മഴയോട് പ്രണയമാണ്… എന്നെപ്പോലെ പലർക്കും.
നനഞ്ഞ മണ്ണിന്റെ മണം… തൂവാനത്തുള്ളികളുടെ നനുത്ത സ്പർശം.
വീടിന്റെ കോലായിൽ കടത്തിണ്ണയിൽ, ചൂട് ചായയുടെ ആവി ആസ്വദിച്ചിരിക്കുന്ന നിമിഷങ്ങൾ…
എത്ര മനോഹരം!
പക്ഷേ, അതേ മഴ സംഹാരതാണ്ഡവമാടുമ്പോൾ…
ഭീതിയോടെ നോക്കി നിൽക്കാനേ കഴിയൂ, ആ കോപം.
ചെളിയിൽ ആഴ്ന്നു പോയവർക്ക്, മണ്ണിന്റെ മണം ഒരു ജീവിതകാലത്തെ വേദനയായി മാറില്ലേ?
മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടവർക്ക്, തൂവാനം പോലും പേടിസ്വപ്നമാവില്ലേ?
വീട് ഒലിച്ചുപോയവർക്കും, ചുറ്റിലും വെള്ളം ആയിട്ടും കുടിയ്ക്കാൻ ഒരിറ്റ് വെള്ളം കിട്ടാതെ വലഞ്ഞവർക്കും മഴ എന്ന വാക്കുതന്നെ ഒരു ആഘാതമാവില്ലേ?
തകർത്തു പെയ്യുന്ന മഴയേ മഴയേ…
നീ പ്രകൃതിയുടെ അനുഗ്രഹവും ശാപവുമാണ്.
നീ നൽകുന്ന സന്തോഷവും നീ പെയ്തൊഴുക്കുന്ന സങ്കടവും,
ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.
ഒരായുഷ്കാലത്തിന്റെ നൊമ്പരമായി മാറരുതേ, ഞങ്ങൾക്ക് ….
- ദീപ പെരുമാൾ
2 Comments
👍👍
thank you 🙂