… അസൂയയ്ക്ക് ???
നമ്മൾ അസൂയപ്പെട്ടാലും ഇല്ലെങ്കിലും അവർ ജീവിതം അവരുടെ പാട്ടിനു മുന്നോട്ട് കൊണ്ടുപോകും. പിന്നെന്താണ് നമുക്ക് നേട്ടം???
ഒരാളോട് അസൂയപ്പെടുമ്പോൾ നമ്മൾ അവരെ ബോധിപ്പിക്കുകയാണ്; നമ്മളെക്കാൾ ഉയരത്തിലാണ് അവർ എന്നത്…
അവരുടെ സന്തോഷം നിലനിൽക്കുന്നോ ഇല്ലയോ, നമ്മുടെ അസൂയ അതിനെക്കാളും ഏറെക്കാലം നിലനിൽക്കും! അത് നമ്മളെ ക്രമേണ അന്ധരാക്കും.
അതുകൊണ്ട് മരുന്നില്ലാത്ത ഈ അസുഖത്തിന് പോയി തല വച്ചു കൊടുക്കരുത് !
എന്ന്, കൂട്ടക്ഷരങ്ങളിലെ മറ്റ് എഴുത്തുകാരെ അസൂയയോടെ നോക്കുന്ന ഞാൻ...