സ്നേഹിക്കപ്പെടുന്നവരുടെ
മിഴികൾക്ക് തിളക്കമേറും..
കവിളുകൾക്ക് തുടുപ്പേറും…
ചൊടികളിൽ സദാ
ഒരു ചിരി വിടർന്നു നിൽക്കും..
വാക്കുകൾ
മധുരതരമായിരിക്കും..
പൂവിനോടും
പുഴയോടും കാറ്റിനോടും
കടലിനോടും
അവർ തങ്ങളുടെ
സ്നേഹം അറിയിക്കും..
അവർക്ക്
സ്നേഹരാഹിത്യത്താൽ
മുറിവേറ്റവരുടെ
ഭാഷയറിയില്ല..
നോവറിയില്ല..
കാരണം…
അവർ നിരന്തരം
സ്നേഹിക്കപ്പെട്ടവരാണ്..
സ്നേഹത്താൽ
മതിക്കപ്പെട്ടവരാണ്…