ടാർഗെറ്റ് എന്ന വലിയ വാൾ തലക്കുമീതെ ഒരു ചോദ്യചിഹ്നം ആയിട്ടു ഇരിക്കുന്നനേരത്താണ് അറുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരാൾ ഷോറൂമിന്റെ ഡോറിനടുത്തെത്തിയത്.
കസ്റ്റമേഴ്സിനെ ആതിഥ്യ മര്യാദയോടെ സ്വീകരിക്കേണ്ട ഡ്യൂട്ടി എന്റെതായാതിനാലും ടാർഗറ്റ് എന്ന വാൾ മനസ്സിൽ ഉളളതുകൊണ്ടും കസ്റ്റമറുടെ അടുത്തേക്ക് വേഗം ഞാൻ ചെന്നു.
കസ്റ്റമർ : ഇവിടെ എസി ഇല്ലേ ?
ഞാൻ: ഉണ്ടല്ലോ (ഈശ്വരാ ഇനി എസി വാങ്ങാനായി ഇറങ്ങിയതാണോ? ഇവിടേക്കു തെറ്റി വന്നതാണോ?)
കസ്റ്റമർ: എനിക്ക് ഒരു വണ്ടി വേണം
ഈശ്വരാ ആശ്വാസം😃😃
ഞാൻ: അതിനെന്താ സർ ഇരിക്കു, കുടിക്കാനെന്തെങ്കിലും?
കസ്റ്റമർ: ചായ കിട്ടോ?
ഞാൻ : ചേച്ചി ഒരു ചായ.
വളരെ കുറച്ചു സമയം പുള്ളിയോട് സംസരിച്ചപ്പോഴേക്കും സംഗതി പിടികിട്ടി. എന്നെ ഒന്നു രക്ഷിക്കണേ എന്നു മനസ്സിൽ പറഞ്ഞു ഞാൻ ഫിനാൻസ് മാനജരെ നോക്കിയതേയുള്ളൂ.
സഹായിക്കാനായി മാനേജർ അടുത്തു വന്നിരുന്നു. വളരെ സീരിയസ്സായി ഞാൻ എഴുതി കൊടുത്ത പേപ്പർ കാണിച്ചു കൊണ്ട് മാനേജരോട് ഒരേ ഒരു ചോദ്യം മാത്രമേ കസ്റമർ ചോദിച്ചുള്ളൂ.
Loan amount ok.
Emi ok.
Documents ok.
BUT…
DOWN PAYMENT
ആരടയ്ക്കും?????????
😔😔😔😔😔😔😔
1 Comment
Lol