വരികളിൽ സ്നേഹം പുരട്ടി
നീ പ്രണയം പറഞ്ഞപ്പോൾ
മനസ് നിറഞ്ഞ് ഞാൻ ചിരിച്ചു.
വിരലുകളിൽ രാഗം മീട്ടി
എന്റെ മേനിയിൽ തഴുകി പ്രണയിച്ചപ്പോൾ
മനസറിഞ്ഞു ഞാൻ വീണ്ടും ചിരിച്ചു.
ചുണ്ടിൽ അമൃതം പുരട്ടി നീ ചുംബിച്ചപ്പോൾ
ഹൃദയം കവിഞ്ഞൊഴുകിയ സ്നേഹം കൊണ്ട് ഞാൻ ചിരിച്ചു.
ഓരോ നിമിഷവും പ്രണയമാണിതെന്ന്
വിശ്വസിച്ചു കൊണ്ട് ഞാൻ
പൊട്ടിപ്പൊട്ടി ചിരിച്ചു.
ഇന്നും ചിരിക്കുന്നുണ്ട്..!
പക്ഷേ..
ചിരിക്കൊടുവിൽ കണ്ണുകൾ നിറയുന്നതെന്തിനാവോ?
മനസ് വിങ്ങുന്നതെന്തിനോ?
1 Comment
Anjooose <3 <3 ബാ നമുക്ക് ഒരുമിച്ച് ചിരിക്കാം