Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 3
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 3

By ദേവദാസ്March 24, 2024Updated:March 30, 20243 Comments5 Mins Read96 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം അദ്ധ്യായം മുതൽ  വായിക്കാം.

“അവിടാരുമില്ല സാറേ.” ശബ്ദം കേട്ട് പൂട്ടിക്കിടക്കുന്ന ഗേറ്റിനു മുന്നിൽ നിൽക്കുന്ന കോൺസ്റ്റബിൾ തിരിഞ്ഞു നോക്കി. ഒരു വഴിപോക്കനായിരുന്നു അത്.
“സുരേഖയുടെ വീടല്ലേ ഇത്?”, കോൺസ്റ്റബിൾ ചോദിച്ചു. അയാൾ അതെയെന്ന് തലയാട്ടി. പിന്നെത്തുടർന്നു: “അവരെല്ലാം ഗുരുവായൂരിനു പോയി. ആ പെങ്കൊച്ചിൻ്റെ കല്യാണമാ നാളെ.”
കോൺസ്റ്റബിൾ ജീപ്പിനടുത്തേക്ക് നടന്നു. ജീപ്പിൽ SI അരുൺ ഇരിപ്പുണ്ടായിരുന്നു. CI സേതുനാഥിൻ്റെ നിർദ്ദേശപ്രകാരം സുരേഖയെ തിരക്കി വന്നതായിരുന്നു അദ്ദേഹം. മരട് പൊലീസ് സ്റ്റേഷനിലെത്തി അവിടുന്ന് ഒരു പോലീസ് കോൺസ്റ്റബിളിനെയും കൂട്ടിയാണ് അദ്ദേഹം സുരേഖയുടെ വീട് തിരക്കി ഇറങ്ങിയത്.

