നമുക്കിടയിൽ
വാഗ്ദാനങ്ങളുടെ
ഭാരമില്ല..
പ്രളയം പോൽ
ഒഴുകിപ്പരക്കും
പ്രണയമില്ല…
എന്റേതെന്നോ
നിന്റേതെന്നോ
സ്വാർത്ഥതയുടെ
കനച്ച മധുരമില്ല…
തൂവാതെ
തുളുമ്പാതെ
ഉള്ളു നിറയ്ക്കും
സ്നേഹം മാത്രം..
എന്നുമെപ്പോഴും
പ്രിയപ്പെട്ടതെന്നൊരു
വാക്ക് മാത്രം..!
1 Comment
ഷീബാ❤️🌹❤️