പ്രണയത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം,
അവരുടെ ഓരോ പ്രവൃത്തിയും നമുക്ക് വേണ്ടി മാത്രമാണെന്ന് സ്വയം ബോധിപ്പിക്കുന്നതാണ്.
നമ്മൾ പറഞ്ഞ കാര്യങ്ങൾ ഓർത്ത് വച്ച് ചെയ്തല്ലോ എന്നു വിചാരിച്ചു തുള്ളിച്ചാടും.
ഇല്ലാത്ത സ്നേഹമുണ്ടെന്ന് നമ്മൾ തന്നെ ആലോചിച്ചു കൂട്ടി സന്തോഷിക്കുന്നതും,
ഒരു തരം മണ്ടത്തരം തന്നെയാണ്.
നമുക്ക് വിഷമം തരുന്ന പ്രവൃത്തികൾ കാണുമ്പോൾ കണ്ണടയ്ക്കും.
എന്നിട്ട് നമ്മുടെ സ്വപ്ന ലോകത്തിൽ തന്നെ ജീവിക്കും.
യാഥാർത്ഥ്യം തിരിച്ചറിയാതെ സ്വയം വഞ്ചിക്കുന്ന ഈ പരിപാടിയ്ക്ക്,
“എന്തിനാ പോണെ” എന്ന് തോന്നും.
ഒടുക്കം അതിൽ തന്നെ തല വച്ച് കൊടുക്കും എന്നതാണ്
പ്രണയത്തിലെ ഏറ്റവും വലിയ കോമഡി !
– ദീപ പെരുമാൾ
NB: ഇത് ഒരു generalization അല്ല; യാഥാർഥ്യ ബോധം വേണം എന്ന ഒരു സന്ദേശമാണ് ഉദ്ദേശിക്കുന്നത്.