Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബാലസാഹിത്യ ചരിത്രവും വായിച്ചിരിക്കേണ്ട പുസ്തകങ്ങളും
അറിവുകൾ കുട്ടികൾ ജീവിതം പുസ്‌തകം

ബാലസാഹിത്യ ചരിത്രവും വായിച്ചിരിക്കേണ്ട പുസ്തകങ്ങളും

By Lisa LaluApril 2, 2024Updated:April 8, 20243 Comments5 Mins Read299 Views
Bookmark Now
Please login to bookmark Close

No account yet? Register

“വായിച്ചവർക്ക് ഒരുപാട് ജീവിതങ്ങൾ ഉണ്ട്. വായിക്കാത്തവർക്ക് ഒറ്റ ജീവിതമേ ഉള്ളൂ”.

(ഉമ്പാർട്ടോ എക്കോ)

വായനയുടെ ലോകത്തിലേക്ക് ഒരുപാട് ജീവിതപരിസരങ്ങളിലേക്ക് അനുഭവങ്ങളുടെ ആകാശങ്ങളെയും ദേശങ്ങളുടെ വൈവിധ്യങ്ങളെയും പരിചയപ്പെടുത്താൻ കുട്ടികൾക്ക് ബാല്യത്തിൽ തന്നെ പുസ്തകങ്ങൾ സമ്മാനമായി നൽകിത്തുടങ്ങാൻ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.ബാലസാഹിത്യത്തെ ക്കുറിച്ചും സാഹിത്യത്തിൽ അക്ഷരം അറിയാത്ത കുട്ടികൾക്ക് വായിച്ചു കൊടുക്കേണ്ടതും വായിച്ചിരിക്കേണ്ടതുമായ ചില പുസ്തകങ്ങളെയും പരിചയപ്പെടാം.

ലോക ബാലപുസ്തകദിനവും അവാർഡും

********************************

ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാൻസ് ക്രിസ്റ്റ്യൻ ആൻ‌ഡേഴ്സന്‍റെ ജന്മദിനമായ ഏപ്രിൽ രണ്ടാണ് ലോക ബാലപുസ്തകദിനം. ‘The International Board on Books for Young People’ (IBBY) എന്ന സംഘടനയാണ് ലോക ബാലപുസ്തക ദിനാഘോഷത്തിന് നേതൃത്വം നൽകുന്നത്. 1967 മുതൽ ലോക ബാലപുസ്തക ദിനാഘോഷം സംഘടിപ്പിച്ചുവരുന്നുണ്ട്.

*ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ

*’ദ സ്നോ ക്വീൻ

*‘ദ ലിറ്റിൽ മെർമെയ്ഡ്

*തംബലിന

*ദ ലിറ്റിൽ മാച്ച് ഗേൾ

*ദ അഗ്ലി ഡക്ലിങ് എന്നിവയാണ്‌ പ്രധാന കൃതികൾ.

*ബാലസാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് ഇൻറർനാഷനൽ ബോർഡ് ഓൺ ബുക്സ് ഫോർ യങ് പീപ്ൾ (International Board on Books for Young People) എച്ച്.സി.ആന്‍ഡേഴ്സൻ അവാര്‍ഡ് നൽകിവരുന്നു.

ബാലസാഹിത്യ ചരിത്രം

*************************

മലയാള ഭാഷയിലെ ആദ്യ ബാലസാഹിത്യ കൃതി ഏതെന്നതിന് കൃത്യമായ ഉത്തരമില്ല. ഇംഗ്ലീഷില്‍നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടതും രചയിതാവിനെക്കുറിച്ച് സൂചനകളില്ലാത്തതും(ക്രിസ്ത്യൻ മിഷനറിയാകാം) സി.എം.എസ് പ്രസ് 1824 ഇൽ പ്രസിദ്ധീകരിച്ചതുമായ ‘ചെറുപൈതങ്ങള്‍ക്കുപകാരമായുണ്ടായതാ’ണ് ബാലസാഹിത്യത്തിലെ ആദ്യകൃതിയെന്നു കരുതുന്നു. 197 പുറം വരുന്ന ഈ കൃതിയിൽ എട്ടുകഥകൾ ആണുള്ളത്.1860ല്‍ ഗുണ്ടര്‍ട്ട് വിദ്യാര്‍ഥികള്‍ക്കായി ‘പാഠമാല’ പ്രസിദ്ധീകരിച്ചു. ബൈബിൾക്കഥകൾ കുട്ടികൾക്ക് വേണ്ടി പ്രതിപാദിക്കുന്ന ‘ബാലനിക്ഷേപം’ എന്ന കൃതി 1860ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈക്കത്ത് പാച്ചുമൂത്തത് രചിച്ച ‘ബാലഭൂഷണം’(1866) ഈ ശ്രേണിയിലെ ആദ്യകാല സംഭാവനയാണ്.

