Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാതൃത്വം എന്നത് പെണ്ണിന്റെ സ്വപ്നങ്ങളുടെ അവസാന വാക്ക് ആകരുത്…
അനുഭവം ആരോഗ്യം ഓർമ്മകൾ കുട്ടികൾ ഗർഭം ജീവിതം ജോലി പാരന്റിങ്

മാതൃത്വം എന്നത് പെണ്ണിന്റെ സ്വപ്നങ്ങളുടെ അവസാന വാക്ക് ആകരുത്…

By Aswathy Joy ArakkalFebruary 15, 2024Updated:February 20, 2024No Comments5 Mins Read112 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഓഹ്.  ഇനിയിപ്പോൾ എന്തു ശരീരം നോക്കാനാ. കല്യാണവും കഴിഞ്ഞ്  രണ്ടുപിള്ളേരുടെ തള്ളയും ആയി. ഒരുങ്ങിച്ചമഞ്ഞു നടന്നിട്ടിനി ആരെ കാണിക്കാനാ… ” വിവാഹം കഴിഞ്ഞ്  കുഞ്ഞുങ്ങളുമായാൽ നല്ലൊരു ശതമാനം  സ്ത്രീകളുടേയും ആറ്റിട്യൂട് ഇതാണ്. ചിലരുടെ സംസാരം കേട്ടാൽ തോന്നും വിവാഹം കഴിക്കാനും അമ്മയാകാനും വേണ്ടി മാത്രമാണ് പെണ്ണുങ്ങൾ ജീവിക്കുന്നതെന്ന്. മാതൃത്വവും,  കുടുംബഭരണവും, ജോലിയുള്ളവർ ആണെങ്കിൽ ജോലിയും എല്ലാം വലിയ ഉത്തരവാദിത്തങ്ങൾ തന്നെയാണ്. പക്ഷെ മറ്റുള്ളവർക്ക് വേണ്ടി ഓടിനടക്കുന്നതിനിടയിൽ  നമ്മൾ നമ്മളെ തന്നെ മറന്നു പോകരുത്. സ്നേഹിക്കാതിരിക്കരുത്. കാരണം സമയം ഒരുപാട് വിലപ്പെട്ടതാണ്. അതു വേണ്ടവിധത്തിൽ  ഉപയോഗിക്കാതെ പാഴാക്കിയിട്ട് നാളെ നഷ്ടബോധം തോന്നിയിട്ട് കാര്യമില്ല.

ഒരുദാഹരണം പറയാം, എന്റെ അങ്കിളിന്റെ വൈഫിന്റെ (ആന്റിയുടെ ) മമ്മിയുണ്ട്,  ആന്റിയമ്മച്ചി എന്നാണ് ഞങ്ങൾ വിളിക്കുന്നത്. പുള്ളിക്കാരി പണ്ടത്തെ ബോട്ടണി പോസ്റ്റ് ഗ്രാഡുവേറ്റ് ആണ്. കോളേജ് അധ്യാപികയും ആയിരുന്നു. വിവാഹശേഷവും ജോലി തുടർന്നുകൊണ്ട് പോയിരുന്നു. പക്ഷെ വലിയ ഗ്യാപ്പില്ലാതെ രണ്ടു പെൺകുഞ്ഞുങ്ങൾ പിറന്നതോടെ ജോലി ഉപേക്ഷിച്ചു. പിന്നീട് മക്കൾക്ക് വേണ്ടിയായിരുന്നു ജീവിതം. മക്കളുടെ കൗമാരപ്രായം ആയപ്പോൾ ഭർത്താവും മരിച്ചു. സാമ്പത്തികശേഷിയുള്ള കുടുംബം ആയിരുന്നത് കൊണ്ട് ജീവിക്കാൻ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഇന്നിപ്പോൾ മക്കളൊക്കെ അവരവരുടെ ജീവിതത്തിൽ സെറ്റിൽ ആയി വിശ്രമജീവിതത്തിൽ ആണവർ…”

