Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിഴൽ
കഥ ജീവിതം

നിഴൽ

By Nisha Suresh kurupJuly 29, 20246 Comments7 Mins Read139 Views
Bookmark Now
Please login to bookmark Close

No account yet? Register

ജില്ലാ കോടതി ജഡ്ജിയായ നന്ദിതയെ കാണാൻ ഒരു പെൺകുട്ടി വീടിൻ്റെ ഗേറ്റിനു വെളിയിൽ വന്നു ബെല്ലടിച്ചു . സെക്യൂരിറ്റി കാര്യം തിരക്കി. അങ്ങനെ മാഡത്തിനെ കാണാൻ പറ്റില്ല തിരികെ പോകൂന്ന് ആദ്യം സൗമ്യമായും പിന്നെ ദേഷ്യപ്പെട്ടും പറഞ്ഞെങ്കിലും ആ പെൺകുട്ടി പോകാൻ കൂട്ടാക്കാതെ ഗേറ്റിനു പുറത്ത് തന്നെ നിന്നു. ഒടുവിൽ സഹികെട്ട സെക്യൂരിറ്റിക്കാരൻ നന്ദിതയെ വിളിച്ചു പെൺകുട്ടി പോകുന്നില്ലെന്നും കണ്ടില്ലെങ്കിൽ ഗേറ്റിൻ്റെ വെളിയിൽ തന്നെ ഇരിക്കാനാണ് ഭാവമെന്നും പറഞ്ഞപ്പോൾ നന്ദിത അരിശത്തോടെ മുകളിലെ ബാൽക്കണിയിൽ നിന്ന് ഗേറ്റിന് പുറത്തേക്ക് നോക്കി. ഇരുവശങ്ങളിലും ചെടികളാൽ മൂടപ്പെട്ട തറയോട് പാകിയ നീളൻ മുറ്റത്തിൻ്റെ ഗേറ്റിനു പുറത്ത് നില്ക്കുന്ന രൂപം അവ്യക്തമായേ നന്ദിതക്ക് കാണാൻ കഴിഞ്ഞുള്ളു. നന്ദിത സെക്യൂരിറ്റി കാരനോട് അവളെ കയറ്റി വിടാൻ പറഞ്ഞു.

ആ പെൺകുട്ടി പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും പ്രകടിപ്പിക്കാതെ വീടിനു മുന്നിലേക്ക് നടന്നു.

നന്ദിത താഴെ ഹാളിലെത്തിയിരുന്നു. അകത്ത് കയറണോ വേണ്ടയോ എന്ന് മടിച്ചു നിന്ന പെൺകുട്ടിയോട് കനത്ത ശബ്ദത്തിൽ അകത്ത് വരൂ എന്ന് പറഞ്ഞു തിരിഞ്ഞ് നടന്നു നന്ദിത സോഫയിൽ ഇരുന്നു..

ആ കുട്ടിയോട് ഇരിക്കാനും ആവശ്യപ്പെട്ടു.

നന്ദിതയുടെ മരിച്ചു പോയ ഭർത്താവ് കേണൽ ശേഖറിൻ്റെ ഫോട്ടോ ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. രണ്ട് ആൺമക്കൾ ഉള്ളത് പുറം നാട്ടിലും. വീട്ടു ജോലിക്കാരികളും സെക്യൂരിറ്റിയും ഡ്രൈവറും തോട്ടക്കാരനും എല്ലാം ഉള്ളത് കൊണ്ട് ഒറ്റയ്ക്കല്ല. എങ്കിലും ആരോടും പ്രത്യേകിച്ച് അടുപ്പമൊന്നുമില്ല നന്ദിതക്ക്.

നന്ദിത ആ പെൺകുട്ടിയെ അടിമുടി വീക്ഷിച്ചു പത്ത് പന്ത്രണ്ട് വയസ് മാത്രം പ്രായം വരുന്ന വെളുത്തു മെലിഞ്ഞ നന്നായി അണിഞ്ഞൊരുങ്ങിയ സുന്ദരിയായ പെൺകുട്ടി. എവിടെയോ കണ്ട് പരിചയം തോന്നിയ പോലെ നന്ദിത അവളെ സൂക്ഷിച്ച് നോക്കിയിരുന്നു.

