“ഇങ്ങനെ നോക്കല്ലേ പെണ്ണേ…”
“എന്തേ..?”
“നിന്റെ കണ്ണിലെ ചൂണ്ടക്കൊളുത്തിൽ ഞാൻ കുരുങ്ങിപ്പോകുന്നു..”
“പിന്നെ?”
“എനിക്കീ കുരുക്കഴിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ?”
“എങ്കിലെന്താ? എന്റെ കണ്ണിലെ ചൂണ്ടയിൽ കോർത്തു ഞാൻ നിന്റെ ഹൃദയം പറിച്ചെടുക്കും..”
“വേണ്ട.. നിറയെ മുറിവുകൾ ആണതിൽ.. ഇനിയും തൊട്ടാൽ പിഞ്ഞിപ്പോകും.”
“ഇല്ല.. എന്റെ ഹൃദയത്തോട് ചേർത്ത് ഞാനത് തോരാനിടും.. എന്റെ നെഞ്ചിലെ സ്നേഹമിറ്റിച്ച് ഞാനാ മുറിവുണക്കും..”
“എന്നിട്ട്?”
“എന്നിട്ടെന്താ? മുറി കൂടിക്കഴിയുമ്പോൾ നീയത് വേരോടെ പിഴുതെടുക്കും..!!”