അമ്മ:” വീഴൂട്ടോ സൂക്ഷിക്കണം”
അച്ഛൻ: “ഏയ് വീഴില്ല”
അമ്മ : “ഉറപ്പായും വീഴും”
അച്ഛൻ: “ഇല്ലാന്നല്ലേ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചോളാം”
അമ്മ : “എന്തായാലും ഒരു വടിയുള്ളത് നല്ലതാ താങ്ങിന്”
അച്ഛൻ: “അതിന്റെ ആവശ്യമൊന്നുമില്ല തനിയെ നിൽക്കാൻ പറ്റുന്നുണ്ട്.”
അമ്മ: “എന്നാലും ബലക്കുറവുണ്ട്”
അച്ഛൻ : “അത് വെറുതെ തോന്നുന്നതാ”
രാത്രിയിലെ മഴയിൽ മറഞ്ഞു വീണ വാഴയെ നോക്കി പിറ്റേന്നു രാവിലെ
അമ്മ: “ഞാൻ അപ്പോഴേ പറഞ്ഞതാ വീഴും ആ വടിയെടുത്ത് ഒരു താങ്ങുകൊടുക്കാൻ”
നിരാശയോടെ അച്ഛൻ: “ഞാൻ കരുതി സ്ട്രോങ്ങ് ആണെന്ന്. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ തൽക്കാലം പിണ്ടിയെടുത്ത് തോരൻ വെക്കാം”
ബിന്ദു രാജേഷ്