പലർക്കും സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് പണം ചെലവഴിക്കാനുള്ള അവസരം മാത്രമാണെന്ന് തോന്നാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, അതിനപ്പുറം സാമ്പത്തിക സ്വാതന്ത്ര്യത്തിന് ധാരാളം അർത്ഥങ്ങളുണ്ട്.
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുടെ ഉത്തരവാദിത്തം ഒരു വ്യക്തിയിൽ മാത്രം അടിച്ചേൽപ്പിക്കാതെ, അത് പങ്കുവെക്കാനുള്ള കഴിവ് കൂടിയാണ്.
പങ്കാളിക്ക് നമ്മുടെ സാമ്പത്തിക ഭാരം പൂർണ്ണമായും ഏൽപ്പിക്കാതെ, നമ്മുടെ കഴിവിനനുസരിച്ച് സംഭാവന നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
ഒരു ചെറിയ ശതമാനം എങ്കിലും , ചിലവുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് നമ്മുടെ പങ്കാളി നമ്മൾക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി കാണിക്കാനുള്ള ഒരു മാർഗ്ഗമാണ്.
– ദീപ