ഇരുട്ട്
കട്ടകെട്ടിയ..
തണുപ്പ്
മുറ്റിയ
രാത്രിയിൽ
എന്റെ
കിടക്കയുടെ
വലതുവശം
ശൂന്യമാണ്…
പേരിടാത്ത
വ്യസനങ്ങളെ
നിശ്വാസങ്ങളാൽ
പുതപ്പിച്ച്
ഞാനീ രാത്രിയുടെ
ധൈർഘ്യമളക്കുന്നു..
ഇന്ന്
ഞാനുറങ്ങും വരെയും..
എനിക്ക്
കൂട്ടിരിക്കുന്നുണ്ട്
പണ്ടെന്നോ
എന്റെ രാത്രികളിലേക്കും
അഴിച്ചിട്ട
ഉടയാടകളിലേക്കും
തീ പിടിച്ച
ഉടലുകളുടെ
തീർത്ഥയാത്രകളിലേക്കും
ഉത്തരത്തിൽ
നിന്നെത്തി
നോക്കി
കണ്ണുപൊത്തി
ചിരിച്ചൊരു
പല്ലി..
ഇന്നെന്റെ
രാത്രികളുടെ
കൂട്ടിരിപ്പുകാരി..

3 Comments
അനേകം അർത്ഥങ്ങൾ ഒളിച്ചുവെച്ച വാക്കുകൾ. ഒരു വാക്കിനു ഇത്രയും ഭാവങ്ങൾ പേറാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്ന മനോഹര രചന. 👌
Tnx dear ❣️🥰
മനോഹരം ഷീബാ❤️💐❤️