അതിരുകളില്ലാ വാനിൽ
സ്വച്ഛന്ദമായ് പറന്നുയർന്നിടാൻ
കൊതിച്ചവൾ തൻ ചിറകുകൾ,
അച്ചടക്കത്തിൻ നിയമങ്ങളാൽ,
ലോകം ചമച്ചെടുത്ത
അരുതുകൾ തീർത്ത വലയിൽ കുരുക്കി,
സ്നേഹത്തിൻ ചരടായ് തോന്നും
ചങ്ങലകളാൽ ബന്ധിച്ചു,
സ്വാർത്ഥതയാകും ഖഡ്ഗത്താൽ
അരിഞ്ഞെടുക്കുവതിൻ കാഴ്ചകൾ
ചുറ്റിലും നിറയും കാലത്തും
തളരാതെ, ഇടറാതെ
ഉയർത്തെഴുന്നീട്ടിടാനുള്ള കരുത്തു നൽകിയല്ലോ പെണ്ണിനെ പാരിലയച്ചതു സർവ്വേശ്വരൻ.