ഇപ്പോൾ ഞാനടക്കം കാണുന്ന പെമ്പിള്ളേരെയൊക്കെ ആന്റിയമ്മച്ചി ഉപദേശിക്കും.. “മക്കളേ എത്ര കഷ്ടപ്പെടേണ്ടി വന്നാലും പഠിച്ചൊരു ജോലി നേടണം. ഒന്നിനുവേണ്ടിയും ആ ജോലി ഉപേക്ഷിക്കുകയും അരുത്. വീട്ടിൽ എത്ര സാമ്പത്തികം ഉണ്ടെന്നു പറഞ്ഞാലും നമ്മുടെ കയ്യിൽ ഒരു വരുമാനം ആവശ്യമാണ്. ഭർത്താവ് എത്ര നല്ലവൻ ആണെങ്കിലും ഒരു അടിവസ്ത്രം വാങ്ങാനോ, നമ്മുടെ അപ്പനും അമ്മയ്ക്കുമൊക്കെ എന്തെങ്കിലും വാങ്ങി കൊടുക്കാനോ അദ്ദേഹത്തിന്റെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥ വരുത്തരുത്. പിന്നെ ജോലിയുണ്ടെങ്കിൽ ആരും നമ്മെ ചവിട്ടി തേയ്ക്കാനുമൊന്ന് ഭയപ്പെടും. അദ്ദേഹത്തിന്റെ മരണശേഷം മാനസികമായി ആകെ തകർന്നു പോയപ്പോൾ ഒരു ജോലി ഉണ്ടായിരുന്നുവെങ്കിൽ അങ്ങനെയെങ്കിലും  പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകാൻ സാധിച്ചിരുന്നു എങ്കിൽ അതൊക്കെ  അന്നൊരു ആശ്വാസം ആയേനെ.. അന്നതിനൊന്നും സാധിക്കാതെ ഒരുപാട് വീർപ്പുമുട്ടിയിട്ടുണ്ട് ഞാൻ. പറഞ്ഞു വരുന്നത് പൈസക്ക് വേണ്ടി മാത്രമല്ല ജോലി എന്നാണ്.. ”

“ഒപ്പം നമ്മൾ വീട്ടിലിരുന്ന് കുഞ്ഞിനെ നോക്കി എന്നുള്ളതും, വീട്ടുജോലി ചെയ്തു എന്നതുമൊക്കെ എന്നും നമ്മുടെ കടമയായി മാത്രമേ ലോകം കാണൂ. കുഞ്ഞുങ്ങൾ വലുതാകുന്നതോടെ സത്യത്തിൽ നമ്മൾ ഒറ്റപ്പെട്ടു പോകും. ഒന്നും ചെയ്യാനില്ലാതാകും നമുക്ക്. അതവരുടെ കുറ്റമല്ല അവർക്ക് ജീവിതത്തിരക്കുകൾ ആകുമ്പോൾ അങ്ങനൊക്കെ സ്വാഭാവികമാണ്. പിന്നെ നമുക്ക് തോന്നും നമ്മളോട് ആർക്കും സ്നേഹമില്ല. നമ്മളൊന്നും നേടിയില്ല എന്നൊക്ക. പിന്നീട് ജോലിക്ക് ശ്രമിക്കാൻ തോന്നുമ്പോഴേക്കും അതിനുള്ള സമയവും കടന്നുപോയിരിക്കും. ഏകാന്തത നമ്മെ ഡിപ്രെഷനിൽ എത്തിക്കും. അത് കുടുംബത്തിന്റെ തന്നെ സമാധാനം കളയും. അതുകൊണ്ട് ഒരിക്കലും നമുക്ക് വേണ്ടി ജീവിക്കാൻ മറന്നുപോകരുത്. പറക്കമുറ്റുമ്പോൾ കുഞ്ഞുങ്ങൾക്കവരുടെ ജീവിതവും കാര്യങ്ങളുമാകും. അതുകൊണ്ട് എല്ലാത്തിനുമൊപ്പം നമ്മുടെ സന്തോഷങ്ങളും നോക്കണം…”

