ഓഫീസിൽ നിന്നു വന്ന ഭർത്താവിൻ്റെ ചോറ്റുപാത്രം തുറന്ന ഭാര്യ അതിലൊരു കുറിപ്പ് കണ്ടു.
‘നീ പറഞ്ഞ സാധനങ്ങൾ വാങ്ങാൻ മറന്നു. സദയം ക്ഷമിയ്ക്കുക.’
പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ ഭർത്താവ് ചോറ്റുപാത്രമെടുത്തു തുറന്നപ്പോൾ അതിൽ ചോറും നാരങ്ങാ അച്ചാറും മാത്രം.
കറിപ്പാത്രത്തിനുള്ളിൽ ഒരു കുറിപ്പും.
‘വായുവിൽ നിന്ന് സാധനങ്ങൾ സൃഷ്ടിയ്ക്കാൻ എനിക്കറിയില്ല.
ഉള്ളതു കൊണ്ട് തൃപ്തിപ്പെടുക
ഇന്നലത്തെ ക്ഷമയ്ക്കു പകരമായി ഇന്ന് എന്നോടും സദയം ക്ഷമിയ്ക്കുക.’