ജീപ്പിനടുത്തെത്തിയ കോൺസ്റ്റബിളിനെ അരുൺ ചോദ്യഭാവത്തിൽ നോക്കി.
“വീട്ടിലാരുമില്ല. ആ പെണ്ണിൻ്റെ കല്യാണത്തിന് ഗുരുവായൂര് പോയി.”, കോൺസ്റ്റബിൾ പറഞ്ഞു.
“പോകാം.”, ഒന്നാലോചിച്ചിട്ട് അരുൺ ഡ്രൈവറോടു നിർദ്ദേശിച്ചു.
********
“ലിഗേച്ചർ സ്ട്രാംഗുലേഷനാണ് മരണകാരണം. കമ്പി പോലെ എന്തോ ഷാർപ്പായ ഒബ്ജക്ട് കൊണ്ട്.”, ഡോ. രാജ്കുമാർ ഇൻസ്പെക്ടർ സേതുനാഥിനോടു പറഞ്ഞു. സുഗതകുമാറിൻ്റെ പോസ്റ്റ്മോർട്ടത്തിനു ശേഷം പുറത്തേക്കു വന്നതായിരുന്നു ഡോക്ടർ അദ്ദേഹം തുടർന്നു: ബട്ട്, ആസ് യു സെഡ്, മരിക്കുന്നതിനു മുൻപാണ് കത്തിച്ചത്. ദേർ വാസ് ബ്ലാക്ക് മ്യൂക്കസ് ഇൻ ദ റെസ്പിറേറ്ററി ട്രാക്ക്.” ഒന്നു നിറുത്തിയിട്ട് ഡോക്ടർ തുടർന്നു: “ദേർ ഇസ് സംതിങ്ങ് ഇൻ്ററെസ്റ്റിംഗ്.”
CI ചോദ്യഭാവത്തിൽ ഡോക്ടറെ നോക്കി. ‘പ്ലീസ് വെയ്റ്റ് ‘ എന്നു പറഞ്ഞു കൊണ്ട് ഡോക്ടർ ആട്ടോപ്സി റൂമിലേക്ക് നടന്നു. അല്പം കഴിഞ്ഞ് അദ്ദേഹം ഒരു ചെറിയ കിഡ്നി ട്രേയുമായി പുറത്തേക്കു വന്നു. ട്രേയിൽ പല നിറത്തിലുള്ള കുറച്ച് വളത്തുണ്ടുകളായിരുന്നു.
“ബോഡിയുടെ വായിൽ നിന്ന് കിട്ടിയതാണ്.”, അദ്ഭുതത്തോടെ ട്രേയിൽ നോക്കുന്ന ഇൻസ്പെക്ടറോട് ഡോക്ടർ തുടർന്നു: “ഒട്ടിച്ചിരുന്ന സെലോ ടേപ്പ് മാറ്റിയപ്പോൾ വായിൽ കണ്ടതാണ്.”
“മറ്റെന്തെങ്കിലും. ദാറ്റ് ലീഡ്സ് ടു ദ കില്ലർ?”, CI ചോദിച്ചു.
“നതിംഗ് മച്ച്, ഇൻ മൈ എക്സാമിനേഷൻ. എ മെട്രിക്കുലസ് എക്സിക്യൂഷൻ വിതൗട്ട് എനി എവിഡൽഷ്യൽ ട്രേസസ്.”
CI നിരാശനായി. ഡോക്ടർ തുടർന്നു: “നഖങ്ങളും മറ്റും ഡി.എൻ.എ അനാലിസിസിന് അയച്ചിട്ടുണ്ട്. ലെറ്റ് അസ് സീ.”
ഇൻസ്പെക്ടർ പുറത്തേക്ക് നടന്നു.
********
“സാർ, കൂമൻകുന്നിലെ ഉരുൾപൊട്ടലുമായി ഈ കൊലയ്ക്ക് ബന്ധമുണ്ടോ എന്നു സംശയമുണ്ട്.”, SI അരുൺ പറഞ്ഞു. ചിറ്റുമല പോലീസ് സ്റ്റേഷനിൽ CI സേതുനാഥിൻ്റെ മുറിയിൽ ഇരിക്കുകയായിരുന്നു അവർ.
“വൈ?”, ഇൻസ്പെക്ടർ ചോദിച്ചു. അദ്ദേഹം ചിറ്റുമല സ്റ്റേഷനിൽ ചാർജെടുക്കുന്നതിനു മുൻപായിരുന്നു കൂമൻകുന്നിൽ ഉരുൾപൊട്ടിയത്.
“അവിടുത്തെ കുന്നിടിച്ചുള്ള കരിങ്കൽ ഖനനമാണ് അന്നത്തെ ഉരുൾപൊട്ടലിനു കാരണം.”
“സോ വാട്ട്?”, ഇൻസ്പെക്ടർ നെറ്റി ചുളിച്ചുകൊണ്ടു തുടർന്നു: “ആ ക്വാറി അഭിലാഷ് മുക്കാടൻ്റെയല്ലേ? അതും സുഗതകുമാറുമായി എന്തു കണക്ഷൻ?”
“സർ. ഈ സുഗതകുമാർ മുക്കാടൻ്റെ  പാർട്ട്ണറാണ്. മേജർ ഷെയർ അയാളുടേതാണെന്നാണ് അറിവ്. അമ്മായിഅപ്പൻ്റെ പൂത്ത പണം.”
“ഈസ് ഇറ്റ്?”, CI യ്ക്ക് അത് പുതിയ അറിവായിരുന്നു.
“സർ. ഉരുൾപൊട്ടലിനെത്തുടർന്ന് കലക്ട്രേറ്റിനു മുന്നിൽ കൂമൻകുന്നുകാർ പ്രക്ഷോഭം നടത്തിയിരുന്നു. ആ സമയത്ത് യാദൃച്ഛികമായി അവിടെത്തിയ സുഗതകുമാറിനെ ഈ ഷിബുവും കൂട്ടരും മർദ്ദിച്ചതിന് മരട് സ്റ്റേഷനിൽ കേസുണ്ട്.”
“ഓഹോ. അപ്പോൾ അതു കാരണമായിരിക്കും സുഗതകുമാർ അവനെ പരീക്ഷയിൽ തോല്പിച്ചതും അവൻ സുരേഖയെ വച്ച് അയാൾക്കെതിരെ കള്ളക്കേസുണ്ടാക്കിയതും.”
“സർ.”
“അവനെ കണ്ടെത്തണം.”, ഇൻസ്പെക്ടർ ആലോചനയോടെ പറഞ്ഞു.
*********
സുന്ദരിയായ പെൺകുട്ടിയുടെ അക്രിലിക്ക് പെയിൻ്റിങ്ങ്, പക്ഷേ, നെടുകെയും കുറുകെയും മൂർച്ചയുള്ള എന്തോ ഉപയോഗിച്ച് വരഞ്ഞ് പൊളിച്ചിരുന്നു. മുറിയിൽ വേറെയുമുണ്ടായിരുന്നു ആ കുട്ടിയുടെ മുഖം ചിത്രങ്ങളായി. ചായം കോരിയൊഴിച്ചും മറ്റും വികൃതമാക്കിയവ. മുറിയെന്നു പറയാൻ പറ്റില്ല. താല്ക്കാലികമായുണ്ടാക്കിയ പലകയടിച്ച ഒരു തകര ഷെഡിൻ്റെ ഉള്ളിൽ ഒരു ഭാഗം. കമ്പളക്കാട് റോഡിലെ പാലം കഴിഞ്ഞുള്ള സർക്കാർ പുറമ്പോക്കിലെ അനേകം ഷെഡുകളിൽ ഒന്നായിരുന്നു അത്.