“മാഡത്തിന് എന്നെ മനസിലായോ”?

നന്ദിത ഒന്നും പറയാതെ അവളെ തന്നെ ഉറ്റുനോക്കിയിരുന്നു.

അവരുടെ ചിന്ത ഈ പെൺകുട്ടി എങ്ങനെ ഒറ്റക്കു വന്നു എന്നായിരുന്നു.

“മാഡം ഒരാഴ്ച മുൻപ് വിധി പറഞ്ഞ ഒരു കേസുണ്ടായിരുന്നു

ആ പെൺകുട്ടിയുടെ ഉറച്ച ശബ്ദം നന്ദിതയെ ചിന്തകളിൽ നിന്നും ഉണർത്തി.

“കുട്ടി…. കുട്ടി എങ്ങനെ ഇവിടെ വന്നു ”

ആ പെൺകുട്ടി അതിന് മറുപടി പറയാത്തത് കൊണ്ട് നന്ദിത തന്നെ വീണ്ടും സംസാരിച്ചു

“ഞാൻ വിധി പറഞ്ഞ എത്രയോ കേസുകൾ ഉണ്ട്. ആരെയെല്ലാം ദിവസം കാണുന്നു. അതിനിടയിൽ കുട്ടി പറയുന്ന കേസ് എനിക്ക് എങ്ങനെ ഓർമ വരാനാണ് ”

“മാഡം എന്നെ അറിയണമെന്നില്ല”

തൻ്റെ മുന്നിൽ ഒരു കൂസലുമില്ലാതെ മുതിർന്ന സ്ത്രീയെ പോലെ സംസാരിക്കുന്ന ആ പെൺകുട്ടിയെ നന്ദിത അത്ഭുതത്താൽ നോക്കിയിരുന്നു. ഇറക്കി വിടാനോ ദേഷ്യപ്പെടാനോ ഒന്നും തോന്നാത്ത വിധം പെൺകുട്ടിയുടെ മുഖം നന്ദിതയുടെ മനസിനെ വല്ലാതെ പിടിച്ചുലച്ചു.

” ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു പതിനഞ്ചു വയസുകാരിയെ” പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അജയനെന്ന യുവാവിനെ മാഡത്തിന് ഓർമയുണ്ടോ?

പെട്ടന്ന് നന്ദിതയിൽ ഒരു ഞെട്ടൽ ഉണ്ടായി.

മാഡം വിധിപറഞ്ഞ കേസായിരുന്നു അത് “ജീവപര്യന്തം തടവു ശിക്ഷ ”

ആ പെൺകുട്ടിയിൽ പുച്ഛം നിറഞ്ഞെ ഒരു ചിരി വിടർന്നു

അജയന് ശിക്ഷ വിധിച്ചയന്ന് പോലീസ് ജീപ്പിലേക്ക് കൈയ്യാമം വെച്ചു പോലീസുകാരുടെ അകമ്പടിയോടെ നടന്നു പോകവേ ചുറ്റിനുമുള്ള ആൾക്കാരുടെ കളിയാക്കലും പരിഹാസവും  മീഡിയാക്കാരുടെ ചോദ്യങ്ങളും എല്ലാം തട്ടിയെറിഞ്ഞു കൊണ്ട് ഭ്രാന്തനെപ്പോലെ കോടതിക്ക് മുന്നിലെ റോഡിലേയ്ക്ക് ഓടി വണ്ടിയ്ക്കു മുന്നിൽ ചാടി മരിച്ചയാൾ. അയാളുടെ ഞാൻ തെറ്റു ചെയ്തില്ല എന്നുള്ള നിലവിളി നന്ദിതയുടെ മുന്നിൽ തെളിഞ്ഞു നിന്നു.

