Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീറുന്ന ഓർമ്മകൾ
കഥ ജീവിതം ബന്ധങ്ങൾ മാനസികാരോഗ്യം

നീറുന്ന ഓർമ്മകൾ

By Babitha AditAugust 2, 20246 Comments2 Mins Read138 Views
Bookmark Now
Please login to bookmark Close

No account yet? Register

കുത്തിയൊലിച്ചു വരുന്ന ചെളിവെള്ളം. കാതിലാകെ ഇരമ്പലുകൾ, അലറിക്കരച്ചിലുകൾ, ശ്വാസംമുട്ടും കണക്കെ ദേഹം വരിഞ്ഞു മുറുക്കിയ വലിയൊരു പാമ്പ്.

അമ്മേ… അലർച്ചയോടെ കട്ടിലിൽ നിന്നും ചാടി എഴുന്നേക്കുമ്പോഴേയ്ക്കും അവൻ ചുമച്ചു പോയിരുന്നു.

വെള്ളം…
അവന്റെ ശബ്ദം പുറത്തേയ്ക്ക് വരും മുൻപേ ഡെയ്സി അവനുനേരെ വാട്ടർ ബോട്ടിൽ തുറന്ന് നീട്ടി. കിതപ്പോടെ വെള്ളം കുടിച്ചിറക്കുമ്പോഴും ഭയത്താൽ വികസിച്ച കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി.

ഇന്നും സ്വപ്നം കണ്ടല്ലേ. കിതപ്പടങ്ങിയിട്ടും വിറയൽ മാറാത്ത അവന്റെ കയ്യിലേയ്ക്ക് വിരലുകൾ ചേർത്ത് വീണ്ടും ആ പതിവ് ചോദ്യം.
മ്മ്… കനപ്പെട്ട മൂളലിൽ അവൻ മറുപടിയൊതുക്കിയത് പുറത്തേയ്ക്ക് വരുന്ന ശബ്ദത്തിൽ ഇടർച്ച വരുമെന്ന് ഉറപ്പുള്ളത്കൊണ്ടായിരുന്നു.
എത്രനാളായി ഹരി ഇങ്ങനെ. എത്രയോ തവണ ഞാൻ പറഞ്ഞു. നമുക്കൊരു കൗൺസിലിങ് എടുക്കാം. പോയവരൊന്നും തിരിച്ചു വരില്ലല്ലോ..

ഏയ്‌… നീ കിടന്നോ. രാവിലെ പോകേണ്ടതല്ലേ.
മുഖം കൊടുക്കാതെ മുറിയ്ക്ക് പുറത്തിറങ്ങുമ്പോൾ ദേഷ്യം പിടിച്ച ഡെയ്‌സിയുടെ മുഖം അവൻ മനസ്സിൽ കണ്ടിരുന്നു. ഇത് ഇടയ്ക്കിങ്ങനെയുള്ളതാണ്. ഇനി എത്ര തിരിഞ്ഞു മറിഞ്ഞാലും ഉറക്കം കിട്ടില്ല. വെറുതെ മുറ്റത്തേക്കിറങ്ങും. ഈ രാത്രികളിൽ മാത്രം പുകവലിയ്ക്കുള്ള വിലക്ക് മറന്നു കളയും. മറക്കുന്നില്ല. എന്നാൽ ഓർമിക്കുമ്പോഴേയ്ക്കും മറന്നോളൂ എന്ന് മനസിനോട് പറയും… ഹാ… എന്തൊരു വട്ടാണല്ലേ.

മറക്കാൻ ആഗ്രഹിക്കുമ്പോഴാണ് ഓർമ്മകൾ പെരുമഴ പോലെ ആർത്തലച്ച് പെയ്യുന്നത്. നനയ്ക്കുന്ന ഓരോ നൂലിഴകളും തുളഞ്ഞു കയറി ഉള്ളം നോവിയ്ക്കുന്നത്.

തിരിച്ചുവരാത്തവർ…

ഒരു രാത്രി കൊണ്ട് ഒരു വാക്കുപോലും പറയാതെ എങ്ങോട്ടെന്നില്ലാതെ പോയവർ. ഓർമയിലെവിടെയോ അമ്മയുണ്ട്. അച്ഛനെ കണ്ട ഓർമയും ഇല്ല. നേർത്തുണങ്ങിയ ചമതകമ്പുപോലെ മെല്ലിച്ച വിരലുകൾ കവിളിലൂടെ തഴുകി കണ്ണാ.. എന്ന് വിളിക്കുന്ന അമ്മ.

ഒരു വാക്കും പറയാതെയാണ് തനിച്ചാക്കി പോയത്. കൂടെ കളിക്കാൻ വാവ വരുന്ന സന്തോഷത്തിലായിരുന്നു താനന്ന്. വീർത്തുവരുന്ന വയറിനെ നോക്കി എന്നും അച്ഛമ്മ ശാപം ഉരുവിട്ടു. പിഴച്ചവൾ എന്നതിന്റെ അർത്ഥം അറിയാനുള്ള പ്രായമില്ലായിരുന്നു അന്ന്. അല്ലെങ്കിലും തനിക്ക് അമ്മയെ ഇഷ്ടമായിരുന്നു. അമ്മയ്ക്ക് തന്നേയും. കഞ്ഞിവെള്ളത്തിൽ കൂടുതൽ വറ്റുകൾ തന്റെ കിണ്ണത്തിൽ വീഴ്ത്തുമ്പോൾ ഉയരുന്ന ശകാരങ്ങളെ അമ്മ വക വച്ചിരുന്നില്ല. അമ്മ എന്ന് കൂട്ടിയെഴുതാൻ പഠിച്ചപ്പോൾ കണ്ണ് നിറച്ചാണ് അമ്മ കെട്ടിപ്പിടിച്ചത്. എന്റെ കണ്ണൻ വല്യ ആളാവും എന്ന് നെറ്റിയിൽ ഉമ്മതന്ന് പറഞ്ഞപ്പോൾ വയറ്റിലെ കുഞ്ഞിവാവയും സന്തോഷത്താൽ ഇളകിമറിഞ്ഞത് പിഞ്ചിയ സാരി മാറ്റി അമ്മ കാണിച്ചു തന്നിരുന്നു.