ഡോ. കുഞ്ചുണ്ണിരാജ, കെ. രാഘവൻ പിള്ള, എരുമേലി പരമേശ്വരൻ പിള്ള എന്നിവരൊക്കെ കുഞ്ചന്‍നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടിന് മലയാള ബാലസാഹിത്യത്തിലെ ആദ്യ സ്ഥാനം നല്‍കുന്നുണ്ട്.

“പഞ്ചതന്ത്രം നീതിശാസ്ത്രം

ഭാഷായാ സന്നിവേശിതം

രാമേണപാണിവാദേന

ബാലാനാം ബോധ ഹേതവേ”.എന്നാണ് ആമുഖത്തിൽ കുഞ്ചൻ നമ്പ്യാർ പറഞ്ഞിരിക്കുന്നത്.

1866ല്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തിരുവിതാംകൂര്‍ പാഠപുസ്തക കമ്മിറ്റിയുടെ ഓണററി മെംബറായി ചുമതലയേറ്റതോടെ കുട്ടികള്‍ക്കായി അദ്ദേഹം അനേകം കവിതകളും കഥകളും രചിച്ചു. സന്മാർഗസംഗ്രഹം, ധനതത്വനിരൂപണം, വിജ്ഞാനമഞ്ജരി തുടങ്ങിയവയ്ക്ക് ഒപ്പം മറ്റുള്ളവരെക്കൊണ്ടു എഴുതിച്ച ‘മഹച്ചരിതസംഗ്രഹം’ പ്രാധാന്യമർഹിക്കുന്നു.ഇത് മലയാള ബാലസാഹിത്യത്തിനു വലിയ അടിത്തറയൊരുക്കി. തോബിയാസ് സക്കറിയാസിന്റെ ‘സിൻബാദിന്റെ കപ്പലോട്ടം’, ടി.സി.കല്യാണിയമ്മ, ഇംഗ്ലീഷിൽ നിന്നുള്ള 56 കഥകൾ ഉൾപ്പെടുത്തിയ ഈസോപ്പിന്റെ കഥകൾ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘വിശ്വാമിത്രചരിത്രം’ തുടങ്ങിയ അക്കാലത്തെ പ്രതിഭാശാലികളുടെ രചനകൾ ആണ്. മാത്യു എം. കുഴിവേലിയെപ്പോലുള്ളവരും ബാലസാഹിത്യ ചരിത്രത്തില്‍ കാര്യമായി ഇടപെട്ടു.

പത്തൊമ്പതാം നൂറ്റാണ്ടിൽ കൽക്കത്തയിൽ ‘സ്കൂൾ ഓഫ് ബുക്ക് സൊസൈറ്റി’  സ്ഥാപിച്ചുകൊണ്ട് ക്രിസ്ത്യൻ മിഷനറിമാരാണ് ഇന്ത്യയിൽ ബാലസാഹിത്യ പ്രസാധനം ആരംഭിക്കുന്നത്. തുടർന്ന് രാജാ ശിവപ്രസാദ് ഹിന്ദിയിലും ഈശ്വർ ചന്ദ്ര വിദ്യസാഗർ, രവീന്ദ്രനാഥ ടാഗോർ എന്നിവർ ബംഗാളിയിലും ബൊഹാരിലാൽപുരി പഞ്ചാബിയിലും ബാലപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി. 1957ൽ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് കമ്പനി എന്ന പബ്ലിഷിങ് കമ്പനി സ്ഥാപിച്ചതോടെ മികച്ച പുസ്തകങ്ങൾ പുറത്തിറങ്ങാൻ തുടങ്ങി. വിഷ്ണുശർമയുടെ ‘പഞ്ചതന്ത്രം കഥകൾ’ ലോകത്തിലെത്തന്നെ ആദ്യത്തെ ബാലകഥാസമാഹാരമാണെന്ന് കരുതപ്പെടുന്നു.