“ആ അജയൻ്റെ മകളാണ് ഞാൻ ”

അമ്പരപ്പോടെ നന്ദിത ആ പെൺകുട്ടിയെ നോക്കി.

“എൻ്റെ അമ്മ നിങ്ങളെ കാണാൻ വന്നപ്പോൾ മാഡം ആട്ടി ഓടിച്ചു.

എൻ്റെ അച്ഛനു പറയാനുള്ളതും കേട്ടില്ല ”

ആ പെൺകുട്ടി കിതപ്പോടെ പറഞ്ഞു.

നന്ദിത തറഞ്ഞിരുന്നു. അവരുടെ ഉള്ളിലൂടെ ആ രംഗങ്ങൾ കടന്നു പോയി.

ഞാനല്ല ഞാനല്ല എന്നാവർത്തിച്ചു അയാൾ പറയുമ്പോഴും ഒരു തവണ അയാളെ കേൾക്കാൻ പോലും കൂട്ടാക്കാതെ തെളിവും സാക്ഷിയും അയാൾക്ക് എതിരായിരുന്നതിനാൽ താൻ ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതി.

വെറുപ്പായിരുന്നു അയാളോട്. ബുദ്ധി ഉറയ്ക്കാത്ത കുട്ടിയെ നശിപ്പിക്കാൻ തോന്നിയല്ലോ എന്നുള്ള അറപ്പായിരുന്നു.

ഒരു മുറിയിൽ ആ വയ്യാത്ത പെൺകുട്ടിയെയും അമ്മയെയും ഒറ്റയ്ക്കിരുത്തി സംസാരിക്കുമ്പോൾ വകതിരിവു പോലുമില്ലാത്ത ആ കുട്ടി എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ പറഞ്ഞു… നശിപ്പിക്കപ്പെട്ടതിൻ്റെ പാടുകൾ അപ്പോഴും ചുണ്ടിലും മറ്റും ഉണങ്ങാതെ കാണപ്പെട്ടു. ആ അമ്മയുടെ കണ്ണുനീര് വല്ലാതെ നോവിച്ചു തിരിച്ചറിവു പോലുമില്ലാത്ത എൻ്റെ കുഞ്ഞിനോട് ഇത് ചെയ്തല്ലോ സ്വന്തം കൂടെപിറപ്പിനെ പോലെ കണ്ടിരുന്നതാണ് എന്നിട്ടും എൻ്റെ കുഞ്ഞിനോടിത് ചെയ്തല്ലോ എന്നു അലമുറയിട്ട് കരയുന്ന അമ്മയും പുറത്ത് തളർന്നിരുന്ന അച്ഛനും മനസിലൊരു നോവായിരുന്നു.

” മാഡത്തിനറിയോ അച്ഛൻ എത്ര പാവമായിരുന്നുവെന്ന്, എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ”

“അത് കൊണ്ട് കുട്ടിയുടെ അച്ഛൻ ചെയ്ത തെറ്റ് തെറ്റല്ലാതായി മാറുന്നില്ല ”

നന്ദിത സൗമ്യയായി മറുപടി കൊടുത്തു

ആ പെൺകുട്ടി നന്ദിതയെ നോക്കി പിന്നെ ചെറുതായി ചിരിച്ചു

“അച്ഛൻ വിദേശത്തു നിന്നു വന്ന ശേഷം വീട്ടിനു മുന്നിൽ തന്നെ സ്റ്റേഷനറിക്കട നടത്തിയിരുന്നു. ഞങ്ങളുടെ വീടിനോട് ചേർന്ന വീട്ടിലായിരുന്നു മേഘ ചേച്ചിയും അച്ഛനും അമ്മയും താമസിച്ചിരുന്നത്. എൻ്റെ അമ്മ സ്കൂൾ ടീച്ചറാണ്. അമ്മയെക്കാൾ അച്ഛൻ കുട്ടിയായിരുന്നു ഞാൻ. എന്നെ പിരിഞ്ഞിരിക്കാൻ വയ്യാത്തോണ്ടാണ് അച്ഛൻ വിദേശത്തെ ജോലി മതിയാക്കിയതെന്ന് അമ്മ എപ്പോഴും ചെറിയ അസൂയയോടെ പറയും.