സത്യത്തിൽ വളരെ സത്യസന്ധമായ വാക്കുകളാണ് ആന്റി അമ്മച്ചി പറയുന്നത്. അവരുടെ അനുഭവം ആണവരെക്കൊണ്ടത് പറയിക്കുന്നതും. “നമ്മൾ ലോകമായി കണ്ട് എല്ലാം ത്യജിച്ചു സ്നേഹിക്കുന്നവർക്കൊക്കെ വേറെ ലോകങ്ങൾ ഉണ്ട്. അതു മനസ്സിലാക്കാതെ ജീവിച്ചാൽ നമുക്കാണ് നഷ്ടം.. ”

അതുപോലെ ഞാൻ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു  കാര്യമാണ് അമ്മയാകുന്നതോടെ പിന്നെ ഒന്നിലും താല്പര്യമില്ലാതെ ജീവിക്കുന്ന സ്ത്രീകളുടെ കാര്യം. ഡിപ്രെഷൻ എന്ന അവസ്ഥയേക്കാൾ മടിമൂലം കുടുംബത്തിൽ ഒതുങ്ങിക്കൂടുന്നവരുണ്ട്. അമ്മയായാൽ എല്ലാം തികഞ്ഞു ഇനി മുന്നോട്ട് തനിക്കൊരു ജീവിതമില്ല, കുടുംബം മാത്രമാണ് തന്റെ ലോകം എന്ന ചിന്തയോടെ നടക്കുന്ന പലരേയും കണ്ടിട്ടുണ്ട്. അമ്മയാകുന്നതോടെ തൊണ്ണൂറു വയസ്സിന്റെ രൂപഭാവങ്ങളും, വേഷവിധാനങ്ങളും, ഒതുങ്ങിക്കൂടലുകളുമായി ജീവിക്കുന്നവരെ. ചോദിച്ചാൽ “ഓഹ്…ഇനിയിപ്പോ എന്തു ഫാഷൻ,  കുടുംബവും കുഞ്ഞുങ്ങളുമൊക്കെ ആയില്ലേ ” എന്ന ഉത്തരവും കിട്ടും.

ചിലപ്പോഴൊക്കെ സങ്കടം തോന്നാറുണ്ട്, സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ ടോപ്പേഴ്‌സ് ആയിരുന്നവർ, കലാകായിക രംഗങ്ങളിലൊക്കെ മികച്ചു നിന്നവർ വിവാഹം കഴിഞ്ഞ് കുഞ്ഞുകൂടി ആകുന്നതോടെ എല്ലാം ഉപേക്ഷിച്ചു ഒതുങ്ങിക്കൂടുന്നത് കാണുമ്പോൾ. തീരെ നിവർത്തി ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരുന്നവരെ അല്ല, അതല്ലാതെ വിദ്യാഭ്യാസവും, ഉള്ളിലുള്ള കലയുമെല്ലാം പാഴാക്കുന്ന നിരവധി പേരുണ്ട്.

ഇത്രയും ആധികാരികമായി ഇതേപ്പറ്റി സംസാരിക്കുന്നത് എന്താണെന്ന് വെച്ചാൽ കുഞ്ഞുണ്ടായതോടെ എല്ലാം മടക്കിക്കെട്ടി വെച്ച്, മടിയും പിടിച്ചു മുന്നോട്ടിനി പ്രതീക്ഷകളൊന്നും ഇല്ല എന്ന തരത്തിൽ ജീവിച്ച ആളായിരുന്നു ഞാനും. എന്നെ സംബന്ധിച്ച് പോസ്റ്റുപാർട്ടം ഡിപ്രെഷൻ എന്നൊരു അവസ്ഥ ഉണ്ടായിരുന്നു എങ്കിലും അലസതയാണ്‌ എന്നെ കൂടുതൽ ഒരു ഷെല്ലിനുള്ളിൽ തളച്ചിട്ടത്.