മലയാളത്തിലെ എഴുത്തുകാരിൽ മിക്കവരും ബാലസാഹിത്യത്തിൽ കൈ വച്ചിട്ടുണ്ട്. സംസ്കൃതാതിപ്രസരമുള്ള കാവ്യങ്ങള്‍ രചിച്ച ഉള്ളൂരും ആശയഗാംഭീര്യമുള്ള കൃതികളെഴുതിയ ആശാനും വള്ളത്തോളും എന്നുവേണ്ട, ജി. ശങ്കരപ്പിള്ളയും പി. കുഞ്ഞിരാമൻനായരും വയലാറും ഒ.എന്‍.വി കുറുപ്പും സുഗതകുമാരിയും ഒക്കെ കുട്ടികള്‍ക്കായി മധുരകാവ്യങ്ങള്‍ രചിച്ചു. ഉള്ളൂരിന്റെ ‘കാക്കേ കാക്കേ കൂടെവിടെ, പ്രാവേ പ്രാവേ പോകരുതേ’ എന്ന കവിതകൾ ഇന്നും കുട്ടികൾക്ക് ഇഷ്ടമാണ്. ആശാന്റെ ‘ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ'(കുട്ടിയും തള്ളയും), ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും(സങ്കീർത്തനം) തുടങ്ങി പുഷ്പവാടിയിലെ 16 കവിതകളും കുട്ടികൾക്ക് ഇഷ്ടമാകും.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

*****************************

കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി കേരള സർക്കാറിന്‍റെ സാംസ്കാരിക വകുപ്പിനു കീഴിൽ 1981ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇപ്പോളത്തെ ചെയർമാൻ. ബാലമാസികയായ ‘തളിര്’ പ്രസിദ്ധീകരിക്കുന്നത് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ്.

മലയാള ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്കാരങ്ങളും എഴുത്തുകാർക്കും ചിത്രകാരന്മാക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു. എല്ലാവർഷവും സാംസ്കാരിക വകുപ്പിനുവേണ്ടി തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും കുട്ടികൾക്കായി വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനമത്സരം നടത്തുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്. 2020 ലെ ബാലസാഹിത്യ പുരസ്‌ക്കാരം പ്രിയ എ.എസിന്റെ ‘പെരുമഴയത്തെ കുഞ്ഞിതളുകൾ’ക്കാണ്.

കുട്ടികൾക്കായി ചില പുസ്തകങ്ങൾ

***********************************

1.പഞ്ചതന്ത്രം കഥകൾ

ലോക ബാലസാഹിത്യശാഖയിലെ ആദ്യ കഥാസമാഹാരമാണ് പഞ്ചതന്ത്രം കഥകൾ എന്ന് കരുതുന്നു. ബി.സി 300നോടടുത്ത് രചിക്കപ്പെട്ട പഞ്ചതന്ത്രത്തിന്റെ രചയിതാവ് വിഷ്ണുശര്‍മയാണ്. പഞ്ചതന്ത്രത്തിലെ പലമാതിരി കഥകൾ പലവട്ടം നിങ്ങൾ കേട്ടുകഴിഞ്ഞുകാണും. എല്ലാറ്റിനും ഒരു ഗുണപാഠമുണ്ട്. പഞ്ചതന്ത്രം വായിച്ചു വളരുന്ന കുട്ടിക്ക് നന്മയെ കുറിച്ച് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. മിത്രഭേദം (കൂട്ടുകാരെ ഭിന്നിപ്പിക്കല്‍), മിത്രസംപ്രാപ്തി (കൂട്ടുകാരെ സമ്പാദിക്കല്‍), കാകോലുകീയം (കാക്കകളും മൂങ്ങകളും തമ്മിലുള്ള യുദ്ധം), ലബ്ധപ്രണാശം (കൈയിലുള്ളത് നഷ്ടപ്പെടല്‍), അപരീക്ഷിതകാരിതം (വിവേകശൂന്യ പ്രവൃത്തി) എന്നിങ്ങനെ അഞ്ചുഭാഗങ്ങളുള്ളതിനാലാണ് ഇതിന് പഞ്ചതന്ത്രം കഥകള്‍ എന്ന പേരുവന്നത്. പല ലോകഭാഷകളിലേക്കും പഞ്ചതന്ത്രം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ഒരാള്‍ രചിച്ചതല്ലെന്നും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞുവന്നതാണെന്നും വാദമുണ്ട്.