മേഘ ചേച്ചിയുടെ അച്ഛൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. അമ്മയ്ക്ക് ജോലിയില്ല. രണ്ട് വീടുകളും നല്ല സ്നേഹത്തിലും സഹകരണത്തിലുമായിരുന്നു. അച്ഛനെ മാമൻ എന്നാണ് മേഘ ചേച്ചി വിളിച്ചിരുന്നത്. എന്നെ പോലെ തന്നെ മകളെ പോലെ ആയിരുന്നു അച്ഛന് മേഘ ചേച്ചിയും. മാമാ എന്ന് വിളിച്ച് അച്ഛൻ്റെ പുറകെ നടക്കും.

ഒരു ദിവസം ഞാനും അമ്മയും സ്കൂളിൽ നിന്നും വന്നപ്പോൾ അച്ഛൻ്റെ കടയ്ക്കു മുൻപിൻ ആൾക്കൂട്ടമായിരുന്നു കുറ്റവാളിയെ പോലെ തല താഴ്ത്തി അച്ഛനും ആരൊക്കെയോ താങ്ങിയെടുത്ത് അബോധാവസ്ഥയിലായ മേഘ ചേച്ചിയെ വണ്ടിയിലേക്ക് കിടത്തുന്നതുമാണ് കണ്ടത്.

ചേച്ചിയുടെ അമ്മ അലമുറയിട്ട് കരഞ്ഞു കൂടെ കയറാൻ നേരത്താണ് ഞങ്ങളെ കണ്ടത്

“എങ്ങനെ തോന്നി സുഖമില്ലാത്ത എൻ്റെ മോളോട് ഇത് ചെയ്യാൻ. സൂക്ഷിച്ചോ സ്വന്തം മോളാണെന്നും നോല്ക്കില്ല ഇങ്ങനത്തെ കാമഭ്രാന്തൻമാർ… എന്നെ നോക്കി അമ്മയോട് അങ്ങനെ പറഞ്ഞു അവര് വണ്ടിയിൽ കയറി പോയി

ഞാൻ ഓടിചെന്നു അച്ഛനെ കെട്ടിപ്പിടിച്ചു…

എല്ലാം തകർന്നവനെ പോലെ മോളേന്ന് വിളിച്ചു അച്ഛൻ എന്നെ കെട്ടിപ്പിച്ചു കരഞ്ഞു.

കൺമുന്നിലെ കാഴ്ച വിശ്വസിക്കാനാകാതെ അമ്മ സ്തംബ്ധയായി നിന്നു.

പോലീസ് വരുകയും അച്ഛനെ എന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പോവുകയും ചെയ്തു അമ്മ തളർന്നു കടയിലെ പടിയിലിരുന്നു

അടുത്ത വീട്ടിലെ സ്ത്രീ പറഞ്ഞു

“ഞാനാ കുഞ്ഞേ കണ്ട് കൊണ്ട് വന്നത്. വസ്ത്രം പോലും ഇല്ലായിരുന്നു കൊച്ചിൻ്റെ ദേഹത്ത്. ഞാൻ വരുമ്പോൾ ബഡ്ഷീറ്റ് മൂടി കൊടുത്തു അതിനെ കെട്ടിപ്പിടിച്ചു നില്ക്കുന്ന നിങ്ങളുടെ കെട്ടിയോനെയാണ് കണ്ടത്. ആ കുഞ്ഞ് ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു. ചുണ്ടും മറ്റും ചോര പൊടിഞ്ഞിരുന്നു. എൻ്റെ നിലവിളി കേട്ടാണ് പാർട്ടി ഓഫീസിൽ നിന്നും എല്ലാവരും ഓടിക്കൂടിയത്. പിന്നെ നാട്ടുകാരും. അപ്പോഴേക്കും ആ കുഞ്ഞിൻ്റെ ബോധവും പോയി. ”

മകളുടെ പ്രായമുള്ള കുഞ്ഞിനോടിത് ചെയ്തല്ലോ ദുഷ്ടൻ പ്രാകിക്കൊണ്ട് അവർ തിരിഞ്ഞ് നടന്നു. എല്ലാവരും പല വഴിക്ക് പിരിഞ്ഞു ഞാനും അമ്മയും മാത്രം ഏറെ നേരം കെട്ടിപ്പിടിച്ചു കരഞ്ഞു.

