എന്നിൽ തുടങ്ങി നിന്നിൽ
ഒടുങ്ങുമെൻ ചിന്തകളാൻ്റെ പ്രണയം
വാനിലൂടൊഴുകുന്ന വെൺമേഘത്തുണ്ട് പോലെ
വേനലിൽ തഴുകുന്ന ചാറ്റൽമഴ പോലെ
വൃശ്ചിക കുളിർ തെന്നൽ പോലെ
രാവിൽ പുണരുമൊരു നിശാഗന്ധി തൻ നറുമണം പോലെ
എൻ്റെ മനസ്സിലെ മൃദു ഭാവങ്ങളെ തൊട്ടുണർത്തിയ നീയല്ലാതാരെൻ പ്രണയം!