കുഞ്ഞുണ്ടായതോടെ കുഞ്ഞ് മാത്രമായി സത്യത്തിൽ എന്റെ ലോകം. അല്ലെങ്കിൽ അങ്ങനെ ഞാൻ ഭാവിച്ചു. അവനുവേണ്ടി മാത്രമാണ് ജീവിച്ചത് എന്ന്  പറയുന്നതിനേക്കാൾ എന്റെ മടിക്ക് ഒരു മറയായി ഞാനവനെ കൂട്ടുപിടിച്ചു. പ്രഗ്നൻസി വരെയുള്ള അശ്വതിയിൽ നിന്നും തികച്ചും വ്യത്യസ്തയായൊരു വ്യക്തിയായി ഞാൻ പ്രസവശേഷം മാറി. ഒന്നിനോടും താല്പര്യം കാണിക്കാതെ, നല്ലൊരു ഡ്രസ്സിട്ട് വൃത്തിയായി നടക്കാതെ, ഒരുങ്ങാനും വൃത്തിയാകാനും മടിച്ച്  പുറത്തേക്ക് തീരെയിറങ്ങാതെ, ഏറ്റവും ഇഷ്ടപ്പെട്ട യാത്രകൾ പോലും വേണ്ടെന്നു വെച്ച്, ജോലിക്ക് തിരിച്ചു ജോയിൻ ചെയ്യാതെ, തുടർപഠനം എന്ന മോഹം മനഃപൂർവ്വം മറന്ന് ഏതുനേരവും കുഞ്ഞിനൊപ്പം ഉറക്കവും ഭക്ഷണവുമായി കഴിഞ്ഞുകൂടിയ ഒരു ഭൂതകാലം എനിക്കുമുണ്ടായിരുന്നു.

വീട്ടിൽ മനപ്പൂർവം ഞാൻ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു . “നിനക്കീ നരച്ച ചുരിദാറല്ലാതെ വേറൊന്നും ഇല്ലേ അമ്മു ” എന്ന് കെട്ട്യോൻ ചോദിക്കുമ്പോൾ “ഓഹ്.. ഇപ്പോൾ നിങ്ങൾക്കെന്റെ രൂപം പിടിക്കാതായി അല്ലേ എന്നു ചോദിച്ചു വഴക്കിടും. ജോലിക്ക് ജോയിൻ ചെയ്യാനോ, പഠിത്തം തുടരാനോ പറഞ്ഞാൽ എനിക്ക് വരുമാനം ഇല്ലാത്തത് കൊണ്ട് ആർക്കും എന്നെ ഇപ്പോൾ ഇഷ്ടമല്ല എന്നും പറഞ്ഞു ചൂടാകും…”  സത്യത്തിൽ എന്നോടുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും ഇങ്ങനൊക്കെ പറയുന്നതെന്ന് അറിയാമായിരുന്നിട്ടും മനഃപൂർവ്വം  പ്രശ്നങ്ങളുണ്ടാക്കി കുഞ്ഞെന്ന ലോകത്തേക്ക് മാത്രമായി ഞാൻ ഒതുങ്ങി.