ജനലിലൂടെ അകത്തേക്ക് നോക്കുന്നതിനിടെ പലകവാതിലിൻ്റെ ഞരക്കം കേട്ട് ഇൻസ്പെക്ടർ സേതുനാഥ് തിരിഞ്ഞു നോക്കി. വാതിൽ തുറന്ന് പുറത്തേക്ക് തലനീട്ടിയ മദ്ധ്യവയസ്കയായ സ്ത്രീ ആദ്യം പകച്ചെങ്കിലും സമനില വീണ്ടെടുത്തു.
“എന്താ സാറേ?”, അവർ ചോദിച്ചു. ആ സ്വരത്തിൽ ദുരിതജീവിതം ഉരുക്കിയുറപ്പിച്ച നിർവ്വികാരതയും പേടിയില്ലായ്മയും ഉണ്ടായിരുന്നു.
“ഷിബുവിനെ വിളിക്ക്.”, CI നിശിതമായി പറഞ്ഞു. സ്ത്രീയുടെ കണ്ണുകളിലായിരുന്നു അദ്ദേഹത്തിൻ്റെ നോട്ടം.
“അവനിവിടില്ല. എന്താ കാര്യം?”, അവർ കൂസലില്ലാതെ ചോദിച്ചു.
“സുഗതകുമാർ കൊലക്കേസിൽ അവനെ സംശയമുണ്ട്.”
“അയാള് ചത്തോ? നന്നായി.”, അവരുടെ സ്വരത്തിൽ ദേഷ്യവും പുച്ഛവും പുകഞ്ഞു.
“അയാളെ കൈയേറ്റം ചെയ്തതിന് അവൻ്റെ പേരിൽ കേസുണ്ടല്ലോ?”
“കയ്യേറ്റമല്ല വേണ്ടത്. അവൻമാരുടെയൊക്കെ കഴുത്തു കണ്ടിക്കണം.” അവരുടെ സ്വരത്തിൽ പ്രതികാരവാഞ്ഛ ചുവച്ചു: “ഒന്നും രണ്ടുമല്ല, പതിനേഴ് ജീവനാ മണ്ണിനടീൽപെട്ട് തീർന്നത്.അക്കൂട്ടത്തിൽ അവൻ്റെ അപ്പനും അനിയത്തിയുമുണ്ടാരുന്നു.”
അവരുടെ ശ്വാസോച്ഛാസത്തിൻ്റെ വേഗം കൂടി. കണ്ണുകളിൽ നനവ് പടർന്നു.