2.ഈസോപ്പ് കഥകള്‍

പുരാതന ഗ്രീസിലെ സാമോസ് പട്ടണത്തിൽ ജീവിച്ചിരുന്ന മഹാപ്രതിഭയായിരുന്നു ഈസോപ്പ്. ബി.സി 620ൽ ആണ് അദ്ദേഹത്തിന്‍റെ ജനനം എന്ന് കരുതുന്നു. അരിസ്റ്റോട്ടിൽ, ഹെറോഡോട്ടസ് തുടങ്ങിയ മഹാരഥന്മാരുടെ കുറിപ്പുകളിൽ ഈസോപ്പിനെക്കുറിച്ച് സൂചനകളുണ്ട്. ആഫ്രിക്കയിലെ ഇത്യോപ്യയിൽനിന്ന് ഈജിപ്ത് വഴി ഗ്രീസിലെത്തിയ അടിമയാണ് ഈസോപ്പെന്നും വാദങ്ങളുണ്ട്. ഈസോപ്പ് കഥകൾ എന്ന് അറിയപ്പെടുന്നവയെല്ലാം ഒരുവ്യക്തിയുടെ സംഭാവനയല്ല എന്നും വാദമുണ്ട്. ഈസോപ്പു കഥകളുടെ യഥാർഥ കൈയെഴുത്തു പ്രതികൾ ഒന്നും കണ്ടെടുത്തിട്ടില്ലാത്തതിനാൽ ഈ വാദങ്ങളെല്ലാം അങ്ങനെതന്നെ ഇന്നും ലോകമെമ്പാടുമുള്ള വായനക്കാർക്ക് പ്രിയങ്കരമായി നിൽക്കുന്നു.

3.ഉണ്ണിക്കുട്ടന്‍റെ ലോകം

ഗ്രാമീണപശ്ചാത്തലമുള്ള കുടുംബത്തിലെ കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടിലൂടെ വിവരിക്കുന്ന ലളിതസുന്ദരനോവലാണിത്. ഉണ്ണിക്കുട്ടൻ എന്ന ബാലനെ കേന്ദ്രകഥാപാത്രമാക്കിയ ‘ഉണ്ണിക്കുട്ടന്റെ ലോകം’ കൃതിയുടെ രചയിതാവ് നന്തനാർ ആണ്. ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നീ കൃതികളുടെ സമാഹാരമാണ് ഉണ്ണിക്കുട്ടന്‍റെ ലോകം. ഗൃഹാതുരത്വമുണർത്തുന്ന അനുഭൂതികൾ സമ്മാനിക്കുന്ന ഈ പുസ്തകം വായിച്ചിരിക്കേണ്ട ഒന്നാണ്.

4.ടോട്ടോ-ചാൻ

ജാപ്പനീസ് ടെലിവിഷൻ പ്രതിഭയായ തെത്സുകോ കുറോയാനഗി എഴുതിയ ഗ്രന്ഥമാണ് ടോട്ടോ ചാൻ, 1981ൽ പ്രസിദ്ധീകരിച്ച ‘ടോട്ടോചാൻ, ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡോ’ എന്നപുസ്തകം ടോമോ ഗാക്വെൻ എന്ന സ്ഥലത്തെ ഗ്രന്ഥകാരിയുടെ ബാല്യകാല അനുഭവങ്ങളാണ്‌ വിവരിച്ചിരിക്കുന്നത്. ടോട്ടോ ചാൻ, ജനാലക്കരികിലെ വികൃതിക്കുട്ടി’ എന്ന പേരിൽ അൻ‌വർ അലി ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

5.ആലീസ് ഇന്‍ വണ്ടര്‍ലാൻഡ്

കുട്ടികളുടെ എക്കാലത്തേയും ഇഷ്ടകൃതിയാണ് ലൂയിസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാൻഡ്. 1865ൽ പുറത്തിറങ്ങിയ ഇത് 200ന് മുകളില്‍ ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. അത്ഭുതലോകത്തു എത്തിച്ചേരുന്ന ആലീസ് വായനക്കാരെയും കൂടെകൂട്ടുന്നു. ഈ കൃതിയുമായി ബന്ധപ്പെട്ട് അൻപതോളം ചലച്ചിത്രങ്ങളും ടിവി സീരിയലുകളും നിർമിച്ചിട്ടുണ്ട്. വിക്ടോറിയ രാജ്ഞിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമായിരുന്നത്രെ ഇത്.