പിന്നീട് വളരെയധികം കഷ്ടപ്പെട്ടാണ് എന്റെ ഭർത്താവെന്നെ യാഥാർഥ്യങ്ങളുടെ ലോകത്തേക്ക് കൊണ്ടുവന്നത്. “ഇപ്പോൾ കുഞ്ഞെന്നും പറഞ്ഞ് മാത്രമിരിക്കുന്ന നിനക്ക് നാളെയവൻ അവന്റെ ലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒന്നു ചെയ്യാനില്ലാതാകും. അന്ന് നീ നിനക്ക് വേണ്ടി ജീവിച്ചില്ല എന്നു തോന്നുമ്പോൾ, കുടുംബത്തിന് വേണ്ടി ഞാൻ എന്റെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ചു എന്നിട്ടിപ്പോൾ ആർക്കും എന്നെ വേണ്ട എന്നു പറഞ്ഞ് നിരാശയിലേക്ക് കൂപ്പുകുത്തിപ്പോകും..  അതൊന്നും ഉണ്ടാകാതിരിക്കാൻ ആണ് പറയുന്നത് നീ നിനക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.. ” അങ്ങനൊക്കെ പറഞ്ഞെന്റെ സ്വപ്നങ്ങൾ തിരിച്ചു പിടിച്ചു തന്നത് അദ്ദേഹമാണ്.

ശേഷം, ഞാൻ എനിക്കുവേണ്ടി കൂടി ജീവിക്കാൻ തുടങ്ങി. എന്റെ ശരീരവും മനസ്സും ശ്രദ്ധിക്കാൻ തുടങ്ങി. നല്ല വസ്ത്രങ്ങൾ അണിഞ്ഞു.  പുറം  ലോകത്തേക്ക് ഇറങ്ങി. തുടർന്ന് പഠിച്ചു. ജോലിക്ക് ജോയിൻ ചെയ്തു. വായിക്കാനും എഴുതാനും തുടങ്ങി. പതിയെ പഴയ സന്തോഷം ഞങ്ങൾക്കിടയിൽ തിരിച്ചുവന്നു. ഇതൊക്ക ഞാൻ എനിക്ക് വേണ്ടിക്കൂടി സ്വപ്നങ്ങൾ കാണാൻ തുടങ്ങിയതിന്  ശേഷമാണ്. ഇല്ലായിരുന്നു എങ്കിൽ ഇപ്പോഴും നിരാശയുടെ പടുകുഴിയിൽ കിടന്ന് സമാധാനമില്ലാത്ത ജീവിതവുമായി ശ്വാസംമുട്ടി ജീവിക്കുമായിരുന്നു ഞാൻ.

സത്യം പറഞ്ഞാൽ പഴയതിനേക്കാൾ സന്തോഷവതി ആണിന്ന് ഞാൻ. അന്ന് ഞാൻ എന്റെ സ്വപ്നങ്ങളിലേക്ക് മടങ്ങിയില്ലായിരുന്നുവെങ്കിൽ എന്ന അവസ്ഥയെപ്പറ്റി ചിന്തിക്കാൻ പോലും ഇന്നെനിക്കാവുന്നില്ല.

പിന്നെ നമുക്ക് ഒരു ധാരണയുണ്ട് നമ്മൾ ഇല്ല എങ്കിൽ ഒന്നും നടക്കില്ല എന്ന ധാരണ. വെറും തെറ്റിദ്ധാരണ മാത്രമാണത്. നമ്മൾ എന്നല്ല ആരീ ഭൂലോകത്ത് ഇല്ല എങ്കിലും നടക്കേണ്ട കാര്യങ്ങൾ നടക്കും. എന്നുവെച്ചു കുഞ്ഞും കുടുംബവും നോക്കേണ്ട എന്നല്ല കെട്ടോ. ഇനി ഒട്ടും വീട്ടിൽ നിന്നും മാറാൻ സാധിക്കാത്ത സാഹചര്യം ആണെങ്കിൽ വീട്ടിലിരുന്നു ചെയ്യാൻ പറ്റിയ എത്രയോ കാര്യങ്ങളുണ്ട്. കേക്ക് ഉണ്ടാക്കലും, ട്യൂഷനും പോലുള്ള പരിപാടികളിലൂടെ വരുമാനവും മാനസികോല്ലാസവും നേടുന്ന എത്രയോ പേരുണ്ട്. സോഷ്യൽ മീഡിയയും അതുപോലൊരു വേദിയാണല്ലോ. വീട്ടിൽ ഒതുങ്ങിപ്പോകാതെ കഴിവുകൾ ലോകത്തെ അറിയിക്കാനും അംഗീകാരം നേടാനുമുള്ള ഇടം. അങ്ങനെ എത്രയെത്ര അമ്മമാരാണിപ്പോൾസോഷ്യൽ മീഡിയയിലൂടെ തിരിച്ചറിയപ്പെടുന്നത്.