ഇരുട്ട് വീണ്ടും ഇരുണ്ടുപോയ, പെരുമഴ കുത്തിപ്പെയ്ത രാത്രി. കഴുത്തൊപ്പം മണ്ണും ചെളിവെള്ളവും. പിടികിട്ടിയ മരത്തടിയിൽ വലിഞ്ഞു കേറിയത് ഓർമയുണ്ട്.

ഓർമ വീഴുമ്പോൾ ചുറ്റിനും ആരൊക്കെയോ ഉണ്ട്. എല്ലാവരും രക്ഷപെട്ടവർ ആണത്രേ. മണ്ണിടിഞ്ഞു മലയടർന്നു വീണന്നാണ് ആരോ പറഞ്ഞു തന്നത്. അമ്മയെയും കുഞ്ഞിവാവയെയും ചോദിച്ച തനിക്ക് മലവെള്ളം കൊണ്ടുപോയി എന്നൊരു ഉത്തരം കിട്ടിയത് എത്രയോ ആളുകളോട് ചോദിച്ചതിന് ശേഷമാണ്. തനിച്ചായവന് ദൈവം ഉണ്ടാവും. അങ്ങനെ ഒത്തിരി ദൈവങ്ങൾ ഉണ്ടായത് കൊണ്ട് താൻ ഇന്നൊരു നിലയിലായി.

കൗൺസിലിങ്ങിനു പോകാം എന്ന് അവൾ പറയുമ്പോൾ ഒഴിഞ്ഞുമാറുന്നതാണ് പതിവ്.

ഓർമകളാണ്. നീറുന്ന ഓർമ്മകൾ.

പ്രിയപ്പെട്ടവരുടെ ഓർമകളിലേയ്ക്കുള്ള താക്കോലാണ് ഈ ദുസ്വപ്നം. ശ്വാസംമുട്ടിച്ച് മലവെള്ളം നിൽക്കുമ്പോൾ കണ്ണാ.. എന്ന് അമ്മ വേവലാതിയോടെ വിളിക്കുന്നുണ്ട്. ചേട്ടായി എന്നൊരു കുഞ്ഞിപ്പെണ്ണിന്റെ കരച്ചിൽ കേൾക്കുന്നുണ്ട്. അമ്മയുടെ ആ വിളി കേൾക്കാനായി ഈ സ്വപ്നം ഇടയ്ക്കിടയ്ക്ക് വന്നോട്ടെ. സ്വപ്നത്തിലെങ്കിലും എന്റെ കുഞ്ഞനിയത്തി എന്നെ വിളിച്ചോട്ടെ. തിരിച്ചുവരാത്തവരാണ്. അവരെന്റെ ഓർമകളിൽ നിറഞ്ഞുനിൽക്കട്ടെ. ഉറക്കം കവർന്നോട്ടെ.

* * * * * * * * * *

✍️  ബബിത അഡിറ്റ്

#തിരിച്ചുവരാത്തവർ

#എന്റെരചന

Post Views: 29
3
Babitha Adit
  • Website

ആലപ്പുഴക്കാരി. പഠിച്ചത് ബി.ഫാം. ഫാർമസിസ്റ്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫുൾടൈം വീട്ടുകാരി, അമ്മ റോൾ. വായിക്കാൻ ഒത്തിരിയിഷ്ടം. ചെറുതായി കുത്തിക്കുറിയ്ക്കാനും ഇഷ്ടം. എഴുതുന്നതിലെല്ലാം ഒരു തരി കനലുണ്ടാവണം. ചിരിക്കാനോ, ചിന്തിക്കാനോ, ഉള്ള് നീറ്റാനോ, പ്രത്യാശിക്കാനോ അങ്ങനെ എന്തിനെങ്കിലും പറ്റുന്നൊരു കനൽ എന്ന് വിശ്വസിക്കുന്നൊരാൾ.

6 Comments

  1. മിനി സുന്ദരേശൻ on August 28, 2025 1:48 AM

    ഹൃദയസ്പർശിയായ രചന👍❤️

    Reply
  2. Bindu s nair on August 27, 2025 4:42 PM

    നല്ലെഴുത്ത്… സങ്കടായി 😰

    Reply
  3. sabira latheefi on August 10, 2024 3:09 PM

    😥😥

    Reply
  4. Joyce on August 6, 2024 5:55 PM

    ചെറിയ എഴുത്തിൽ, വരച്ചിട്ടത് ദുരന്തത്തിന്റെ trauma.
    നല്ല രചന 👌👏

    Reply
    • Suma Jayamohan on August 6, 2024 7:52 PM

      നന്നായി എഴുതി
      അഭിനന്ദനങ്ങൾ❤️👌💐

      Reply
    • Babitha Adit on August 8, 2024 4:18 PM

      ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.