6.റോബിൻസൺ ക്രൂസോ

ലോകസാഹിത്യത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ് റോബിൻസൺ ക്രൂസോ. ഇംഗ്ലീഷ് പത്രപ്രവർത്തകനും നോവലിസ്റ്റും ലേഖകനുമായ ഡാനിയൽ ഡീഫോ ആണ് ഈ പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവ്. 25 ഏപ്രിൽ 1719ലാണ് ഈ നോവൽ പുറത്തിറങ്ങിയത്. ദ്വീപിൽ ഏകനായി ഇരുപത്തെട്ട് വർഷത്തോളം ജീവിച്ച റോബിൻസൺ ക്രൂസോ എഴുതുന്ന ഒരു ഡയറിയുടെ രൂപത്തിലാണ് ഡീഫോ കഥപറയുന്നത്. ഈ നോവൽ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്.

7.ഹാരിപോട്ടർ

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ് ഹാരിപോട്ടർ. ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിങ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ്‌ ഹാരി പോട്ടർ. 1997ലാണ് ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ഇത് ആസ്പദമാക്കി നിരവധി സിനിമകൾ, വിഡിയോ ഗെയിമുകൾ, മറ്റു വിൽപനവസ്തുക്കൾ എന്നിവ പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച സാമ്പത്തിക ലാഭം നേടിയ പുസ്തകം നോവലുകളിലെ അന്ധകാരം നിറഞ്ഞ രീതി മൂലം വിമർശനങ്ങളും നേരിട്ടിട്ടുണ്ട്.

8.ഒരച്ഛൻ മകൾക്കയച്ച കത്തുകൾ

ഇന്ദിരാഗാന്ധിയ്ക്ക് നെഹ്റു എഴുതിയ കത്തുകൾ ആണവ. ഒരു വായനക്കുറിപ്പിലൂടെ പരിചയപ്പെടുത്താം.

9.ഒലിവർ ട്വിസ്റ്റ്

ചാൾസ് ഡിക്കൻസിന്‍റെ ലോകപ്രശസ്ത ഇംഗ്ലീഷ് നോവലാണ് ഒലിവർ ട്വിസ്റ്റ്. 1838 കാലഘട്ടത്തിലാണ് ആദ്യ കോപ്പി പ്രസിദ്ധീകരിച്ചത്. ഒലിവർ ട്വിസ്റ്റ് എന്ന അനാഥ ബാലന്‍റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മധ്യകാല ഇംഗ്ലണ്ടിന്‍റെ സാമൂഹികാവസ്ഥകളും ദുരിതങ്ങളും ദാരിദ്ര്യവുമെല്ലം ഡിക്കൻസ് വായനക്കാരിലെത്തിക്കുന്നു. അനാഥാലയത്തിൽനിന്നും രക്ഷപ്പെട്ട് വരുന്ന ഒലിവർ ഫാഗിൻ എന്ന കുപ്രസിദ്ധ മോഷ്ടാവിന്‍റെ കൂട്ടത്തിൽ എത്തിപ്പെടുകയും അവനെ ഫാഗിൻ മോഷണം പഠിപ്പിക്കുകയും ചെയ്യുന്നു. ബംബിൾ, ഫാഗിൻ, സൈക്സ്, നാൻസി, റോസി, ബ്രൗൺലോ തുടങ്ങിയവരും ഇതിലെ കഥാപാത്രങ്ങളാണ്.

10.ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ

ഹിറ്റ്ലർ കൊല്ലാൻ കൊണ്ടുപോകുംമുൻപ് കൂട്ടമായി പാർപ്പിച്ച ഒളിയിടത്തിൽ നിന്നാണ് ആൻഫ്രാങ്ക് എന്ന കുട്ടി ഡയറിയെഴുതിയത്.ജൂതന്മാരുടെ ജീവിതം രണ്ടാം ലോകമഹായുദ്ധകാലത്ത് – നാസികളുടെ പീഡനമുറകൾ ഇവയൊക്കെ ഈ കൃതിയിൽ കാണാം.എം.പി.വീരേന്ദ്രകുമാറിന്റെ ‘ഫാസിസത്തിന്റെ മനശാസ്ത്രം’ എന്ന ലേഖനവും ഈ ഡയറിക്കുറിപ്പുകളെ ശരി വെക്കുന്നതാണ്.ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ (The Diary Of Ann Frank) ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.

