നിനക്കുമേറെയകലെ
ഒരു കാണാത്തുരുത്തിൽ
ഞാനുണ്ടാകും.
തേടി വരുകയാണെങ്കിൽ അല്പം വെള്ളത്തുണി കരുതിയേക്കുക.
പുതപ്പിച്ചു മടങ്ങുമ്പോൾ ഒന്നോർക്കുക.
എന്റെയുള്ളിൽ
നിനക്ക് ഊറ്റിയെടുക്കാൻ ഇനി
ഒരിറ്റ് സ്നേഹമോ
ഒരു തുള്ളി രക്തമോ
അവശേഷിക്കുന്നില്ലെന്ന്..
അവസാന തുള്ളിയും ഇറ്റു വീണത് നിന്റെ ഹൃദയത്തിലേക്ക് ആയിരുന്നുവെന്ന്..!
©shafia