പിറ്റേന്ന് അമ്മ സ്റ്റേഷനിൽ അച്ഛനെ കാണാൻ പോയി, പോലീസുകാര് പരിഹസിച്ചു. അമ്മയെ കണ്ട അച്ഛൻ ഞാനല്ല അത് ചെയ്തതെന്ന് പറഞ്ഞു ഭിത്തിയിൽ തലയിലടിച്ചു…

എന്താ ഉണ്ടായതെന്ന് അമ്മ ചോദിച്ചു. അമ്മയ്ക്ക് അച്ഛനെ വിശ്വാസമായിരുന്നു. കടയിലിരുന്ന സമയത്താണ് മേഘ നിലവിളിച്ചു കൊണ്ട് ഓടി വന്നത് ദേഹം മുഴുവൻ മുറിഞ്ഞ പാടുകളയിരുന്നു. വസ്ത്രം പോലും ഇല്ലാതെ അയാളെ വന്നു കെട്ടിപ്പിടിച്ചു അലറി കരഞ്ഞു. എന്താ ഏതാ ഒന്നും പറയാനുള്ള അറിവില്ലല്ലോ അകത്ത് പോയി തുണിയെടുത്തു മൂടുമ്പോൾ ഭയത്താൽ കുഞ്ഞ് അയാളെ മുറുകെ പിടിച്ചു ഏങ്ങലടിച്ചു. താൻ ചേർത്ത് പിടിച്ചപ്പോൾ ആണ് ആ സ്ത്രീ കണ്ടു കൊണ്ട് വന്നു നിലവിളിച്ചത്. ഉടനെ പാർട്ടിക്കാരും എത്തി. എല്ലാം പിന്നെ അവരു തന്നെ മെനഞ്ഞെടുത്തു. അവര് എന്നെ തോല്പിക്കാൻ ഒരവസരം നോക്കി നടക്കുവായിരുന്നല്ലോ, അതും പറഞ്ഞ് അച്ഛൻ മുഖം പൊത്തി കരഞ്ഞു…

അമ്മയ്ക്ക് മനസിലായി പണ്ട് പാർട്ടിയിലുള്ള മൂന്നാല് പേരു ചേർന്നു പകയുടെ പേരിൽ എതിർപ്പാർട്ടിയിലെ ഒരാളെ വെട്ടികൊലപ്പെടുത്തുന്നതിന് അച്ഛൻ ദൃസാക്ഷിയായിരുന്നു. അവര് പലതരത്തിൽ അച്ഛനെ സ്വാധീനിക്കാൻ നോക്കിയെങ്കിലും നടന്നില്ല അവർക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. അന്നേ പ്രതികാരം വീട്ടുമെന്ന് പറഞ്ഞിരുന്നു.

