മിണ്ടാപ്പൂച്ചയത്രെ…
ആര്? ഈ ഞാനേ…!
എനിക്ക് നിങ്ങളോട് മിണ്ടാൻ താത്പര്യമില്ലാഞ്ഞിട്ടാണ് ഹേ…
ഞാൻ പാവമായിരുന്നത്രെ! എപ്പേ…?
എന്നെ നിങ്ങൾക്ക് അറിയാഞ്ഞിട്ടാ.
ഞാൻ എനിക്ക് തോന്നീത് ചെയ്തപ്പോ,
മിണ്ടാപ്പൂച്ച കലമുടച്ചൂന്ന്! എങ്ങനേ..?
പിന്നേ…ഞാൻ ചെയ്യുന്നത് മുഴുവൻ നിങ്ങളെ ബോധിപ്പിക്കാനല്ലേ…!
നിങ്ങൾക്കു വേറെ പണിയൊന്നുമില്ലേ?
എന്നാപ്പിന്നെ ഞാനൊരു സത്യം പറയട്ടെ?
ഞാനൊരു മിണ്ടാപൂച്ചയുമല്ല, പാവവുമല്ല.
ഉടക്കാനുള്ള കലം എവിടെ?