“പരീക്ഷയിൽ തോല്പിച്ചതിന് പ്രതികാരമായിട്ടാണോ ഷിബു സുരേഖയെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിച്ചത്?”, അവർ ശാന്തയാകാൻ കാത്തിട്ട് CI ചോദിച്ചു.
“കള്ളക്കേസൊന്നുമല്ല. ആ കൊച്ചിനെ സുഗതകുമാർ കയറിപ്പിടിച്ചത് ഒള്ളതാ. കരച്ചില് കേട്ട് ചെന്ന ഷിബുവാ അവളെ രക്ഷിച്ചത്. അവള്  പറഞ്ഞിട്ടാ അവൻ കേസു കൊടുക്കാൻ കൂടെ നിന്നത്. ഒടുവിൽ അവള് മൊഴി മാറ്റി.”
“അതിൻ്റെ ദേഷ്യമാണോ ഈ കാണുന്നത്?”, മുറിയിലെ വികൃതമാക്കിയ പെയിൻ്റിങ്ങുകൾ ചൂണ്ടി CI ചോദിച്ചു.
“അവന് അവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. അവള് ചതിച്ചപ്പോൾ, അവനാകെത്തകർന്നു പോയി.”,
അവരുടെ മുഖത്തെ ദാർഢ്യം കണ്ണീരിൽ കുതിർന്നു.
“അന്ന് ഈ പടമെല്ലാം കുത്തിക്കീറിയിട്ട് ഇറങ്ങിപ്പോയതാ. ഇപ്പോൾ ഒരാഴ്ചയായി. എവിടാന്ന് ഒരു വിവരോമില്ല.”, കണ്ണു തുടച്ചു കൊണ്ടവർ പറഞ്ഞു.
“വരുമ്പോൾ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പറയണം.”, അല്പം കഴിഞ്ഞ് ഇൻസ്പെക്ടർ പറഞ്ഞു. സ്ത്രീ തലയാട്ടി. അദ്ദേഹം റോഡിൽ പാർക്ക് ചെയ്ത ജീപ്പിനടുത്തേക്ക് നടന്നു.
*********
റൗണ്ടിൽ നിന്ന് കൂമൻകുന്നിൻ്റെ മുകളിലെ ക്വാറിയിലേക്കുള്ള വഴി ശരിയാക്കി ടാർ ചെയ്യുന്ന പണി മൂന്നാലു ദിവസമായി തകൃതിയായി നടക്കുകയാണ്. എസ്കവേറ്ററിൻ്റെ മുരൾച്ചയും പണിക്കാരുടെയും വാഹനങ്ങളുടെയും ഒച്ചയും വിജനമായ ഭൂമികയിലെ നിശ്ശബ്ദത ഭേദിച്ചു.

വഴിയിലും വശത്തെ പറമ്പിലും, മരിച്ചു പോയ പതിനേഴു പേരുടെ തകർന്നടിഞ്ഞ സ്ഥാവരജംഗമങ്ങൾക്കു മേലെ ഉരുൾപൊട്ടി വന്ന പാറയും മണ്ണും അട്ടിയിട്ട് കിടന്നു. ഒടിഞ്ഞും ചതഞ്ഞും കിടക്കുന്ന, ഉണങ്ങിപ്പട്ടു പോയ, ചിതൽപുറ്റു ചുറ്റിയ മരങ്ങൾക്കിടയിൽ ആളുയരത്തിൽ പുല്ലും പാഴ്‌ച്ചെടികളും വളർന്നു കയറിയിരുന്നു. വഴി തുടങ്ങുന്നിടത്ത്, റൗണ്ടിനെതിർവശത്തായി ഒരു മഞ്ചാടിമരം മാത്രം ഉണങ്ങിയ ശിഖരങ്ങളുമായി നിവർന്നു നിൽപുണ്ടായിരുന്നു.

“വഴിയൊക്കെ ശരിയായി വരുന്നു. നീ ദുബായീന്ന് ലാൻഡ് ചെയ്യുമ്പോ ഫുള്ളി ഓപ്പറേഷണലായിരിക്കും.”, ഫോണിൽ സംസാരിക്കുകയായിരുന്നു അഭിലാഷ് മുക്കാടൻ. അയാളുടെ സ്വരത്തിൽ സന്തോഷം പ്രകടമായിരുന്നു. അയാൾ തുടർന്നു: “അറിഞ്ഞുകൂടാ… കൈയിലെ കോഴിത്തരത്തിന് ആരോ പണി കൊടുത്തതാ… ഏതായാലും അവൻ്റെ ശല്യം തീർന്നു. ഇനിയിപ്പോൾ കിട്ടുന്നത് നമ്മൾ ഷെയർ ചെയ്താൽ മതിയല്ലോ…ശരി… അപ്പോൾ 9ന്.”, അയാൾ ഫോൺ വച്ചു. പിന്നെ തൻ്റെ വില കൂടിയ കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ചാരിക്കിടന്ന് കണ്ണുകളടച്ചു.

