ഞാൻ അനാഥത്വത്തെക്കുറിച്ച് എഴുതി
അവർ ആശ്വസിച്ചു
ഞാൻ ദാരിദ്ര്യത്തെ കുറിച്ച് എഴുതി
അവർ തല തിരിച്ചു
ഞാൻ രോഗത്തെ കുറിച്ച് എഴുതി
അവർ സഹതാപം നടിച്ചു
ഞാൻ സ്ത്രീകളെ കുറിച്ചെഴുതി
അവർ പുച്ഛിച്ചു
ഞാൻ ദാമ്പത്യത്തെ കുറിച്ച് എഴുതി
അവർ പരിഹസിച്ചു
ഞാൻ മാതൃത്വത്തെ കുറിച്ച് എഴുതി
അവർ കളിയാക്കി
ഞാൻ സ്നേഹശൂന്യതയെ കുറിച്ച് എഴുതി
അവർ പൊട്ടിച്ചിരിച്ചു
അപ്പോൾ ഞാൻ സ്നേഹത്തെക്കുറിച്ച് എഴുതി,
ഒരു നിമിഷം..
അവർ തലയുയർത്തി ചെവി കൂർപ്പിച്ചു
പിന്നെ ഞാൻ പ്രണയത്തെക്കുറിച്ച് എഴുതി
അവർ പൊട്ടിത്തെറിച്ചു!
ഇനി ഞാൻ മരണത്തെക്കുറിച്ച് എഴുതും
അവർ ആനന്ദിക്കും
പിന്നീടവർ തിരക്കിലാവും
എനിക്കൊരു പകരക്കാരിയെ തിരക്കുന്ന തിരക്കിൽ..!
©shafia