ഒടുവിൽ അച്ഛനെ കേൾക്കാൻ ആരും തയ്യാറായില്ല. പോലീസും മേഘ ചേച്ചിയെ ചികിത്സിച്ച ഡോക്ടറും എല്ലാം പാർട്ടിക്കാരുടെ സ്വാധീന വലയത്തിലായി. എല്ലാ തെളിവും അച്ഛനെതിരെയായി. കേസ് കോടതിയിലുമെത്തി. ഓരോ തവണ വരുമ്പോഴും എല്ലാവരും കൂകി വിളിക്കാനും കല്ലെറിയാനും വരെ ശ്രമിച്ചു. അച്ഛൻ ഭ്രാന്തനെപ്പോലെ അലറി ഞാനല്ല ഞാനല്ലന്ന് . അമ്മയെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് മേഘചേച്ചിയുടെ അമ്മയും അച്ഛനും ഇത് വിശ്വസിച്ചല്ലോ എന്നാണ്. രണ്ടും കല്പിച്ച് ആശുപത്രിയിൽ പോയി മേഘചേച്ചിയെ കാണാൻ അമ്മ തീരുമാനിച്ചു. അവിടെ ചെന്നപ്പോഴേ മേഘ ചേച്ചിയുടെ അച്ഛൻ ആക്രോശിച്ചു കൊണ്ട് വന്നു. അമ്മ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിലക്കുന്ന കണ്ടപ്പോൾ മേഘ ചേച്ചിയുടെ അമ്മ പറഞ്ഞു. എന്തിനാ ചത്തോന്ന് നോക്കാൻ വന്നയാണോ അകത്ത് കിടപ്പുണ്ട് പോയി ബാക്കി ജീവനും കൂടി എടുക്കാൻ…

അമ്മ പിന്തിരിയാതെ കയറി ചേച്ചിയെ കണ്ടു. ചേച്ചിക്ക് ഒന്നും അറിയില്ല. ആരാ എന്താ ഒന്നും പറയാനറിയാതെ ഭയന്ന് കട്ടിലിൻ്റെ മൂലയിലേക്ക് കൂനിക്കൂടി ഇരുന്നു.

അത് കഴിഞ്ഞ് ആണ് മാഡത്തിനെ കാണാൻ അമ്മ ശ്രമിച്ചത്. പക്ഷെ മാഡം അമ്മയെ കാണാൻ അനുവദിച്ചില്ല, അച്ഛനെ കേൾക്കാനും ശ്രമിച്ചില്ല. ഒടുവിൽ അച്ഛൻ എല്ലാം അവസാനിപ്പിച്ചു പോയി…. ആ പെൺകുട്ടിയിൽ നിന്നും കണ്ണുനീരൊഴുകി.

നന്ദിത ചിന്തിച്ചു, ഡോക്ടർ തറപ്പിച്ചു പറഞ്ഞു അജയനാണ് ചെയ്തത്, ടെസ്റ്റുകളിലെല്ലാം അജയനാണ് ചെയ്തത് എന്ന് ഉറപ്പാണെന്ന്. കണ്ട സാക്ഷികൾ ഉണ്ടായിരുന്നു. തെറ്റു പറ്റിയോ തനിക്ക് എങ്കിൽ പിന്നെ രാഷ്ട്രീയക്കാരുടെ പക പോക്കലാണെങ്കിൽ ഇത് ചെയ്തതാരാണ്.

നന്ദിത സംശയ ഭാവത്തിൽ ആലോചിരിക്കുന്നത് കണ്ട് ആ പെൺകുട്ടി കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു

അച്ഛൻ മരിച്ചു ഒരാഴ്ച കഴിഞ്ഞപ്പോൾ മേഘ ചേച്ചിയുടെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു.

അമ്മയുടെ കാലിൽ വീണു ചേച്ചിയുടെ അമ്മ മാപ്പ് പറഞ്ഞു

“തൻ്റെ പിടിപ്പുകേട് കൊണ്ടാണ് എല്ലാം സംഭവിച്ചത്. താൻ അയൽപക്കത്ത് പോയിട്ട് പെട്ടന്ന് വരാന്ന് കരുതിയതാണ്. അടുത്തായത് കൊണ്ട് പെട്ടന്ന് വരാന്ന് കരുതി പോയതാണ് അവിടെ ചെന്നപ്പോൾ അവിടത്തെ ചേച്ചിയുടെ മോളും മരുമോനുമൊക്കെ വന്നിരുന്നു പിന്നെ കുറച്ച് നേരം സംസാരിച്ചിരുന്നു. വീടിനകത്തല്ലേ അവൾക്ക് എന്ത് വരാനെന്ന വിശ്വാസമായിരുന്നു. പക്ഷെ ഞാൻ കുറച്ച് കഴിഞ്ഞ് വന്നപ്പോഴേക്കും എൻ്റെ കുഞ്ഞ്….

