ആദ്യമായ് നീയെന്നോട് നുണ പറഞ്ഞതും പിന്നീടത് പലപ്പോഴും ആവർത്തിച്ചതും ഒന്നും എൻ്റെ വിഷയമല്ല.
ഈ നിമിഷം മുതൽ ഇനിയൊരിക്കൽക്കൂടി എന്നല്ല എന്നെന്നേക്കുമായി തന്നെ നിന്നെയെനിക്ക് വിശ്വസിക്കാൻ കഴിയുകയില്ലല്ലോ എന്നുള്ളത് മാത്രമാണ് ആദ്യമായും അവസാനമായും എന്നെ അലട്ടുന്നത്.