കാണാമറയത്ത് എനിക്കൊരു സുഹൃത്തിനെ വേണം,
എന്റെ സങ്കടപ്പെയ്ത്തിൽ കുടയാവാൻ,
എന്റെ സന്തോഷങ്ങളിൽ കൂട്ട് കൂടാൻ,
ഞാനെന്ന റേഡിയോയുടെ ശ്രോതാവാവാൻ,
ഇടയ്ക്കൊന്ന് പൊട്ടിത്തെറിക്കാൻ,
മനസ്സിന്റെ ഭാരം ഇറക്കി വയ്ക്കാൻ,
ഒരാൾ,
ഒരിക്കലും ഞാനെന്ന വ്യക്തിക്ക് മാർക്കിടാൻ ശ്രമിക്കാത്ത ഒരാൾ ,
കാണാമറയത്തിരുന്ന്, മനസ്സിന്റെ കണ്ണാടിയാവാൻ ഒരാൾ,
രൂപമില്ലാത്ത,
ലിംഗമില്ലാത്ത,
ഒരാൾ !