മോള് പതിയെ പഴയ പോലെയൊക്കെ ആയതിനു ശേഷം ഒരു ദിവസം പാർട്ടിക്കാരൻ പയ്യനെ  കണ്ടതും ഭയന്ന് നിലവിളിച്ച് എന്നെ മുറുകെ പിടിച്ചു….

മെല്ലെ മോളോട് ഓരോന്നൊക്കെ ചോദിച്ച് മനസിലാക്കിയതിൽ നിന്നും ആ പയ്യനാണ് ഉപദ്രവിച്ചതെന്ന് മനസിലായി. എല്ലാ തെറ്റും ഏറ്റു പറഞ്ഞു നിരപരാധിയായ അജയനെ രക്ഷിക്കണം എന്നു കരുതി. അറിഞ്ഞ മേഘയുടെ അച്ഛൻ അവിടെ പോയി വഴക്കുണ്ടാക്കി. അന്ന് രാത്രി ഒരു കൂട്ടം ഗുണ്ടകൾ വന്നു ഞങ്ങളെ കൊല്ലുന്ന രീതിയിൽ ഭയപ്പെടുത്തി എന്തെങ്കിലും പുറത്ത് പറഞ്ഞാൽ മോളെ കൊല്ലും എന്നും പറഞ്ഞു. സ്വന്തം മകളുടെ ജീവനു മുന്നിൽ മറ്റൊന്നും ചിന്തിച്ചില്ല.. പക്ഷെ അജയൻ മരിച്ചതോടെ കുറ്റബോധം കാർന്നു തിന്നാൻ തുടങ്ങി. എല്ലാം ഇവിടെ വന്നു പറയണമെന്ന് തോന്നി.

ഒന്നും ആരും അറിയരുത് അറിഞ്ഞാൽ എൻ്റെ മോളെ അവര് കൊല്ലും പോലീസും കോടതിയും എല്ലാം അവരുടെ ഭാഗമാണെന്നു പറഞ്ഞ് മേഘയുടെ അമ്മ കരഞ്ഞു കാലുപിടിച്ചു . അല്ലെങ്കിലും എനിക്കും അമ്മയ്ക്കും ഒന്നും പറയാനില്ലായിരുന്നു അച്ഛൻ പോയില്ലേ എല്ലാം തീർന്നില്ലേ.. എൻ്റെ അച്ഛൻ പാവമായിരുന്നു. ഇപ്പോഴും ഞാൻ അച്ചൻ്റെ നെഞ്ചിലാ കിടന്നുറങ്ങുന്നെ കൂടെ കളിക്കാനും കൊഞ്ചിക്കാനും കൊണ്ട് നടക്കാനും അച്ഛനിനിയില്ലല്ലോ ആ പെൺകുട്ടി എങ്ങി എങ്ങി കരഞ്ഞു… വിധി നടപ്പാക്കും മുൻപ് അച്ഛനെ ഒന്നു കേൾക്കായിരുന്നില്ലേ നിരപരാധികളായ എത്ര പേരാകും ഇത് പോലെ ശിക്ഷിക്കപ്പെട്ടത്. നന്ദിത മറുപടി പറയാൻ കഴിയാതെ ആ പെൺകുട്ടിയെ ഉറ്റു നോക്കിയിരുന്നു. അവൾ നിറഞ്ഞൊഴുകുന്ന മിഴികളുമായി നന്ദിതയെ രൂക്ഷമായി നോക്കിയിരുന്നു. ആ പെൺകുട്ടിയുടെ ചുണ്ടിലൊരു ചിരി നിറഞ്ഞു. നന്ദിത അമ്പരപ്പോടെ സംസാരശേഷി നഷ്ടപ്പെട്ടു തറഞ്ഞിരിക്കെ അവിടെയാകെ മഞ്ഞു വന്നു മൂടി ആ മഞ്ഞുപടലത്തിനിടയിലൂടെ പെൺകുട്ടി മെല്ലെ മെല്ലെ നടന്നു നീങ്ങി… പിന്നെ ആ മഞ്ഞു പാളിയിലേക്ക് മറഞ്ഞു….

