട്ടിൽ വിളിക്കാൻ നോക്കി. രാവിലെ മുതൽ ഭാര്യയുടെ പത്തിരുപതു കാൾ, കൂട്ടത്തിൽ ഉച്ചക്ക് ശേഷം അവന്റെ അമ്മയുടെയും. അവൻ വീട്ടിലേക്ക് തിരിച്ചു വിളിച്ചു..
അവന്റെ ഭാര്യയുടെ ഫോൺ സിച്ചു ഓഫ് ആയിരുന്നു..
അവൻ അമ്മയെ വിളിച്ചു.. അടിക്കുന്നുണ്ട് എടുക്കുന്നില്ല വീണ്ടും വിളിച്ചു..
“ഹലോ അമ്മേ ഇതു ഞാനാ ”
“എന്തിനാടാ നീ ഇപ്പോൾ വിളിച്ചേ? നിനക്ക് ഒന്നും വിളിച്ച ഫോൺ എടുക്കാൻ അറിയില്ലേ? ചത്തു കെട്ടിയെടുക്കുമ്പോ വിളിച്ച മതി നിയൊക്കെ ”
“അമ്മ ദേഷ്യപെടാതെ കാര്യം പറയു അവളെവിടെ അവളുടെ ഫോൺ ഓഫ് ആണല്ലോ”
“അതെ ഓഫാണെടാ. അവളെത്ര നിന്നെ വിളിച്ചു, എന്നിട്ട് നീ നോക്കിയോ.. അവളിനി വരില്ല നിന്നെ വിളിക്കാൻ ”
“എന്താ അമ്മ പറയുന്നത്? ഒന്നും മനസിലാവുന്നില്ല. അവളെന്താ വീണ്ടും അമ്മയോട് അടികൂടി പോയോ ”
“അതേഡാ, അവള് പോയി. നിന്നെ തനിച്ചാക്കി അവളുടെ ലോകത്തേക്ക്. അവള് കുളിമുറിയിൽ തലയടിച്ചു വീണു icu വിൽ ആയിരുന്നു. എത്ര വിളിച്ചു ഞാൻ നിന്നെ. ഇപ്പോൾ ഇതാ അവള് പോയെന്ന് ഡോക്ടർ. ഞാനിതു എങ്ങനെ സഹിക്കാൻ, ദൈവമേ ”
ആ അമ്മ ഹൃദയം പൊട്ടി കരഞ്ഞു. അപ്പോഴാണ് അമ്മയുടെ ഫോണിൽ അവന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ടത്..
ആ കരച്ചിൽ അവന്റെ ഹൃദയം കീറി മുറിച്ചു..
അപ്പോഴും അവന്റെ ഇൻബൊക്സ്ൽ കാമുകിമാർ അവനെ വിളിച്ചു കൊണ്ടിരിക്കുന്നു. അവൻ ആ ഫോൺ നിലത്തു എറിഞ്ഞു ഉടച്ചു.. അതു പൊട്ടി ചിതറി. എല്ലാം തന്റെ തെറ്റാണ്, തന്റെ മാത്രം….ഹൃദയവേദനയോടെ അവൻ താഴെക്കിരുന്നു..
ആ സമയം അങ്ങ് ദൂരെ അവന്റെ കുഞ്ഞു icu വിനു മുന്നിൽ അവന്റമ്മയുടേ മാറിൽ പറ്റിപിടിച്ചു അമ്മിഞ്ഞപാലിനായി തൊണ്ട കീറി കരയുകയായിരുന്നു….
Nb നമുക്കിടയിൽ തന്നെ ഉണ്ട് കുടുംബം മറക്കുന്ന ഈ കഥാപാത്രങ്ങൾ..
Uma S.
ചിത്രത്തിന് കടപ്പാട് : Pinterest
1 Comment
❤️