സ്നേഹം, സത്യസന്ധത, തുറന്ന ആശയവിനിമയം, വിശ്വാസം
ഈ നാലും ഏതൊരു ബന്ധത്തിൻ്റെയും അടിത്തറയാണ്, അല്ലേ?
എന്നാൽ, ഈ അടിത്തറ ശക്തമാക്കി നിലനിർത്തുന്നത് എന്താണ്?
“പരിശ്രമം”
രണ്ടു പേരിൽ നിന്നും ഉണ്ടാകേണ്ട, നിരന്തരവും ആത്മാർത്ഥവുമായ പരിശ്രമം.
ഞാനുണ്ട് നിനക്കൊപ്പം എന്ന ഉറപ്പ്, എന്തും തുറന്നു പറയാൻ സുരക്ഷിതത്വം.
തിരക്കുകൾക്കും പ്രതിസന്ധികൾക്കും ഇടയിലും, അവർ കൂടെ വേണം എന്ന തോന്നൽ.
ആത്മാർത്ഥമായ കരുതൽ സ്നേഹം; ഇതൊക്കെ വളർത്താൻ നാം നടത്തുന്ന പരിശ്രമം.
ബുദ്ധിമുട്ടാണോ? തീർച്ചയായും !
ഒറ്റ തവണ ചെയ്ത് തീർക്കുന്ന കാര്യമാണോ? അല്ല !
പക്ഷേ, ഓരോ ദിവസവും നടത്തുന്ന ചെറിയ പ്രവൃത്തികൾ മതി,
ഈ ബന്ധം സുന്ദരവും ശക്തവുമാക്കാൻ.
സ്നേഹം ഒരു പൂന്തോട്ടം പോലെയാണ്, നിരന്തര പരിചരണവും പരിശ്രമവും ആവശ്യമുള്ള ഒന്ന്.
അത്രയും വിലമതിക്കുന്നുണ്ടോ അവരെ?
ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ പരിശ്രമം നിർണ്ണയിക്കും.
– ദീപ പെരുമാൾ