നന്ദിത ഞെട്ടി എഴുന്നേറ്റു ശീതികരിച്ച മുറിയിലും അവർ വിയർത്തൊലിച്ചിരുന്നു. സ്വപ്നം എന്ന് വിശ്വസിക്കാൻ കഴിയാതെ ഒരേയിരിപ്പിരുന്നു . സമയം നോക്കി വെളുപ്പിനെ 3 മണി. വെള്ളം മതി വരുവോളം കുടിച്ചു എത്ര ശ്രമിച്ചിട്ടും ഉറക്കം വരാതെ നന്ദിത തിരിഞ്ഞും മറിഞ്ഞും കിടന്നു . തനിക്ക് തെറ്റു പറ്റിയോ താൻ കാരണം ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടോ തുടങ്ങിയ ചിന്തകൾ അവരെ വലിഞ്ഞു മുറുക്കി. ആ കുട്ടിയെ ഞാൻ സ്വപ്നം കണ്ടതെങ്ങനെ തൻ്റെ മനസിൽ അയാളുടെ മരണത്തെ തുടർന്നുണ്ടായ സംഘർഷം ആകാം ഇങ്ങനെയൊരു സ്വപ്നം കണ്ടത്. ഉറക്കം വരാതെ നന്ദിത ഓരോന്ന് ആലോചിച്ചു കിടന്നു

രാവിലെ ഹാളിൽ സോഫയിലിരുന്നു ചായ കുടിച്ചപ്പോഴും തലേന്നത്തെ സ്വപ്നം ആയിരുന്നു മനസിൽ.. വെറുതെ ടി വി ഓൺ ചെയ്തു വാർത്താ ചാനൽ വെച്ച നന്ദിത ഞെട്ടി തരിച്ചിരുന്നു. പീഢന കേസിൽ പ്രതിയായിരുന്ന അജയൻ്റെ ഭാര്യയും മകളും മരിച്ച നിലയിൽ. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണ്. വെളുപ്പിനെ മൂന്ന് മണിക്കാണ് സംഭവം നടന്നിരിക്കുന്നത്. അജയൻ മരിച്ചു ഒരാഴ്ചക്ക് ശേഷമാണ്… ബാക്കി കേൾക്കാൻ ശേഷിയില്ലാതെ നന്ദിത സ്ക്രീനിൽ കാണുന്ന കുട്ടിയെ മിഴിച്ചു നോക്കിയിരുന്നു … താൻ സ്വപ്നം കണ്ട അതേ പെൺകുട്ടി…. 295712_488913794473455_424474680_nFOxVQhQദൈവമേ… നന്ദിതയിൽ നിന്നും ഒരു നിലവിളി തൊണ്ടയിൽ കുടുങ്ങി…..

നിഷ സുരേഷ്കുറുപ്പ്✍️

Post Views: 32
3
Nisha Suresh kurup
  • Website

ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിയ്ക്കുന്നു😍😍

6 Comments

  1. മിനി സുന്ദരേശൻ on August 18, 2025 2:10 AM

    നല്ല രചന👍🌹

    Reply
  2. Nishiba M on August 17, 2025 10:41 PM

    നോവുകൾ

    Reply
  3. Joyce Varghese on August 1, 2024 7:33 AM

    നല്ല രചന 👌👏❤

    Reply
    • Nisha Suresh kurup on August 1, 2024 9:13 AM

      Thank you ❣️

      Reply
    • Suma Jayamohan on August 5, 2024 6:10 AM

      നന്നായി എഴുതി❤️
      അഭിനന്ദനങ്ങൾ🌷👌

      Reply
      • Shreeja R on August 6, 2024 5:30 PM

        നല്ല രചന😍😍

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.