നല്ലവൾ ആവാൻ നല്ലോണം ശ്രമിച്ചിരുന്നത്രേ അവൾ..
ചിരിച്ചും
മിണ്ടിയും മൗനിച്ചും
ഓടിയും വീണും തളർന്നും
നല്ലവളാവാൻ ശ്രമിച്ചുകൊണ്ടേയിരുന്നത്രേ.
എന്നിട്ട്, ഒരു നാവിൽ നിന്നും ‘നല്ലവൾ’ എന്ന് കേൾക്കാത്ത അവൾ..
ഒരുനാൾ,
ഒത്തൊരു ഉത്തരത്തിൽ തൂങ്ങിയാടിയപ്പോൾ
പല നാവുകളിൽ നിന്നും പലയാവർത്തി കേട്ടത്രെ,
“പിഴച്ചവൾ..”
shafia