ജീവിതത്തിൽ ഒരാൾ ഇല്ലാതാവുമ്പോഴാണോ നാം കരയുന്നത്?
അവരുടെ അഭാവം അംഗീകരിക്കാൻ
മനസ്സ് വിസമ്മതിക്കുമ്പോൾ,
ഒരു നിമിഷം കൂടി അവരോടൊപ്പമെന്ന
അതികാംക്ഷ താങ്ങാനാവാതെയാകുമ്പോൾ,
ഹൃദയവേദന അപ്പാടെ അണപൊട്ടി
ഒഴുകുന്നത് കണ്ണുകളിലൂടെയല്ലേ?
നികത്താനാവാത്ത നഷ്ടം
ഒരു ഭാരമായി തോന്നുമ്പോൾ,
മാറ്റാനാവാത്ത സത്യത്തിന്
കീഴടങ്ങേണ്ടി വരുമ്പോൾ,
ആശ്വാസത്തിന്റെ നനുത്ത തുള്ളികളായി
മാറുന്നത് അതേ കണ്ണുനീർ മുത്തുകളത്രേ !
– ദീപ പെരുമാൾ