വീണ്ടും പറയുന്നു, “മാതൃത്വം സ്ത്രീയുടെ സ്വപ്നങ്ങളുടെ അവസാനമല്ല… അലസത മാറ്റിവെച്ചു നമ്മൾ ജീവിക്കണം. ജോലിക്ക് പോകാനും, അണിഞ്ഞൊരുങ്ങാനും, സന്തോഷിക്കാനും, കഴിവുകൾ പ്രകടിപ്പിക്കാനും ഒന്നും നമ്മൾ മടിക്കരുത്. കാരണം മക്കളെ നോക്കി വളർത്തി എന്നതും, വീട്ടുജോലി ചെയ്തു എന്നതുമൊക്കെ വെറും അമ്മയുടെ കടമയായി മാത്രമേ എല്ലാവരും കരുതൂ. അതിനുപകരം നാളെ നാം എന്താണ് എന്ന ചോദ്യത്തിന് ഒരുത്തരം നമ്മുടെ പക്കൽ ഉണ്ടാകണം. അതിന് വലിപ്പച്ചെറുപ്പം ഒന്നുമില്ല ഒരുത്തരം വേണം. അത് നമ്മളും ജീവിച്ചു എന്നതിനൊരു തെളിവാണ്. നമുക്കൊരു ഐഡന്റിറ്റി ആണ്. ഭർത്താവിന്റേയോ അച്ഛന്റേയോ മേൽവിലാസത്തിൽ മാത്രമല്ല നമ്മൾ അറിയപ്പെടേണ്ടത് നമ്മളിലൂടെയാണ്.. നമ്മുടെ കഴിവുകളിലൂടെയാണ്…”

ഒന്നുകൂടെ പറയുന്നു..

“നമ്മളില്ലെങ്കിലും ആരും ജീവിക്കാതിരിക്കില്ല.  ചിലപ്പോൾ വിഷമഘട്ടങ്ങളിൽ ഒരു താങ്ങാകാൻ പോലും ആരും ഉണ്ടായെന്നും വരില്ല. അതുകൊണ്ട് മറ്റുള്ളവരെ ആശ്രയിച്ചു മാത്രമാകരുത് നമ്മുടെ സന്തോഷം. വളരെ ചെറുതായെങ്കിലും നമുക്കായി, നമ്മുടെ മനസ്സിനായി, നമ്മളെ കൂടി കരുതി ജീവിക്കാം. പറയാൻ ഒഴിവുകഴിവുകൾ ധാരാളമുണ്ടാകും. അതിനെ മറികടന്നു ജീവിച്ചു കാണിക്കുന്നിടത്താണ്, സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്നിടത്താണ് വിജയം.. ”

മാതൃത്വം എന്നത് പെണ്ണിന്റെ സ്വപ്നങ്ങളുടെ അവസാനമല്ല..  പെണ്ണ് കൂടുതൽ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങേണ്ടത്, വിശാലമായി ചിന്തിച്ചു തുടങ്ങേണ്ടത് അമ്മയായായതിന് ശേഷമാണ്… ഇനിയിപ്പോൾ കുഞ്ഞുമാത്രമാണ് ലോകം എന്ന് പറഞ്ഞാലും, കുഞ്ഞിന്റെ ലോകം വിശാലമാക്കാൻ, അവർക്ക് നല്ല മാതൃകയാകാൻ നമുക്കും വിശാലമായ സ്വപ്‌നങ്ങൾ ഉണ്ടായിരിക്കേണ്ടേ…

Aswathy Joy Arakkal…

Post Views: 30
2
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.