നീ ഒരിക്കൽ എൻ്റെ ജീവനാകുമെന്നറിഞ്ഞിരുന്നെങ്കിൽ
ഞാൻ എന്നെ ഇനിയുമെത്രയോ സ്നേഹിച്ചേനെ
കാറ്റും മഴയും ഏൽക്കാതെ പൊടിമണ്ണ്
തട്ടാതെ നെറുകയിൽ മഞ്ഞു വീഴ്ത്താതെ
ഞാൻ എന്നെ ഒരു കുഞ്ഞിനെ എന്നപോലെ
കാത്തുവെച്ചേനെ
തേനും പാലും ഊട്ടി ഒരു പഞ്ചവർണ്ണകിളിയെപോലെ
എന്നെ ഓമനിച്ചേനെ
നീ എത്തും നേരം നിനക്കായി നൽകാൻ
നിൻ്റെ പ്രണയത്തിനായി എന്നെ നേദിക്കാൻ
ഇന്ന് നീയില്ലാതെ എനിക്ക് മറ്റൊരു ലോകമില്ലെന്നു തിരിച്ചറിയുമ്പോൾ
ഒരിക്കൽ കൂടി ആ പഴയ കൗമാരത്തിലേക്ക്
തിരികെ നടക്കാൻ കൊതിച്ചുപോകുന്നു
വെറുതെ എന്നറിയാമെങ്കിലും വീണ്ടും വീണ്ടും കൊതിച്ചുപോകുന്നു..
ജൂല വി ഗോപാൽ