പെട്ടെന്ന് എന്തോ നിലംപതിക്കുന്ന ശബ്ദം ഒച്ചത്തിൽ ഉയർന്നു. അഭിലാഷ് മുക്കാടൻ ഞെട്ടിയുണർന്നു. അയാൾ കാറിനു പുറത്തേക്കിറങ്ങി നോക്കി. എസ്കവേറ്റർ ചുഴറ്റിവലിച്ച മഞ്ചാടിമരം താഴേക്കു വീണ ശബ്ദമായിരുന്നു അത്. ഉലഞ്ഞപ്പോൾ മരത്തിൽ നിന്നു കൊഴിഞ്ഞ ഉണങ്ങിയ കായ്കൾ നിലത്തു വീണ് മഞ്ചാടിമണികൾ നിലത്ത് ചിതറിത്തെറിച്ചു – ചോരത്തുള്ളികൾ പോലെ.
*********
നിർമ്മല ചൈതന്യയുടെ ആശ്രമത്തിൽ, മഞ്ചാടിമണി ‘പോലെ ചുവന്ന പട്ടു വിരിച്ച, അലംകൃതമായ  സിംഹാസനത്തിൽ ഇരിക്കുന്ന അമ്മയുടെ മുന്നിൽ അനുഗ്രഹത്തിനായി തലകുനിച്ച് മുട്ടുകാലിൽ നില്ക്കുകയായിരുന്നു അഭിലാഷ് മുക്കാടൻ. അടുത്ത ദിവസം ക്വാറി തുറക്കുന്നതു പ്രമാണിച്ചുള്ള പ്രത്യേക പൂജകൾ പൂർത്തിയായിരുന്നു. അന്നയാളുടെ ജന്മദിനവും ആയിരുന്നു.

“നന്നായി വരും…”, അമ്മ തലയിൽ കൈവച്ച് അയാളെ അനുഗ്രഹിച്ചു. പിന്നെ താലത്തിൽ നിന്നെടുത്ത പൊരിമലർ പ്രസാദം അയാളുടെ വായിൽ വച്ചു കൊടുത്തു. അയാൾ എഴുന്നേറ്റ് കൈകൂപ്പി പിൻവാങ്ങി. പുറത്ത് രാത്രി പകുതിയെത്തിയിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അഭിലാഷ് മുക്കാടൻ്റെ കാർ കൂമൻകുന്നിലേക്കുള്ള ഇറക്കം ഇറങ്ങിത്തുടങ്ങി. അതേ നിമിഷം വശത്തുള്ള വഴിയിൽ നിന്ന് ഒരു ബൈക്ക് കാറിൻ്റെ പിന്നിൽ പ്രത്യക്ഷപ്പെട്ടു. അത് നിശ്ചിത അകലം പാലിച്ച് കാറിനെ പിന്തുടർന്നു.

കൂമൻകുന്ന് ജംഗ്ഷനിലെ കനത്ത ഇരുട്ടിലേക്കിറങ്ങിയ കാർ അഭിലാഷ് മുക്കാടൻ പെട്ടെന്ന് ബ്രേക്കിട്ട് നിറുത്തി. മുന്നിൽ റോഡിനു കുറുകെ ഒരു വാൻ വഴിയടച്ചിരിക്കുന്നത് അയാൾ കണ്ടു. ഒന്നു കാത്ത ശേഷം, പുറത്തിറങ്ങാനായി അയാൾ എഞ്ചിൻ ഓഫ് ചെയ്തു. പെട്ടെന്ന് ബോണറ്റിൽ ഒരു നിഴൽ രൂപം തെളിഞ്ഞു. അടുത്ത നിമിഷം വിൻഡ് ഷീൽഡ് തകർത്തു കൊണ്ടു പാഞ്ഞുവന്ന ഹാമറിൻ്റെ ശക്തമായ അടിയിൽ അയാളുടെ മൂക്കിൻ്റെ പാലം ചിതറി.

അഭിലാഷ് മുക്കാടൻ ഞരങ്ങിക്കൊണ്ട് സീറ്റിലേക്കു വീണു പിടഞ്ഞു. മൂക്കിൽ നിന്ന് ചോരത്തുള്ളികൾ ചിതറിത്തെറിച്ചു സീറ്റിൽ വീണു – മഞ്ചാടിമണികൾ പോലെ.

(അടുത്ത അദ്ധ്യായം) ‘

Post Views: 28
2
ദേവദാസ്

3 Comments

  1. Sheela on March 25, 2024 7:39 PM

    👍

    Reply
  2. Shreeja R on March 25, 2024 11:25 AM

    Waiting 👌

    Reply
  3. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 2 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.