ചില വേരുകളറ്റു പോവുമ്പോൾ
വാടി വീഴുന്ന ഇലകളാണ് നാം.
ഒന്നു വിളക്കി ചേർക്കാൻ ആയെങ്കിലെന്നാലോചിക്കും.
എവിടേക്കായിരിക്കും മണ്ണുമൂടിയ
ആ വേരുകൾ പോയിരിക്ക?
അകലകലെയാമനന്തതയിലേക്ക് വേരുകൾ പോലെ കൺനീട്ടി ചോദിക്കും.
ഒടുവിലൊരുകുടന്ന ഹരിത
സ്വച്ഛ സ്മരണകളിലേക്ക്
കനകനത്ത കണ്ണാലേ
ഞാനും വേരാഴ്ന്നു പോകും..