മക്കളുടെ നന്മ ആഗ്രഹിക്കുന്നുണ്ടെങ്കിൽ
അവരെ ചുമലിലേറ്റി പറക്കാതിരിക്കുക
മറിച്ച് അവരുടെ ചിറകുകൾക്ക് കരുത്ത് പകരുന്ന തൂവലുകൾ ആകാം
നന്മയുടെ നൂലുകൊണ്ട് നെയ്തെടുത്ത
പട്ടുത്തൂവലുകൾ ഉൾകരുത്തിൻ്റെ
ചിറകിൽ ചേർത്ത് അവർ വാനം മുട്ടെ
പറന്നുയരട്ടെ
നമ്മൾ കാണാത്ത സുന്ദരമായ
കാഴ്ചകൾ അവർക്ക് കാണാൻ കഴിയട്ടെ
നമുക്ക് കൈയകലെ നഷ്ടപ്പെട്ടത്
അവർ നേടിയെടുക്കെട്ടെ