ഇവകൂടാതെ കുഞ്ഞിക്കൂനൻ, ഒരു കുടയും കുഞ്ഞുപെങ്ങളും, ഗള്ളിവേഴ്സ് ട്രാവൽസ്, ട്രഷർ ഐലൻഡ്, മാൽഗുഡി ദിനങ്ങൾ, ലിയോ ടോൾസ്റ്റോയിയുടെ കഥകൾ, ഹക്കിൾബറിഫിൻ, ചെണ്ട, വികൃതിരാമൻ, മിഠായിപ്പൊതി പറയിപെറ്റ പന്തിരുകുലം, മാലിരാമായണം, അറബിക്കഥകൾ, ഐതിഹ്യമാലയിലെ കഥകൾ, കുഞ്ഞുണ്ണിമാഷിന്റെ കുറ്റിപ്പെൻസിൽ പോലുള്ള കൃതികൾ, സുമംഗലയുടെ കൃതികൾ, മാലിയുടെ കൃതികൾ, ഏവൂർ പരമേശ്വരൻ പരിഭാഷപ്പെടുത്തിയ ലോകബാലസാഹിത്യകഥകൾ, നാടോടിക്കഥകൾ, റഷ്യൻ നാടോടിക്കഥകൾ, കെ.വിരാമനാഥന്റെ അദ്ഭുതവാനരന്മാർ- അപ്പുക്കുട്ടനും ഗോപിയും, കഥാസരിത് സാഗരം, ഗ്രേറ്റ് എക്സ്പെക്ടേഷൻസ്, എ ജേണി ടു ദ് സെന്റർ ഓഫ് ദ് ഏർത്ത്, ലിറ്റിൽ പ്രിൻസ്, ചാൾസ് ഡിക്കൻസിന്റെ കൃതികൾ, ജാതകകഥകൾ, റസ്കിൻ ബോണ്ട് കഥകൾ, ഗ്രിമ്മിന്റെ ഫെയറി ടെയ് ലുകൾ, ദ് വെരി ഹഗ്രി കാറ്റർപില്ലർ, ദ് ടെയ്ൽ ഓഫ് പീറ്റർ റാബിറ്റ്, ടാഗോറിന്റെ ബാലകഥകൾ, അഡ്വഞ്ചേഴ്സ് ഓഫ് ടോം സ്വേയർ തുടങ്ങി നിരവധി പുസ്തകങ്ങളിനിയും പരാമർശിക്കാനുണ്ട്.

കുട്ടികളെ ബാലസാഹിത്യ പുസ്തകങ്ങളിലൂടെ വളർത്തിക്കൊണ്ടുവരുവാൻ ഓരോ മാതാപിതാക്കളും ശ്രമിക്കേണ്ടതുണ്ട്. ഗെയിമുകളിലും മറ്റും അഭിരമിക്കുന്ന കുരുന്നുകൾക്ക് ഭാഷയിൽ അവഗാഹം നേടാനും നവചിന്താസരണി വെട്ടിത്തുറക്കാനും വായന സഹായകമാകുന്നു. വായനാശാലകളിൽ നിന്നോ pdf ലൈബ്രറികളിൽ നിന്നോ ഇവ കണ്ടെത്തി കുഞ്ഞുങ്ങൾക്ക് വായിക്കാൻ നൽകാൻ ശ്രമിക്കുമല്ലോ!

✍🏼ലിസ ലാലു.

Post Views: 94
2
Lisa Lalu

Writer, Reader Singer, Teacher 💙

3 Comments

  1. Sobha Narayanasharma on April 3, 2024 3:25 PM

    👍❤️Nice article.

    Reply
  2. Shreeja R on April 3, 2024 9:43 AM

    നല്ല ലേഖനം

    Reply
  3. Silvy Michael on April 3, 2024 8:55 AM

    ആധികാരികമായ ലേഖനം… അഭിനന്ദനങ്ങൾ ലീസ 😘😘

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.